Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightkalolsavamchevron_rightNEWSchevron_right‘സൈക്കിളിലേറി’ വന്ന...

‘സൈക്കിളിലേറി’ വന്ന ആലപ്പുഴക്കാർ

text_fields
bookmark_border
‘സൈക്കിളിലേറി’ വന്ന ആലപ്പുഴക്കാർ
cancel

കോഴി​ക്കോട്: ഹൈസ്കൂൾ നാടകങ്ങളിലേറെയും പ്രേക്ഷകരെ നിരാശരാക്കിയ​പ്പോൾ ആലപ്പുഴക്കാരുടെ ‘സൈക്കിൾ’ ശ്രദ്ധിക്കപ്പെട്ടു. മികച്ച ദൃശ്യവിരുന്നാണ് ചേർത്തല ഗവ. ഗേൾസ് സ്കൂളിന്റെ സൈക്കിൾ എന്ന നാടകം അരങ്ങിൽ കൊണ്ടുവന്നത്. എങ്ങനെ ചവിട്ടിയാലും മുന്നോട്ട് മാത്രം പോകുന്ന സൈക്കിളിനെ പ്രതീകമാക്കിയായിരുന്നു നാടകം. ഭരണഘടന നേരിടുന്ന വെല്ലുവിളികൾക്കെതിരെയുള്ള വിദ്യാർഥികളുടെ പ്രതികരണം കൂടിയായിരുന്നു നാടകം.

എറണാകുളം പൊലിസിലെ വിജിലൻസ് ഉദ്യോഗസ്ഥനായ സുനിൽ ആണ് കുട്ടികളെ നാടകം പഠിപ്പിച്ചത്. സഹായികളായി ഡാനിയും വിനീഷുമുണ്ട്. തുടർച്ചയായി നാല് വർഷമായി ചേർത്തല ഗവ. ഗേൾസ് സംസ്ഥാന തലത്തിൽ നാടകം അവതരിപ്പിക്കുന്നത്. ഉപജില്ലയിൽ രണ്ടാം സ്ഥാനമായ നാടകം അപ്പീൽ നേടിയാണ് ജില്ലാ മത്സരത്തിൽ പങ്കെടുത്തു വിജയിച്ചത്. സംസ്ഥാന കലോൽസവത്തിൽ എ. ഗ്രേഡ് ലഭിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kalolsavamschool kalolsavam
News Summary - High School Drama
Next Story