ഇരുഹറം കാര്യാലയത്തിലെ ഉന്നത പദവികളിൽ 10 വനിതകളെ നിയമിച്ചു
text_fieldsജിദ്ദ: ഇരുഹറം കാര്യാലയത്തിലെ ഉന്നത പദവികളിൽ 10 പുതിയ വനിതകളെ നിയമിച്ചു. വിഷൻ 2030ൻെറ ഭാഗമായി സ്വദേശി വനിതകളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിവിധ വകുപ്പു നേതൃസ്ഥാനങ്ങളിൽ ഇത്രയുംപേരെ നിയോഗിച്ചിരിക്കുന്നത്. സ്വദേശികളായ വനിതകളുടെ ഉയർന്ന യോഗ്യതകളും മികച്ച കഴിവുകളും ഇരുഹറമിലെത്തുന്നവരുടെ സേവനത്തിന് ഉപയോഗപ്പെടുത്തുകയും ഭരണാധികാരികളുടെ അഭിലാഷങ്ങൾ നേടിയെടുക്കുകയും സേവന നിലവാരം ഉയർത്തുകയും ലക്ഷ്യമിടുന്നുണ്ട്.
സ്ത്രീകളുമായി ബന്ധപ്പെട്ട വകുപ്പുകളിലും മേഖലകളിലുമാണ് ഇവരെ നിയോഗിക്കുക. വിഷൻ 2030 ലക്ഷ്യമിട്ട് ഇരുഹറം കാര്യാലയം സേവനങ്ങൾ മികച്ചതാക്കാൻ വകുപ്പുകൾ പുനഃസംഘടിപ്പിക്കുകയും പുതിയ പല വകുപ്പുകൾ ആരംഭിക്കുകയും ചെയ്തിരുന്നു. മസ്ജിദുൽ ഹറാമിൽ സ്ത്രീകളെ ഉയർന്ന പദവികളിൽ നിയോഗിച്ചിരിക്കുന്നത് സൃഷ്ടിപരവും വികസനപരവുമായ കാര്യങ്ങളിൽ പങ്കാളികളാകാനും പദവികൾ ഏറ്റെടുക്കാനും കഴിയുമെന്നതിൻെറ അടിസ്ഥാനത്തിലാണെന്ന് സേവന, ഭരണകാര്യ അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി ഡോ. കാമിലിയ അൽദഅ്ദി പറഞ്ഞു. സൗദി വനിതകൾ തുടർച്ചയായി വലിയ നേട്ടങ്ങളാണ് സൃഷ്ടിക്കുന്നതെന്നും ഡോ. കാമിലിയ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.