നൃത്തയിനങ്ങൾക്ക് എ ഗ്രേഡുകൾ കുറയുന്നു...
text_fieldsrepresentational image
നൃത്തയിനങ്ങൾക്ക് എ ഗ്രേഡ് കുറയുന്നതിൽ ആശങ്ക. മുൻ വർഷങ്ങളെ അപേക്ഷിച്ച് എ ഗ്രേഡ് നന്നേ കുറഞ്ഞതായി പരിശീലകരും രക്ഷാകർത്താക്കളും പറയുന്നു. ഭരതനാട്യം, കുച്ചിപ്പുടിപോലുള്ള ഇനങ്ങൾക്ക് മറ്റ് സംസ്ഥാനത്ത് നിന്നുള്ള ജഡ്ജുമാർ എത്തുന്നതാണ് ഒരു കാരണമായി പറയുന്നത്.
ഭരതനാട്യത്തിൽ അഞ്ച് ശൈലികളുണ്ട്. അതിനാൽ വ്യത്യസ്ത ശൈലികളിൽ പ്രതിഭ തെളിയിച്ചവരെ കൊണ്ടുവരണം. പലരും ഇവിടത്തെ സ്കൂൾ കലോത്സവങ്ങളിൽ ജഡ്ജായി ഇരിക്കാത്തവരാണ്. ഭരതനാട്യ വർണത്തിന്റെ എല്ലാ വിഭാഗങ്ങളും 10 മിനിറ്റിൽ ഒതുക്കിയാണ് മത്സരത്തിനെത്തിക്കുന്നത്.
ഇത് സ്ഥിരമായി പൊതുവേദികളിൽ നിറഞ്ഞ് നിൽക്കുന്നവർക്ക് ഉൾക്കൊള്ളാനാകുന്നില്ല. എ ഗ്രേഡിന് 70 മാർക്ക് എന്നത് 80 ആയി ഉയർത്തിയതിലും ഇവർ പ്രതിഷേധിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

