Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightInterviewchevron_rightഐ.എ.എസിൽ നിന്നുള്ള...

ഐ.എ.എസിൽ നിന്നുള്ള രാജി ഗുണത്തേക്കാളേറെ ദോഷം ചെയ്​തു -ഷാ ഫൈസൽ (അഭിമുഖം)

text_fields
bookmark_border
ഐ.എ.എസിൽ നിന്നുള്ള രാജി ഗുണത്തേക്കാളേറെ ദോഷം ചെയ്​തു -ഷാ ഫൈസൽ (അഭിമുഖം)
cancel

ബ്യൂറോക്രസി വിട്ട്​ സ്വന്തം രാഷ്​ട്രീയ കക്ഷിക്ക്​ രൂപം നൽകി 18 മാസം പൂർത്തിയാകുംമു​െമ്പ അതും മതിയാക്കിയ ഷാ ഫൈസൽ​ 'വിരമിക്കൽ ആശാൻ' എന്ന വിളിപ്പേര്​ ശരിയെന്ന്​ തെളിയിച്ചു. ജമ്മു കശ്​മീർ പീപിൾസ്​ മൂവ്​മെൻറ്​ (ജെ.കെ.പി.എം) പ്രസിഡൻറ്​ പദവി രാജിവെച്ച ഷാ ഫൈസൽ ഒരിക്കലൂടെ ബ്യൂറോക്രാറ്റാകാൻ കുപ്പായം തുന്നുകയാണെന്ന്​​ അണിറയ വർത്തമാനം. അന്ന്​ നൽകിയ രാജി ഇതുവരെയും സ്വീകരിക്കപ്പെടാത്തതാണ​േല്ലാ.

രാഷ്​ട്രീയത്തിൽനിന്ന്​ വിരമിക്കൽ പ്രഖ്യാപിച്ചതിനു പിന്നാലെ, പ്രമുഖ ഇംഗ്ലീഷ്​ വാർത്ത പോർട്ടൽ 'വയർ' ലേഖകൻ മുദസിർ അഹ്​മദ്​ വാട്​സാപ്​ വഴി അയച്ചുനൽകിയ ചോദ്യങ്ങൾക്ക്​ ഫൈസൽ നൽകിയ മറുപടികളാണ്​ താഴെ. രാജി തീരുമാനം, 2019 ആഗസ്​റ്റ്​ അഞ്ചിന്​ ജമ്മു കശ്​മീരി​െൻറ പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷമുള്ള സ്​ഥിതിവിശേഷം, ഭാവി പദ്ധതികൾ തുടങ്ങിയവയെ കുറിച്ചായിരുന്നു പ്രതികരണം....

​​? െഎ.എ.എസ്​ വി​െട്ടറിഞ്ഞ്​ രാഷ്​ട്രീയത്തിൽ കടക്കാനുള്ള തീരുമാനം ധീരമായ നടപടിയായാണ്​ അന്ന്​ വാഴ്​ത്തപ്പെട്ടത്​. ജനത്തിന്​, വിശിഷ്യാ യുവതക്ക്​ തെരഞ്ഞെടുപ്പ്​ ബദലായിരുന്നു അന്ന്​ വാഗ്​ദാനം. പിന്നെയെന്തിനാണിപ്പോൾ രാഷ്​ട്രീയം വേണ്ടെന്നുവെച്ചത്​?

കഴിഞ്ഞ വർഷം ആഗസ്​റ്റ്​ അഞ്ചിലെ നിർണായക തീരുമാനത്തിനുശേഷം കശ്​മീർ മുഖാമുഖം നിൽക്കുന്നത്​​ പുതിയ യാഥാർഥ്യ​വുമായാണ്​​. ഒരു തുടക്കക്കാരനായിരുന്നു ഞാൻ. താഴെത്തട്ടിലെ പ്രവർത്തന പരിചയം മാസങ്ങളുടെത്​ മാത്രം. അതിനകം അറസ്​റ്റ്​ ചെയ്യപ്പെട്ടു.

തിരിഞ്ഞുനോക്കു​േമ്പാൾ, അന്നത്തെ എ​െൻറ രാജി ഉപകാരത്തെക്കാൾ ഉപദ്രവമാണ്​ തിരിച്ചുനൽകിയതെന്ന്​ തിരിച്ചറിയുന്നു. സിവിൽ സർവീസ്​ എന്ന പ്ലാറ്റ്​ഫോം വേണ്ടപോലെ പ്രയോജനപ്പെടുത്താനാകാത്ത 'വിരമിക്കൽ ആശാൻ' എന്നായിരുന്നു ആക്ഷേപം. മാത്രമല്ല, കശ്​മീരി​െൻറ സവിശേഷ സാഹചര്യത്തിൽ ഞാൻ നടത്തിയ പ്രതിഷേധത്തി​െൻറ ചെറിയ ശബ്​ദം രാജ്യദ്രോഹമായാണ്​ വിലയിരുത്തപ്പെട്ടത്​. സിവിൽ സർവീസിലേക്ക്​ എത്തിപ്പെടണമെന്ന്​ കൊതിച്ച യുവാക്കളെ അത്​ പിന്തിരിപ്പിച്ചു. എ​െൻറ സഹപ്രവർത്തകരിൽ പലരെയും നിരാശരാക്കി. ഇൗ സംവിധാനത്തിൽനിന്ന്​ മര്യാദ​യില്ലാത്ത പടിയിറക്കമെന്നായിരുന്നു അവർ അതിനെ വിളിച്ചത്​.


​? ജെ.കെ.പി.എം രൂപവത്​കരിച്ച്​ നിങ്ങൾ പറഞ്ഞത്​ കശ്​മീരിന്​ പരിവർത്തനം അനിവാര്യമാണെന്നാണ്​. നിലവിലെ വ്യവസ്​ഥാപിത കക്ഷികൾക്കും സിവിൽ സർവീസിനും അതുനൽകാനാവില്ലെന്നും. പ്രശ്​ന നിർധാരണത്തിൽ പിന്നെ എവിടെയാണ്​ പിഴച്ചത്​.

നിർധാരണമല്ല പിഴച്ചത്​. ഒരു ഒാഫീസറെന്ന നിലക്ക്​ വലിയ കാര്യങ്ങൾ ചെയ്യാനാകില്ലെന്നും ഞാൻ പറഞ്ഞിട്ടില്ല. പക്ഷേ, നമ്മുടെത്​ പോലുള്ള ജനാധിപത്യത്തിൽ ഫലം പരിഗണിച്ചാൽ രാഷ്​ട്രീയം കൂടുതൽ വിശാലമായ കാൻവാസ്​ പ്രദാനം ചെയ്യുന്നുണ്ട്​. എ​െൻറ വിഷയത്തിൽ, ഞാൻ രാഷ്​ട്രീയത്തിലേക്ക്​ ചുവടുവെച്ച വഴിയാണ്​ തെറ്റിയത്​, രാഷ്​ട്രീയം മൊത്തമായല്ല.

? ആഗസ്​റ്റ്​ അഞ്ചിലെ സംഭവങ്ങൾക്കു പിറകെ അറസ്​റ്റ്​ ചെയ്യപ്പെട്ടപ്പോൾ വളരെ വേഗം ഹേബിയസ്​ കോർപസ്​ പരാതി (ഡൽഹി ഹൈകോടതിയിൽ) നൽകിയ നേതാക്കളിൽ ഒരാളായിരുന്നു നിങ്ങൾ. നോട്ടീസ്​ നൽകി വാദം കേൾക്കാൻ കോടതി തയാറായിട്ടും നിങ്ങൾ പരാതി പിൻവലിച്ചു. എന്തായിരുന്നു കാരണം?

ഇൗ തീരുമാനം (നേതാക്കളുടെ അറസ്​റ്റ്​) രാഷ്​ട്രീയ തീരുമാനമായിരുന്നു. അതിന്​ ജുഡീഷ്യൽ പ്രതിവിധി തേടാൻ ഞാൻ ആഗ്രഹിച്ചില്ല.

? നിങ്ങളിപ്പോഴും വീട്ടുതടങ്കലിലാണോ? ഇപ്പോഴത്തെ സ്​ഥിതി എന്താണ്​?

സുരക്ഷാ കാരണങ്ങളാൽ സഞ്ചാരത്തിന്​ നിയന്ത്രണങ്ങളുണ്ട്​.

? മോചനത്തിന്​ നിബന്ധനയായി കശ്​മീർ വിഷയം മിണ്ടില്ലെന്ന്​ നിങ്ങളിൽ നിന്ന്​ കരാർ എഴുതി വാങ്ങിയിട്ടുണ്ടോ?

പൊതു സുരക്ഷ നിയമപ്രകാരമായിരുന്നു​ എനിക്കെതിരെ കേസ്​ എടുത്തത്​. അതിനാൽ ബോണ്ട്​ ആവശ്യമുണ്ടായിരുന്നില്ല. നിരുപാധികമായിരുന്നു വിട്ടയക്കൽ.

?2019 ആഗസ്​റ്റ്​ അഞ്ചിനു ശേഷം, കശ്​മീരി​െൻറ രാഷ്​ട്രീയ സാഹചര്യം എത്രത്തോളം മാറി?

സത്യം പറഞ്ഞാൽ, ഇന്ത്യൻ ഭരണഘടന ചട്ടക്കൂടിൽ നിലയുറപ്പിച്ചുതന്നെ കശ്​മീരി​െൻറ സമ്പൂർണ ഉദ്​ഗ്രഥനത്തിനെതിരായ ചെറുത്തുനിൽപ്​ അനുവദിക്കുന്ന അവസ്​ഥ ആഗസ്​റ്റ്​ അഞ്ചിന്​ തുടച്ചുനീക്കപ്പെട്ടിരിക്കുന്നു. 370ാം വകുപ്പ്​ പിൻവലിച്ചതോടെ ഒന്നുകിൽ ഇന്ത്യക്കൊപ്പം മനസാ വാചാ കർമണാ നിലയുറപ്പിക്കുക, അതല്ലെങ്കിൽ എതിരാകുക എന്ന പുതിയ ദേശീയ നിലപാടാണ്​ നിലനിൽക്കുന്നത്​. കാര്യങ്ങൾ അതോടെ എളുപ്പമായെന്നാണ്​ എ​െൻറ വിശ്വാസം. നിങ്ങൾ ഒന്നുകിൽ ഇവിടെ, അല്ലെങ്കിൽ അവിടെ...

? നിങ്ങൾ വിമാനം കയറാനിരിക്കെ അറസ്​റ്റു ചെയ്യപ്പെടുകയായിരുന്നല്ലോ? അതേ കുറിച്ച്​ പറയാമോ? നിങ്ങളെ ജമ്മു കശ്​മീർ പൊലീസ്​ ഡൽഹിയിൽ മജിസ്​ട്രേറ്റിനു മുമ്പാകെ എത്തിച്ച്​ ട്രാൻസിറ്റ്​ റിമാൻഡ്​ സ്വന്തമാക്കുകയായിരുന്നോ?

എ​െന്ന ശ്രീനഗറിലെത്തിച്ച്​ അവിടെവെച്ചായിരുന്നു മജിസ്​​ട്രേറ്റ്​ ട്രാൻസിറ്റ്​ റിമാൻഡ്​ നൽകിയത്​.

? കഴിഞ്ഞ വർഷം മാർച്ചിൽ ജെ.കെ.പി.എം രൂപവത്​കരിക്കു​േമ്പാൾ നിങ്ങൾ പറഞ്ഞത്​ ''യുവാക്കളാണ്​ ഇരകളാകുന്നത്​. പെല്ലറ്റുകളും ബുള്ളറ്റുകളും അവരാണ്​ ഏറ്റുവാങ്ങുന്നത്​, പിടഞ്ഞുവീഴുന്നത്​. യുവാക്കൾക്ക്​ പ്രാതിനിധ്യം വേണം. ജീവൻ ബലി നൽകുന്ന നമ്മുടെ യുവതയെ നമുക്ക്​ രക്ഷിക്കണം'' എന്നായിരുന്നു. കഴിഞ്ഞ വർഷം കേന്ദ്രം എടുത്ത തീരുമാനങ്ങൾ^ 370, 35എ വകുപ്പുകൾ റദ്ദാക്കൽ, ജമ്മു കശ്​മീരി​െൻറ സംസ്​ഥാന പദവി എടുത്തകളയൽ, സ്​ഥലത്തി​െൻറ ഉടമസ്​ഥതയുമായി ബന്ധപ്പെട്ട നിയമങ്ങൾ മാറ്റൽ^ അക്രമം അവസാനിപ്പിക്കുമെന്ന്​ നിങ്ങൾ കരുതു​ന്നുണ്ടോ?

വിഷയമിവിടെ തുടങ്ങിയതേയുള്ളൂ. ഇപ്പോഴേ, പാഴ്​ പ്രവചനങ്ങളിൽ എനിക്ക്​ താൽപര്യമില്ല. കശ്​മീർ ഒരിക്കലും പ്രവചിക്കാനാവാത്ത മണ്ണാണ്​. ഹിംസയുടെ വഴിയുപേക്ഷിച്ച ഭാവിയാണ്​ ഞാൻ പ്രതീക്ഷിക്കുന്നത്​. രാജ്യത്തി​െൻറ​ വികസന വഴിയിൽ ജമ്മു കശ്​മീരും അണി ചേരുമെന്ന്​ പ്രത്യാശിക്കുന്നു.



? ഇൗ സംവിധാനത്തി​െൻറ ഭാഗമായ 10 വർഷത്തിനിടെ, റോഡുകളും സ്​കൂളുകളും ആശുപത്രികളും പിന്നെ വിദ്യാഭ്യാസവും തൊഴിലും സമാധാനം ​െകാണ്ടുവരുമെന്ന എ​െൻറ ധാരണ തെറ്റായെന്ന്​ ​ജെ.കെ.പി.എം രൂപവത്​കരിക്കു​േമ്പാൾ നിങ്ങൾ പറഞ്ഞിരുന്നു. കശ്​മീരിൽ ചോര ചിന്തുന്നത്​ തുടരുന്നിടത്തോളം വികസനം കൊണ്ട്​ കാര്യമില്ലെന്നും നിങ്ങൾ പറഞ്ഞു. എന്നാൽ, ജെ.കെ.പി.എം വിട്ട ശേഷം വീണ്ടും വിദ്യാഭ്യാസം, ആരോഗ്യം, ദാരിദ്ര്യ നിർമാർജനം, തൊഴിൽ അവസരങ്ങൾ തുടങ്ങിയവയിൽ നിങ്ങൾ താൽപര്യം പ്രകടിപ്പിക്കുന്നു. എന്നല്ല, തന്നാലായത്​ ഇൗ മേഖലകളിൽ ചെയ്യാനുള്ള മോഹവും പങ്കുവെക്കുന്നു. അന്നായിരുന്നോ ഇന്നാണോ നിങ്ങൾ ശരിക്കും ശരി?

എ​െൻറ പരിജ്​ഞാനത്തെ കുറിച്ചാണ്​ എ​െൻറ സംസാരം. വിദ്യാഭ്യാസം, ​ആരോഗ്യം, തൊഴിലില്ലായ്​മ തുടങ്ങിയ വിഷയങ്ങൾ ഏതു കാലത്തും സുപ്രധാനമാണ്​. സാമ്പത്തിക വികസനം നടക്കുന്ന അന്തരീക്ഷം കൂടി മെച്ചപ്പെടണമെന്നായിരുന്നു എ​െൻറ ഉദ്ദേശ്യം.

ജനത്തി​െൻറ സ്വന്തം വീട്ടിലിരുന്ന്​ (പാർലമെൻറിൽ) ഭരണഘടനയുടെ വധമെന്നായിരുന്നു 370ാം വകുപ്പ്​ എടുത്തുകളഞ്ഞതിനെ നിങ്ങൾ വിശേഷിപ്പിച്ചത്​. ഒരു വർഷത്തിനു ശേഷം, അതേ പ്രസ്​താവനയിൽ നിങ്ങൾ ഉറച്ചുനിൽക്കുന്നോ?

പ്രാതിനിധ്യ ജനാധിപത്യത്തി​െൻറ മൗലിക കാരണത്തെ ആണ്​ ഞാൻ ചോദ്യം ചെയ്​തതെന്ന്​ മനസ്സിലായി. 1949ൽ ഇതേ പാർലമെൻറ്​ തന്നെയാണ്​ ആ വകുപ്പ്​ ഭരണഘടനയുടെ ഭാഗമാക്കിയത്​. 2019ൽ ആ പാർലമെൻറ്​ തന്നെ എടുത്തു കളയുകയും ചെയ്​തു. ജനാധിപത്യത്തിൽ ജനകീയ പക്ഷം മാറിക്കൊണ്ടിരിക്കും. സമയത്തിനും സ്​ഥലത്തിനുമപ്പുറം അതിനെ ആദരിച്ചേ പറ്റൂ. അന്ന​ത്തെ എ​െൻറ പ്രതികരണം വിവേകപൂർണമായിരുന്നുവെന്ന്​ തോന്നുന്നില്ല.

? നിങ്ങൾ വീണ്ടും ​​െഎ.എ.എസുകാരനാകാൻ പോകുന്നുവെന്നാണല്ലോ അഭ്യൂഹം. ഭാവി പദ്ധതികൾ പറയാമോ?

സത്യസന്ധമായി പറഞ്ഞാൽ, ഇൗ ഘട്ടത്തിൽ രാഷ്​ട്രീയത്തിൽനിന്ന്​ ഞാൻ വിടപറഞ്ഞത്​, രാഷ്​്​ട്രീയ ശരികളല്ലാതെ വിഷയങ്ങളെ മനസ്സിലാക്കുകയെന്ന ലക്ഷ്യത്തോടെയാണ്​. എ​െൻറ മുമ്പിൽ ജീവിതം കിടക്കുന്നുണ്ട്​. വരു​േമ്പാലെ കാര്യങ്ങളെ വരിക്കാൻ ഞാൻ തയാറാണ്​. 'വിരമിക്കൽ ആശാനയല്ല, പ്രകടന പുരുഷനായി'........

മൊഴിമാറ്റം: കെ.പി മൻസൂർ അലി (കടപ്പാട്​: ദ വയർ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jammu kashmirShah Faesal
Next Story