ഇനിയും ബി.ജെ.പി വന്നാൽ അസം ഇരുനൂറ്റാണ്ട് പിറകോട്ട് -ബദ്റുദ്ദീൻ അജ്മൽ
text_fieldsഅസമിലെ ഒാൾ ഇന്ത്യ യുനൈറ്റഡ് െഡമോക്രാറ്റിക് ഫ്രണ്ട് (എ.െഎ.യു.ഡി.എഫ്) ചീഫും മൂന്നു വട്ടം ധുബ്രിയിൽനിന്നുള്ള പാർലമെൻറ് അംഗവുമായ ബദ്റുദ്ദീൻ അജ്മൽ 'ബി.ജെ.പിയെ അധികാരത്തിൽനിന്നു നീക്കാൻ എന്തു ത്യാഗത്തിനും ഒരുക്കമാണ്'. ''അസമിനു മാത്രമല്ല, വിശാലാർഥത്തിൽ രാഷ്ട്രത്തിനുതന്നെ ഭീഷണിയാണ് ബി.ജെ.പി. ഇന്ത്യൻ ഭരണഘടനക്കും മതസ്വാതന്ത്ര്യത്തിനും അപായകരമാണ് ആ പാർട്ടി'' -അദ്ദേഹം പറയുന്നു.
സുഗന്ധവ്യാപാരപ്രഭുവിന് ബി.ജെ.പിക്കെതിരെ പരാതികളുടെ ഒരു കെട്ടുതെന്ന അഴിച്ചുവെക്കാനുണ്ട്. ''വികസനം, തൊഴിലില്ലായ്മ, കാർഷികപ്രതിസന്ധി, സംസ്ഥാനത്തെ ഇടക്കിടെ മുക്കിക്കളയുന്ന പ്രളയം ഇതൊക്കെ മാറ്റിവെച്ച്് പരിവാർപാർട്ടിക്ക് വെറും ഹിന്ദുത്വ അജണ്ട കളിക്കാനേ നേരമുള്ളൂ. ഇനിയും ഇവർ അധികാരത്തിലിരുന്നാൽ നമ്മൾ ഇരുനൂറും മുന്നൂറും വർഷം പിറകോട്ടുപോകേണ്ടിവരും'' -അദ്ദേഹം മുന്നറിയിപ്പു നൽകുന്നു.
ഭരണകക്ഷിയായ ബി.ജെ.പിക്ക് അജ്മൽ എന്നും സ്റ്റേറ്റിെൻറ 'ശത്രു'വാണ്. അതേക്കുറിച്ച് ചോദിച്ചാൽ പരിഹാസത്തോടെയാണ് മറുപടി: ''അതൊരു രാഷ്ട്രീയ ഗൂഢാലോചനയാണ്. തെരഞ്ഞെടുപ്പ് വരുേമ്പാഴൊക്കെ ഇത്തരം ആരോപണങ്ങൾ പൊടിതട്ടിയെടുക്കുകയാണ് അവരുടെ പതിവ്.''
അസമിൽ ഇത്തവണ വിശാലസഖ്യത്തിെൻറ ഭാഗമായി 19 സീറ്റുകളിലാണ് എ.െഎ.യു.ഡി.എഫ് ജനവിധി തേടുന്നത്. മുൻ പ്രതിയോഗിയായ കോൺഗ്രസുമായി തെരഞ്ഞെടുപ്പിനുമുേമ്പ എ.െഎ.യു.ഡി.എഫ് സഖ്യം ചേരുന്നത് ഇതാദ്യ തവണയാണ്. 2016ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനും എ.െഎ.യു.ഡി.എഫിനുമിടയിൽ വോട്ടുകൾ ഭിന്നിച്ചുപോയത് 20ലേറെ സീറ്റുകളിൽ ബി.ജെ.പിയുടെ വിജയമുറപ്പിച്ചു.
മുഖ്യമന്ത്രിസ്ഥാനത്തേക്കുള്ള മത്സരാർഥിയായി താനില്ലെന്നു അജ്മൽ തറപ്പിച്ചുപറയുന്നു. ബി.ജെ.പിയാണ് അത്തരമൊരു തന്ത്രപരമായ പ്രചാരണത്തിനു പിന്നിൽ. ''ബി.ജെ.പി ഒരു വർഗീയകക്ഷിയാണ്. അവർ ഒരു ഹിന്ദുരാഷ്ട്രം പണികഴിപ്പിക്കാനുള്ള ശ്രമത്തിലാണ്. ഞങ്ങൾ മതേതരത്വത്തിനുവേണ്ടിയാണ് പൊരുതുന്നത്. സംസ്ഥാനത്തിെൻറ സ്ഥിതി നോക്കൂ, പുതിയ ഒരൊറ്റ വ്യവസായമില്ല. ഉണ്ടായിരുന്ന രണ്ടു പേപ്പർമില്ലുകൾ പൂട്ടിപ്പോയി. പൗരത്വ ഭേദഗതി നിയമം (സി.എ.എ) ഇനിയും നടപ്പാക്കിയിട്ടില്ല. ദേശീയ പൗരത്വപ്പട്ടിക സ്തംഭനത്തിലാണ്... തൊഴിലില്ലായ്മയും വിലക്കയറ്റവും വർധിച്ചുവരുകയാണ് -അദ്ദേഹം എണ്ണിപ്പറയുന്നു.
'മാധ്യമ'ത്തിന് അനുവദിച്ച അഭിമുഖത്തിെൻറ പ്രസക്ത ഭാഗങ്ങൾ:
? ഇൗ തെരഞ്ഞെടുപ്പിൽ എ.െഎ.യു.ഡി.എഫിെൻറ മുഖ്യ അജണ്ട എന്താണ്?
അജ്മൽ: അസം കരാർ നടപ്പാക്കുമെന്നും സി.എ.എ തള്ളിക്കളയുമെന്നും ദേശീയ പൗരത്വപ്പട്ടിക അസമിൽ നടപ്പാക്കുമെന്നും ഞങ്ങൾ പ്രഖ്യാപിച്ചുകഴിഞ്ഞതാണ്. പ്രളയത്തിനു പരിഹാരം കാണും. പണപ്പെരുപ്പം, തൊഴിലില്ലായ്മ, കർഷകരുടെ പ്രശ്നങ്ങൾ എന്നിവ പരിഹരിക്കും. പൂട്ടിയ രണ്ടു പേപ്പർമില്ലുകൾ തുറക്കും. ഇക്കാര്യങ്ങളെല്ലാം ചെയ്തുതീർക്കും എന്നാണ് ഞങ്ങളുടെ വാഗ്ദാനം. അതു പൂർത്തീകരിക്കുകതന്നെ ചെയ്യും.
? ഇൗ സഖ്യം ന്യൂനപക്ഷത്തെ പ്രീണിപ്പിക്കാൻ തല്ലിക്കൂട്ടിയതാണെന്നാണ് പ്രതിപക്ഷ ആരോപണം
ഒരിക്കലുമല്ല. അസം കരാർ ന്യൂനപക്ഷത്തിനുേവണ്ടിയുള്ളതാണോ? സി.എ.എയും എൻ.ആർ.സിയും ന്യൂനപക്ഷങ്ങൾക്കു മാത്രമുള്ളതാണോ? പ്രളയം, പണപ്പെരുപ്പം ഒക്കെ ന്യൂനപക്ഷങ്ങളുടെ മാത്രം പ്രശ്നങ്ങളാണോ? അല്ല. ഇതെല്ലാം കൂടിയോ കുറഞ്ഞോ അളവിൽ എല്ലാവരെയും ബാധിച്ചിരിക്കുന്ന വിഷയങ്ങളാണ്.
?എ.െഎ.യു.ഡി.എഫ് ബി.ജെ.പി/ഹിന്ദു വിരുദ്ധമാണെന്നൊരു പ്രചാരണമുണ്ടല്ലോ. അതിനെ എങ്ങനെ മറികടക്കും?
നോക്കൂ, തുടക്കംതൊേട്ട ഞങ്ങൾ ഹിന്ദുക്കളെകൂടി ഉൾക്കൊള്ളുന്നുണ്ട്. 79 സ്ഥാനാർഥികളെ ഞങ്ങൾ മുന്നോട്ടുവെച്ചതിൽ 29 പേരും ഹിന്ദുവിഭാഗത്തിൽനിന്നായിരുന്നു. വിവിധ ജാതി, ഗോത്ര, തേയില ഗോത്രവിഭാഗങ്ങൾക്ക് ഞങ്ങൾ ടിക്കറ്റ് നൽകിയിട്ടുണ്ട്.
? അസം കരാറിലെ ആറാം ഖണ്ഡിക ചില സുപ്രീംകോടതി വിധികളുമായി വൈരുധ്യം പുലർത്തുന്നുണ്ട്. അപ്പോൾ വിദേശികളെ പുറന്തള്ളാനുള്ള അന്തിമവർഷമായി 1951 താങ്കളുടെ പാർട്ടി അംഗീകരിക്കുന്നുണ്ടോ?
ഇല്ല. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി പുറന്തള്ളാനുള്ള അടിസ്ഥാന തീയതിയായി 1971 മാർച്ച് 24 അംഗീകരിക്കുന്ന അസം കരാറാണ് ഞങ്ങൾ ഉയർത്തിപ്പിടിക്കുന്നത്. മറ്റൊരു വർഷവും ഞങ്ങൾ അംഗീകരിക്കുന്നില്ല.
? കോൺഗ്രസ് 1951നെ അടിസ്ഥാന വർഷമായി അംഗീകരിക്കുമെന്നു പറയുന്നുണ്ടല്ലോ?
ഇല്ല. കോൺഗ്രസ് ഇന്നോളം അങ്ങനെ പറഞ്ഞിട്ടില്ല. വ്യക്തിഗതമായി കോൺഗ്രസ് പാർട്ടിയിൽനിന്ന് ആരെങ്കിലും അങ്ങനെ പറയുന്നെങ്കിൽ അതു വേറെ കാര്യം. രാജീവ് ഗാന്ധി ഗവൺമെൻറിെൻറ കാലത്ത് ഒപ്പിട്ട അസം കരാറിനെക്കുറിച്ച് കോൺഗ്രസ് ഇങ്ങനെ പറയേണ്ട കാര്യമെന്ത്?
? പാർട്ടിയിൽ താങ്കൾക്കു പിറകിൽ ഒരു രണ്ടാംനിര കാണുന്നില്ലെന്ന് ആക്ഷേപമുണ്ട്.
നോക്കൂ, ഞാൻ മക്കളെ പാർട്ടിയിൽ വളർത്തിക്കൊണ്ടുവന്നാൽ അത് സ്വജനപക്ഷപാതമായി മുദ്രകുത്തും. എെൻറ അടുത്തയാളായി ഹാഫിസ് ബഷീർ അഹ്മദുണ്ട്. തൊട്ടടുത്ത് അമീനുൽ ഇസ്ലാം... എെൻറ മക്കളിലാർക്കെങ്കിലും തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നോ പാർട്ടിയെ സേവിക്കണമെന്നോ തോന്നുകയോ, പാർട്ടിക്ക് അവർ അതിന് അനുയോജ്യരാണെന്നു ബോധ്യപ്പെടുകയോ ചെയ്താൽ പത്തോ പതിനഞ്ചോ വർഷങ്ങൾക്കുശേഷം ആയിക്കൊള്ളെട്ട. അത് അവരുടെ തീരുമാനം. അതു കാണാൻ ഞാൻ ഉണ്ടാവണമെന്നില്ല.
? ഇൗ തെരഞ്ഞെടുപ്പ് സംസ്കാരങ്ങൾ തമ്മിലുള്ള യുദ്ധമാണെന്ന് ബി.ജെ.പി നേതാവ് ഹിമന്ത ബിശ്വശർമ പറയുന്നു. എ.െഎ.യു.ഡി.എഫിനെയും താങ്കളെയും അസമിെൻറ ശത്രുക്കളായി ചിത്രീകരിച്ചുകൊണ്ടാണ് ഇൗ പ്രചാരണം.
അദ്ദേഹം എന്നെ എന്തും പഴിക്കെട്ട. എന്നെ മുഗളനെന്നോ മറ്റോ വിളിച്ചോെട്ട. എന്നാൽ, എല്ലാ മുസ്ലിംകളും മുഗളരുടെ പിന്മുറക്കാരാണോ? മുഗളരുമായി പ്രത്യക്ഷബന്ധമുള്ള ഒരു വംശവും ഇവിടെയില്ല. എല്ലാവരും തായ്ലൻഡ്, ബർമ എന്നിവിടങ്ങളിൽനിന്നു വന്നവരാണ്. ഞങ്ങൾ മുഗളരോ വിദേശികളോ ആണെങ്കിൽ അവരും അതുതന്നെ. ഒരു സമുദായമെന്ന നിലയിൽ ഞങ്ങളെ അധിക്ഷേപിക്കുകയാണ് അദ്ദേഹം. അസമിലെ ന്യൂനപക്ഷമുസ്ലിംകൾ മുഗളരല്ല, ബദ്റുദ്ദീൻ അജ്മൽ മുഗൾ അല്ല. അപകീർത്തികൾക്കെതിരെ ഒരു സമുദായമെന്ന നിലയിൽ ഞങ്ങൾ തിരിച്ചടിക്കും.
? തീവ്രവാദി വിഭാഗങ്ങളിൽനിന്ന് താങ്കൾ ഫണ്ട് പറ്റുന്നുണ്ടെന്ന് ആരോപണമുണ്ടല്ലോ?
മൂന്നു മാസമായി അദ്ദേഹം ഇൗ ആരോപണം ഉന്നയിക്കുന്നുണ്ട്. അവരുടെ പാർട്ടിയാണല്ലോ അധികാരത്തിൽ. ധനമന്ത്രാലയങ്ങളുടെ നൂറുശതമാനം പരിശോധന കഴിഞ്ഞല്ലാതെ എങ്ങനെയാണ് ഒരു വിദേശഫണ്ട് വരുക? അങ്ങനെ വല്ല പ്രശ്നവുമുണ്ടായിരുന്നെങ്കിൽ അവരെന്തേ ഞങ്ങൾക്കെതിരെ നടപടിയെടുത്തില്ല?