Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതൊഴിൽ തട്ടിപ്പ്​: ...

തൊഴിൽ തട്ടിപ്പ്​: സരിതയുടെ പങ്ക്​ തെളിയിക്കുന്ന രേഖകൾ ലഭിച്ചിട്ടും പൊലീസിന്​ മെല്ലെപ്പോക്ക്​​

text_fields
bookmark_border
തൊഴിൽ തട്ടിപ്പ്​:  സരിതയുടെ പങ്ക്​ തെളിയിക്കുന്ന രേഖകൾ ലഭിച്ചിട്ടും പൊലീസിന്​ മെല്ലെപ്പോക്ക്​​
cancel
തിരുവനന്തപുരം: സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെന്ന പരാതിയിൽ സരിത നായര്‍ക്ക് പങ്കുണ്ടെന്ന്​ തെളിയിക്കുന്ന ഫോണ്‍രേഖകള്‍ ഉൾപ്പെടെ പുറത്തുവന്നിട്ടും നടപടി സ്വീകരിക്കാതെ ഒത്തുകളിച്ച്​ പൊലീസ്​.
സർക്കാറി​ൻെറ വിവിധ വകുപ്പുകളുടെ പേര്​ ഉപയോഗിച്ച്​ നടത്തിയ തട്ടിപ്പിൽ പരാതി കിട്ടി​ മാസങ്ങൾ കഴിഞ്ഞിട്ടും അ​േന്വഷണം എങ്ങുമെത്തിയിട്ടില്ല. സരിത വിളിച്ചാണ്​ ജോലി വാഗ്​ദാനം നൽകിയതെന്ന പരാതിക്കാരുടെ ആരോപണം ശരി​െവക്കുന്ന നിലയിലാണ്​ ഫോൺ രേഖകളും.
ദേവസ്വം ബോർഡ്​, ബിവറേജസ് കോര്‍പറേഷൻ, കെ.ടി.ഡി.സി എന്നിവിടങ്ങളിൽനിന്ന്​ ജോലി വാഗ്ദാനം ചെയ്ത് രണ്ടുപേരില്‍ നിന്നായി 20 ലക്ഷത്തോളം രൂപ തട്ടിയെന്നാണ് കേസ്. കേസിൽ ഭരണപക്ഷത്തെ ചില പ്രാദേശിക നേതാക്കളും പ്രതിസ്​ഥാനത്തുണ്ട്​. രണ്ടു പേരേ പൊലീസിൽ പരാതി നൽകിയിട്ടുള്ളൂവെങ്കിലും നിരവധിപേർ പരാതിയുമായി രംഗത്തെത്തിയിരുന്നു.
ബവ്കോ എം.ഡിയുടെ പേരിലടക്കം വ്യാജരേഖ തയാറാക്കിയാണ്​ ഉദ്യോഗാര്‍ഥികളെ വിശ്വസിപ്പിച്ചതും ലക്ഷങ്ങള്‍ വാങ്ങിയതുമെന്നാണ്​ പരാതിയിൽ പറയുന്നത്​.
ഇത്​ തെളിയിക്കുന്ന രേഖകളും പരാതിക്കാർ ഹാജരാക്കി. പണം തിരിച്ച്​ നല്‍കി പരാതി പിന്‍വലിക്കാനുള്ള സാവകാശം നല്‍കുന്നതിനാണ്​ അന്വേഷണം നീട്ടിക്കൊണ്ടുപോകുന്നതെന്ന ആക്ഷേപവും ശക്തമാണ്​.

Latest Video


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saritha s nairjob fraudpolice
Next Story