Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കലോത്സവത്തിന് പ്രകാശപൂരിത വേദികൾ
text_fieldsbookmark_border
കലോത്സവ വൈദ്യുതീകരണത്തിന്റെ സ്വിച്ച് ഓൺ വിക്രം മൈതാനിയിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കുന്നു
കോഴിക്കോട്: കലോത്സവ വേദികളിലെ ലൈറ്റ് ആൻഡ് സൗണ്ടിന്റെ സ്വിച്ച് ഓൺ മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു. ആധുനിക രീതിയിലുള്ള ശബ്ദസംവിധാനമാണ് വേദികളിൽ ഒരുക്കിയത്. പ്രധാന വേദിയായ വിക്രം മൈതാനിയിലും രണ്ട്, മൂന്ന് വേദികളിലും ഭക്ഷണശാലയിലും ലൈറ്റ് ആൻഡ് സൗണ്ട് കമ്മിറ്റിയുടെ നേതൃത്വത്തിൽ എൽ.ഇ.ഡി ലൈറ്റ് ഒരുക്കിയിട്ടുണ്ട്.
വിക്രം മൈതാനിയിൽ നടന്ന ചടങ്ങിൽ എം.എൽ.എമാരായ തോട്ടത്തിൽ രവീന്ദ്രൻ, ഇ.കെ. വിജയൻ, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു, ഡി.ഡി.ഇ കെ. മനോജ് കുമാർ, എ.ഡി.പി.ഐമാരായ സി.എ. സന്തോഷ്, ഷൈൻ മോൻ, പി. കിരൺജിത്ത്, ജെ.എൻ. പ്രേംഭാസിൻ, പി. കൃഷ്ണകുമാർ, എ.കെ. മുഹമ്മദ് അഷ്റഫ് തുടങ്ങിയവർ പങ്കെടുത്തു.
Next Story

