Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightInterviewchevron_rightശബരിമല സ്വർണക്കൊള്ള;...

ശബരിമല സ്വർണക്കൊള്ള; കേരളം മറക്കില്ല

text_fields
bookmark_border
ശബരിമല സ്വർണക്കൊള്ള; കേരളം മറക്കില്ല
cancel

യു.​ഡി.​എ​ഫ് ഇ​ക്കു​റി ഭ​ര​ണം പി​ടി​ക്കു​മെ​ന്ന് ഉ​റ​പ്പാ​ണെ​ന്നും ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ഖ്യ​ച​ർ​ച്ച​യാ​വു​മെ​ന്നും പ​റ​യു​ന്നു മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. മു​ഖ്യ​മ​ന്ത്രി ആ​രാ​വു​മെ​ന്ന വി​വാ​ദം അ​നാ​വ​ശ്യ​മാ​ണെ​ന്നും മാ​ധ്യ​മ​ത്തി​ന് അ​നു​വ​ദി​ച്ച അ​ഭി​മു​ഖ​ത്തി​ൽ അ​ദ്ദേ​ഹം പ​റ​യു​ന്നു

എ​ന്തു​കൊ​ണ്ടാ​ണ് യു.​ഡി.​എ​ഫ് ഭ​ര​ണം പി​ടി​ക്കു​മെ​ന്ന് ഇ​ത്ര ആ​ത്മ​വി​ശ്വാ​സം?

ക​ഴി​ഞ്ഞ 10 വ​ർ​ഷ​ത്തെ ഭ​ര​ണ​ത്തി​ന്റെ കെ​ടു​തി​ക​ൾ ജ​നം അ​നു​ഭ​വി​ക്കു​ക​യാ​ണ്. അ​തി​നെ പ​ര​സ്യ​ബോ​ർ​ഡു കൊ​ണ്ടൊ​ന്നും മ​റ​ച്ചു​വെ​ക്കാ​നാ​വി​ല്ല. മു​ഖം ന​ഷ്ട​പ്പെ​ട്ട പി​ണ​റാ​യി ഗ​വ​ൺ​മെ​ന്റ് പ​തി​നാ​യി​രം ഹോ​ർ​ഡി​ങ്ങു​ക​ൾ ആ​ണ് പ്ര​ചാ​ര​വേ​ല​ക്കാ​യി സ്ഥാ​പി​ച്ച​ത്. പ​ത്തു​വ​ർ​ഷ​ത്തെ അ​ഴി​മ​തി​പ്പ​ണ​മാ​ണ് ഇ​തി​നൊ​ക്കെ ചെ​ല​വ​ഴി​ക്കു​ന്ന​ത്. കി​ഫ്ബി​യി​ൽ നി​ന്ന് 150 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് സ​ർ​ക്കാ​ർ വി​ലാ​സം പ്ര​ചാ​ര​ണം വേ​റെ ന​ട​ത്തി. ഇ​തൊ​ക്കെ ജ​നം മ​ന​സ്സി​ലാ​ക്കു​ന്നു​ണ്ട്.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ത​രം​ഗം ആ​വ​ർ​ത്തി​ക്കു​മെ​ന്നാ​ണോ?

തീ​ർ​ച്ച​യാ​യും. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ യു.​ഡി.​എ​ഫി​ന്റെ വി​ജ​യം ക​ഴി​ഞ്ഞ 10 വ​ർ​ഷ​ത്തെ പി​ണ​റാ​യി സ​ർ​ക്കാ​റി​നു​ള്ള മ​റു​പ​ടി​യാ​യി​രു​ന്നു. എ​ന്നി​ട്ടും ക​പ​ട​മാ​യ ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ക്കു​ക​യാ​ണ് പി​ണ​റാ​യി സ​ർ​ക്കാ​ർ.

ത​ദ്ദേ​ശ വി​ധി​യി​ൽ ശ​ബ​രി​മ​ല സ്വ​ർ​ണ​പ്പാ​ളി ക​വ​ർ​ച്ച ക​ത്തി​നി​ന്നി​രു​ന്നു. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പാ​യ​പ്പോ​ൾ വി​ഷ​യം ത​ണു​ത്ത പ്ര​തീ​തി​യാ​ണ്. ശ​ബ​രി​മ​ല വി​ഷ​യം വേ​ണ്ട​ത്ര തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​ഫ​ലി​ക്കു​മോ?

തീ​ർ​ച്ച​യാ​യും പ്ര​തി​ഫ​ലി​ക്കും. ശ​ബ​രി​മ​ല വി​ഷ​യം കേ​ര​ള​ത്തി​ൽ ശ​ക്ത​മാ​യി​ത്ത​ന്നെ നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. അ​യ്യ​പ്പ​ന്റെ സ്വ​ർ​ണം കൊ​ള്ള ന​ട​ത്താ​ൻ നേ​തൃ​ത്വം കൊ​ടു​ത്ത​വ​ർ ഇ​പ്പോ​ൾ ജ​യി​ലി​ന് പു​റ​ത്താ​ണ്. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു​മേ​ൽ സ​ർ​ക്കാ​ർ സ​മ്മ​ർ​ദം ചെ​ലു​ത്തി കു​റ്റ​പ​ത്രം കൊ​ടു​ക്കാ​തി​രു​ന്ന​തി​നാ​ലാ​ണ് പ്ര​തി​ക​ൾ​ക്ക് കോ​ട​തി​യി​ൽ നി​ന്ന് സ്വാ​ഭാ​വി​ക​ജാ​മ്യം ല​ഭി​ച്ച​ത്. എ​ന്റെ ചോ​ദ്യ​മി​താ​ണ് ‘ശ​ബ​രി​മ​ല​യി​ൽ നി​ന്ന് മോ​ഷ്ടി​ച്ച തൊ​ണ്ടി​മു​ത​ൽ എ​വി​ടെ​യാ​ണ്? ഇ​ത് ക​ണ്ടെ​ത്താ​ൻ എ​ന്തു​കൊ​ണ്ട് സാ​ധി​ക്കു​ന്നി​ല്ല? ഭ​ക്ത​ർ ന​ൽ​കി​യ സ്വ​ർ​ണം സി.​പി.​എ​മ്മു​കാ​ർ ക​ട്ട​താ​ണ്. അ​തു​കൊ​ണ്ടാ​ണ് കു​റ്റ​വാ​ളി​ക​ളാ​യ സി.​പി.​എ​മ്മു​കാ​രെ പാ​ർ​ട്ടി​യി​ൽ നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്യാ​ത്ത​ത്. ചെ​യ്താ​ൽ കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ വി​ളി​ച്ചു​പ​റ​യും.

മ​റ്റൊ​രു വി​ഷ​യം യു​വ​തീ​പ്ര​വേ​ശ​മാ​ണ്. ശ​ബ​രി​മ​ല​യി​ൽ യു​വ​തി​ക​ളെ പ്ര​വേ​ശി​പ്പി​ക്കാ​മെ​ന്ന് കോ​ട​തി​യി​ൽ ആ​ദ്യം സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കി​യ​ത് അ​ച്യു​താ​ന​ന്ദ​ൻ സ​ർ​ക്കാ​റാ​ണ്. ഉ​മ്മ​ൻ ചാ​ണ്ടി സ​ർ​ക്കാ​ർ അ​ത് പ​റ്റി​ല്ലെ​ന്നാ​ണ് സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കി​യ​ത്. പി​ണ​റാ​യി സ​ർ​ക്കാ​ർ ന​ൽ​കി​യ അ​ഫി​ഡ​വി​റ്റ് യു​വ​തി​ക​ളെ പ്ര​വേ​ശി​പ്പി​ക്കാ​മെ​ന്നു ത​ന്നെ​യാ​യി​രു​ന്നു. ഇ​പ്പോ​ൾ സു​പ്രീം​കോ​ട​തി അ​ടി​യ​ന്ത​ര​മാ​യി സ​ർ​ക്കാ​റി​നോ​ട് പ്ര​തി​ക​ര​ണം ചോ​ദി​ച്ച​പ്പോ​ൾ, യു​വ​തീ പ്ര​വേ​ശം അ​നു​വ​ദി​ക്കാം എ​ന്ന പ​ഴ​യ നി​ല​പാ​ട് ആ​വ​ർ​ത്തി​ക്കു​ക​യാ​ണ് ചെ​യ്ത​ത്. ന​മ്മ​ൾ ക​രു​തി​യ​പോ​ലെ സ​ർ​ക്കാ​ർ ഈ ​വി​ഷ​യ​ത്തി​ൽ ‘യു ​ടേ​ൺ’ അ​ടി​ച്ചി​ട്ടി​ല്ല. അ​ഴ​കൊ​ഴ​മ്പ​ൻ മ​റു​പ​ടി​യി​ൽ ‘പ്ര​ധാ​ന​പ്പെ​ട്ട ത​ന്ത്രി​മാ​രും ന​വോ​ത്ഥാ​ന നാ​യ​ക​രു​മാ​യി ആ​ലോ​ചി​ക്ക​ണം’ എ​ന്ന ഒ​രു​വ​രി ചേ​ർ​ത്തു​വെ​ന്ന​തൊ​ഴി​ച്ചാ​ൽ പ​ഴ​യ നി​ല​പാ​ട് ത​ന്നെ​യാ​ണ് സ​ർ​ക്കാ​ർ ന​ൽ​കി​യ മ​റു​പ​ടി​യി​ലു​ള്ള​ത്. ഇ​വി​ടെ ഭ​ക്ത​രെ വ​ഞ്ചി​ക്കു​ക​യാ​ണ് സ​ർ​ക്കാ​ർ. കേ​ര​ളം ഇ​തൊ​ന്നും മ​റ​ക്കാ​ൻ പോ​കു​ന്നി​ല്ല.

ബി.​ജെ.​പി-​സി.​പി.​എം ഡീ​ൽ ആ​രോ​പ​ണം തെ​ര​ഞ്ഞെ​ടു​പ്പു​വ​രെ നി​ല​നി​ൽ​ക്കു​മോ?

ഡീ​ൽ ഒ​രു സ​ത്യ​മ​ല്ലേ. 2021ൽ ​തു​ട​ങ്ങി​യ​താ​ണ് ബി.​ജെ.​പി-​സി.​പി.​എം അ​ന്ത​ർ​ധാ​ര. കോ​ൺ​ഗ്ര​സ് മു​ക്ത ഭാ​ര​ത​മെ​ന്ന് മോ​ദി​യും കോ​ൺ​ഗ്ര​സി​നെ തോ​ൽ​പി​ക്ക​ണ​മെ​ന്ന് പി​ണ​റാ​യി​യും പ​റ​യു​ന്നു. ഇ​വ​ർ ത​മ്മി​ലെ ‘അ​ണ്ട​ർ​സ്റ്റാ​ൻ​ഡി​ങ്’ തു​ട​രു​ക​യാ​ണ്. ഇ​ത്ത​വ​ണ കു​റേ സീ​റ്റു​ക​ളി​ൽ ബി.​ജെ.​പി​യെ ജ​യി​പ്പി​ക്കാ​ൻ സി.​പി.​എം ധാ​ര​ണ​യി​ലെ​ത്തി​യി​ട്ടു​ണ്ട്. വോ​ട്ടി​ല്ലാ​ത്ത ബി.​ഡി.​ജെ.​എ​സി​നും 20 ട്വ​ന്റി​ക്കു​മെ​ല്ലാം സീ​റ്റു​ക​ൾ വാ​രി​ക്കോ​രി ന​ൽ​കി​യ​ത് അ​ഡ്ജ​സ്റ്റ്മെ​ന്റ് ആ​ണ്. ഈ ​സീ​റ്റു​ക​ളി​ൽ ബി.​ജെ.​പി വോ​ട്ടു​ക​ൾ സി.​പി.​എ​മ്മി​നു ന​ൽ​കാ​നാ​ണ് ധാ​ര​ണ. പ്ര​ത്യു​പ​കാ​രം ബി.​ജെ.​പി​ക്ക് സി.​പി.​എം ന​ൽ​കും. വ​ലി​യ ഡി​സൈ​ൻ​ഡ് പ്ലാ​നാ​ണ് ഇ​തി​നു പി​ന്നി​ൽ. പ​ക്ഷേ, യു.​ഡി.​എ​ഫ് ഈ ​പ്ലാ​ൻ പൊ​ളി​ക്കും.

ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ളു​ടെ ഏ​കീ​ക​ര​ണം ഇ​ത്ത​വ​ണ​യു​ണ്ടാ​വു​മോ?

ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ളി​ൽ ക​ണ്ണു​വെ​ച്ചാ​യി​രു​ന്നു ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി.​പി.​എം പ്ര​ചാ​ര​ണം. അ​ത് ഫ​ലി​ച്ചി​ല്ലെ​ന്ന് ക​ണ്ട​പ്പോ​ൾ നേ​രെ പ്ലേ​റ്റ് മാ​റ്റി. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം ഭൂ​രി​പ​ക്ഷ വ​ർ​ഗീ​യ​ത​യെ കൂ​ട്ടു​പി​ടി​ക്കു​ക​യാ​ണ്. ജ​ന​ങ്ങ​ൾ​ക്ക് ഇ​ത് മ​ന​സ്സി​ലാ​വും.

മാ​ണി കോ​ൺ​ഗ്ര​സി​നെ യു.​ഡി.​എ​ഫി​ലേ​ക്ക് തി​രി​ച്ചു​കൊ​ണ്ടു​വ​രാ​ൻ സാ​ധി​ക്കാ​ത്ത​ത് തെ​ക്ക​ൻ കേ​ര​ള​ത്തി​ൽ യു.​ഡി.​എ​ഫി​ന് ക്ഷീ​ണ​മാ​കി​ല്ലേ.?

അ​വ​രി​ല്ലെ​ങ്കി​ലും യു.​ഡി.​എ​ഫി​ന് ജ​യി​ക്കാ​നാ​വു​മെ​ന്ന് ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം തെ​ളി​യി​ച്ചി​ട്ടു​ണ്ട്. കോ​ട്ട​യം, ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ൽ അ​വ​രി​ല്ലാ​തെ ത​ന്നെ മി​ക​ച്ച നേ​ട്ട​മു​ണ്ടാ​ക്കാ​ൻ യു.​ഡി.​എ​ഫി​നാ​യി​ട്ടു​ണ്ട്.

യു.​ഡി.​എ​ഫ് ജ​യി​ച്ചാ​ൽ ആ​ര് മു​ഖ്യ​മ​ന്ത്രി​യാ​വ​ണ​മെ​ന്ന വി​വാ​ദം ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നി​ല്ലേ?

യു.​ഡി.​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ മു​ഖ്യ​മ​ന്ത്രി ആ​രാ​വു​മെ​ന്ന വി​വാ​ദം അ​നാ​വ​ശ്യ​മാ​ണ്. ആ ​ച​ർ​ച്ച​യി​ൽ​നി​ന്ന് എ​ല്ലാ​വ​രും മാ​റി​നി​ൽ​ക്ക​ണ​മെ​ന്നാ​ണ് എ​ന്റെ വി​നീ​ത​മാ​യ അ​പേ​ക്ഷ. അ​ത്ത​ര​മൊ​രു ച​ർ​ച്ച​ക്ക് ഇ​പ്പോ​ൾ പ്ര​സ​ക്തി​യി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം ആ​ര് മു​ഖ്യ​മ​ന്ത്രി​യാ​വ​ണ​മെ​ന്ന് ഹൈ​ക​മാ​ൻ​ഡ് തീ​രു​മാ​നി​ക്കും. എ​ല്ലാ​വ​രും ഒ​റ്റ​ക്കെ​ട്ടാ​യി ഒ​രു മു​ന്ന​ണി​യാ​യി പ്ര​വ​ർ​ത്തി​ക്കേ​ണ്ട സ​മ​യ​മാ​ണി​ത്.

പ്ര​തി​പ​ക്ഷ നേ​താ​വ് മു​ഖ്യ​മ​ന്ത്രി​യാ​വു​ന്ന​ത​ല്ലേ കീ​ഴ്വ​ഴ​ക്കം?

അ​ല്ല,തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം ഹൈ​ക​മാ​ൻ​ഡ് നി​ശ്ച​യി​ക്കും എ​ന്നാ​ണ് തീ​രു​മാ​നം. ഹൈ​ക​മാ​ൻ​ഡ് തീ​രു​മാ​നി​ക്ക​ട്ടെ. ആ​രെ തീ​രു​മാ​നി​ച്ചാ​ലും ഞ​ങ്ങ​ളൊ​ക്കെ പി​ന്തു​ണ​ക്കും.

ക​ർ​ക്ക​ശ​ക്കാ​ര​നാ​യ ഒ​രു മു​ഖ്യ​മ​ന്ത്രി​യെ​യാ​ണോ, അ​നു​ന​യ​മു​ള്ള മു​ഖ്യ​മ​ന്ത്രി​യെ​യാ​ണോ കേ​ര​ളം കാ​ത്തി​രി​ക്കു​ന്ന​ത്?

അ​ത് പാ​ർ​ട്ടി ഹൈ​ക​മാ​ൻ​ഡ് തീ​രു​മാ​നി​ക്കേ​ണ്ട കാ​ര്യ​മാ​ണ്. അ​തി​നെ​ക്കു​റി​ച്ചൊ​ന്നും ഞാ​ൻ അ​ഭി​പ്രാ​യം പ​റ​യു​ന്ന​ത് ശ​രി​യ​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramesh ChennithalaInterviewspinarayi governmentKerala Assembly Election 2026
News Summary - Sabarimala gold theft; Kerala will not forget
Next Story