Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
‘സൂഫിയും സുജാതയും’ എ​ന്‍റെ ആദ്യ മലയാള സിനിമ -അദിതി റാവു

Homechevron_rightInterview Articleschevron_right‘സൂഫിയും സുജാതയും’...

‘സൂഫിയും സുജാതയും’ എ​ന്‍റെ ആദ്യ മലയാള സിനിമ -അദിതി റാവു

2006ൽ മമ്മൂട്ടി-രഞ്​ജിത്ത്​​ സിനിമയായ ‘പ്രജാപതി’യിലൂടെയാണ്​ അദിതി റാവു ഹൈദരി കേരളത്തിലേക്ക്​ അതിഥിയായി എത്തുന്നത്​. ഒ.ടി.ടി പ്ലാറ്റ്​ഫോമിൽ റിലീസ് ചെയ്​ത ആദ്യ സിനിമയായി മലയാള ചലച്ചിത്ര ചരിത്രത്തിൽ ഇടം നേടിയ ‘സൂഫിയും സുജാതയും’ 14 കൊല്ലത്തിനുശേഷമുള്ള ത​​​​െൻറ തിരിച്ചുവരവായി വി​​​േശഷിപ്പിക്കുന്നവരോട്​ അദിതിക്ക്​ പറയാനുള്ളത്​ ഇത്രമാത്രം​- ‘എ​​​​െൻറ ആദ്യ മലയാള സിനിമ ‘സൂഫിയും സുജാതയും’ ആണ്​.

കാരണം‘പ്രജാപതി’  ഞാൻ ‘അഭിനയിച്ച’ ചിത്രമല്ല. അത്​ മമ്മൂട്ടി സാറി​​​​െൻറ ചിത്രമാണ്​. എനിക്ക്​ 10 മിനിറ്റ്​ സ്​ക്രീൻ പ്രസൻസ്​ പോലും അതിലുണ്ടായിട്ടില്ല. ഒരു നർത്തകി മാത്രമായിട്ടാണ്​ അതി​​​​െൻറ ഭാഗമായത്​. അതു കഴിഞ്ഞ്​ വർഷങ്ങൾക്ക്​ ശേഷമാണ്​ ഞാൻ നടിയായത്​. അങ്ങിനെ നോക്കു​േമ്പാൾ ‘സൂഫിയും സുജാതയും’ ആണ്​ എ​​​​െൻറ ആദ്യ മലയാള സിനിമ. അത​ുകൊണ്ടുതന്നെ ഇതൊരു തിരിച്ചുവരവുമല്ല.’ അദിതി ‘മാധ്യമം’ ഓൺലൈനുമായി സംസാരിക്കുന്നു-

ഇ.പി. ഷെഫീഖ്

അദിതി റാവു

നിഷ്​കളങ്കയും നിർഭയയും ആരും ഇഷ്​ടപ്പെട്ടു പോകുന്നവളുമാണ്​ സുജാത എന്നതുതന്നെ. അവളിൽ ഞാൻ ഇഷ്​ട​പ്പെട്ട കാര്യങ്ങൾ സ്​നേഹത്തിലെ സത്യസന്ധതയും ധൈര്യവുമാണ്​. അവളുടെ അകവും പുറവും സുന്ദരമാണ്​. എന്നെ പോലെ തന്നെ നൃത്തവും സംഗീതവുമെല്ലാം ഇഷ്​ടപ്പെടുന്നവളുമാണ്​. എന്നെ ഒരുപാട്​ കാര്യങ്ങൾ പഠിപ്പിച്ച, എനിക്ക്​ ഒരുപാട്​ പ്രചോദനങ്ങൾ നൽകിയ കഥാപാത്രമാണ്​ സുജാത. ആ കഥാപാത്രത്തെ ഉൾക്കൊണ്ടത്​ കൊണ്ട്​ എ​​​​െൻറ മനസ്സിന്​​ അൽപം കൂടി തുറന്ന സമീപനം വന്നിട്ടുണ്ട്​.

ലാളിത്യം, നിഷ്​കളങ്കത, ധൈര്യം തുടങ്ങിയ കാര്യങ്ങളെ കുറിച്ച്​ സുജാത എനിക്ക്​ ഏ​െറ അറിവ്​ പകർന്നുതന്നു. കഥക്​ നർത്തകിയാണ്​ സുജാത. അവൾ സംസാരശേഷിയില്ലാത്ത പെൺകുട്ടിയാണ്​​. ഞാനിതുവരെ ചെയ്യാത്ത കഥാപാത്രം എന്ന പ്രത്യേകത കൂടി അതിനുണ്ട്​. പിന്നെ പ്രണയകഥകൾ എനിക്ക്​ വളരെ ഇഷ്​ടമാണെന്നതും സുജാതയെ സ്വീകരിക്കാൻ കാരണമായി. 

ഇ.പി. ഷെഫീഖ്

അദിതി റാവു

നല്ല ഒരു ടീമി​​​​െൻറ ഭാഗമാകാൻ അവസരം കിട്ടി. ഷാനവാസ്​ വർഷങ്ങളോളം പ്രയത്​നിച്ച്​ ആവിഷ്​കരിച്ച സിനിമയാണിത്​. അതിനോടുള്ള അദ്ദേഹത്തി​​​​െൻറ സമർപ്പണം അത്​ഭുതപ്പെടുത്തുന്നതാണ്​. വിജയ്​ ബാബു എന്ന നിർമാതാവി​​​​െൻറ സിനിമയോടുള്ള അഭിനിവേശവും അത്​ഭുതപ്പെടുത്തി. ജയസൂര്യ എന്ന മികച്ച നടനോടൊപ്പം അഭിനയിക്കാനായത്​ മികച്ച അനുഭവമായിരുന്നു. അനുഭവപരിചയമുള്ള നടീനടന്മാരുമായി പ്രവർത്തിക്കുമ്പോൾ അഭിനയത്തി​​​​െൻറ സൂക്ഷ്മവശങ്ങൾ മനസിലാക്കാൻ നമുക്ക്​ കഴിയും.

‘സുജാത​’യെ ചുറ്റിപ്പറ്റി നിൽക്കുന്ന സിനിമയിൽ ജയസൂര്യ അഭിനയിക്കാൻ തയാറായത്​ ത​ന്നെ അദ്ദേഹത്തി​​​​െൻറ സിനിമയോടുള്ള കാഴ്​ചപ്പാട്​ വ്യക്​തമാക്കുന്നതാണ്​. പിന്നെ മലയാളത്തി​ലേത്​ മാത്രമല്ല, എ​േൻറയും ഒരു സിനിമ ആദ്യമായി ഒ.ടി.ടി പ്ലാറ്റ്ഫോമിലൂടെ റിലീസ്​ ചെയ്യുന്നു എന്നതും വ്യത്യസ്​തമായ അനുഭവമാണ്​. 


Show Full Article
Next Story