Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightkalolsavamchevron_rightNEWSchevron_rightഎല്ലാ സംസ്കാരങ്ങളെയും...

എല്ലാ സംസ്കാരങ്ങളെയും ബഹുമാനിക്കണം -വി.ഡി. സതീശൻ

text_fields
bookmark_border
vd satheesan
cancel

എ​ല്ലാ സം​സ്കാ​ര​ങ്ങ​ളെ​യും ബ​ഹു​മാ​നി​ക്കാ​നും എ​ല്ലാ പ്ര​ത്യേ​ക​ത​ക​ളെ​യും ആ​ദ​രി​ക്കാ​നും എ​ല്ലാ സ​വി​ശേ​ഷ​ത​ക​ളെ​യും കൗ​തു​ക​ത്തോ​ടെ നോ​ക്കി​ക്കാ​ണാ​നു​മാ​ണ് ക​ല​യും സാ​ഹി​ത്യ​വും പ​ഠി​പ്പി​ക്കു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. 61ാമ​ത് സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ സ​മാ​പ​ന ച​ട​ങ്ങ് ക്യാ​പ്റ്റ​ൻ വി​ക്രം മൈ​താ​നി​യി​ലെ ‘അ​തി​രാ​ണി​പ്പാ​ട’​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കോ​വി​ഡി​നു​ശേ​ഷം ന​ട​ന്ന സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തെ കോ​ഴി​ക്കോ​ട്ടു​കാ​ർ കോ​വി​ഡി​നോ​ടു​ള്ള റി​വ​ഞ്ച് ക​ലോ​ത്സ​വ​മാ​ക്കി മാ​റ്റി​യെ​ന്ന് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ ഗാ​യി​ക കെ.​എ​സ്. ചി​ത്ര മു​ഖ്യാ​തി​ഥി​യാ​യി. മ​ന്ത്രി ആ​ന്‍റ​ണി രാ​ജു സു​വ​നീ​ർ പ്ര​കാ​ശ​നം ചെ​യ്തു.

മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി സ​മ്മാ​ന​വി​ത​ര​ണം ന​ട​ത്തി. വീ​ര​മൃ​ത്യു വ​രി​ച്ച ക്യാ​പ്റ്റ​ൻ വി​ക്ര​മി​ന്‍റെ മാ​താ​പി​താ​ക്ക​ളാ​യ ല​ഫ്റ്റ​ന​ന്‍റ് കേ​ണ​ൽ പി.​കെ.​പി.​വി. പ​ണി​ക്ക​രെ​യും ക​ല്യാ​ണി പ​ണി​ക്ക​രെ​യും മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി ആ​ദ​രി​ച്ചു.

മ​ന്ത്രി​മാ​രാ​യ അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ, എ.​കെ. ശ​ശീ​ന്ദ്ര​ൻ, എം.​പി​മാ​രാ​യ എ​ള​മ​രം ക​രീം, എം.​കെ. രാ​ഘ​വ​ൻ, മേ​യ​ർ ബീ​ന ഫി​ലി​പ്, എം.​എ​ൽ.​എ​മാ​രാ​യ ടി.​പി. രാ​മ​കൃ​ഷ്ണ​ൻ, തോ​ട്ട​ത്തി​ൽ ര​വീ​ന്ദ്ര​ൻ, സ​ച്ചി​ൻ​ദേ​വ്, ലി​ന്‍റോ ജോ​സ​ഫ്, ന​ടി​യും ന​ർ​ത്ത​കി​യു​മാ​യ ഡോ. ​വി​ന്ദു​ജ മേ​നോ​ൻ, പൊ​തു​വി​ദ്യാ​ഭ്യാ​സ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എ.​പി.​എം. മു​ഹ​മ്മ​ദ് ഹ​നീ​ഷ്, ഡെ​പ്യൂ​ട്ടി മേ​യ​ർ സി.​പി. മു​സാ​ഫ​ർ അ​ഹ​മ്മ​ദ്, ക​ല​ക്ട​ർ ഡോ. ​തേ​ജ് ലോ​ഹി​ത് റെ​ഡ്ഡി, സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ രാ​ജ്പാ​ൽ മീ​ണ, പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ ജീ​വ​ൻ​ബാ​ബു എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kalolsavamschool kalolsavamVD Satheesan
News Summary - kalolsavam-All cultures should be respected-VD Satheeshan
Next Story