Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightInterviewchevron_right‘സി.​പി.​എം...

‘സി.​പി.​എം നേ​താ​ക്ക​ൾ​പോ​ലും ഭ​ര​ണ​മാ​റ്റം ആ​ഗ്ര​ഹി​ക്കു​ന്നു’; കേരളത്തിൽ നടക്കുന്നത് പിടിച്ചുപറിക്ക് സമാനമായ അഴിമതിയെന്ന് ഷിബു ബേബിജോൺ

text_fields
bookmark_border
‘സി.​പി.​എം നേ​താ​ക്ക​ൾ​പോ​ലും ഭ​ര​ണ​മാ​റ്റം ആ​ഗ്ര​ഹി​ക്കു​ന്നു’; കേരളത്തിൽ നടക്കുന്നത് പിടിച്ചുപറിക്ക് സമാനമായ അഴിമതിയെന്ന് ഷിബു ബേബിജോൺ
cancel
പിടിച്ചുപറിക്ക് സമാനമായ അഴിമതിയാണ് കേരളത്തിൽ നടക്കുന്നതെന്നും ഇതിൽ മനംമടുത്ത സി.പി.എം നേതാക്കളും പ്രവർത്തകരും രംഗത്തു വരികയാണെന്നും പറയുന്നു ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ. സംസ്ഥാനത്ത് യു.ഡി.എഫ് അനുകൂല തരംഗമുണ്ടെന്നും മാധ്യമത്തിനനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം അവകാശപ്പെടുന്നു

ഇ​ത്ത​വ​ണ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പി​​ന്‍റെ പ്ര​ത്യേ​ക​ത​ക​ൾ എ​ന്താ​ണ്​?

• സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​മാ​ണി​പ്പോ​ൾ, മു​ൻ​കാ​ല​ങ്ങ​ളി​ൽ നി​ഷ്പ​ക്ഷ സ​മൂ​ഹ​മാ​ണ്​ അ​ങ്ങോ​ട്ടും ഇ​ങ്ങോ​ട്ടും മാ​റി​മാ​റി വോ​ട്ടു​ചെ​യ്തി​രു​ന്ന​ത്. ഇ​പ്പോ​ൾ സി.​പി.​എ​മ്മി​ൽ പാ​ർ​ട്ടി​ക്കു​ള്ളി​ലു​ള്ള​വ​ർ​ത​ന്നെ ഭ​ര​ണ​മാ​റ്റം ആ​ഗ്ര​ഹി​ക്കു​ന്നു. നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും അ​നു​ഭാ​വി​ക​ളും ഇ​ക്കാ​ര്യ​ത്തി​ൽ ഒ​രു​പോ​ലെ​യാ​ണ്​ ചി​ന്തി​ക്കു​ന്ന​ത്. പ്ര​ത്യ​ക്ഷ​ത്തി​ൽ​ത​ന്നെ അ​വ​ർ ഭ​ര​ണ​ത്തി​നെ​തി​രെ രം​ഗ​ത്തു വ​രു​ന്നു. അ​ത്​ യു.​ഡി.​എ​ഫ്​ അ​​നു​കൂ​ല ത​രം​ഗം സൃ​ഷ്ടി​ച്ചി​ട്ടു​ണ്ട്.

?ആ​രാ​യി​രി​ക്കും യു.​ഡി.​എ​ഫി​ന്റെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി?

• അ​തി​ന്​​​ കോ​ൺ​ഗ്ര​സി​ന്‍റെ ഒ​രു സം​ഘ​ട​നാ കീ​ഴ്വ​ഴ​ക്ക​മു​ണ്ട്, തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം എം.​എ​ൽ.​എ​മാ​രു​ടെ അ​ഭി​പ്രാ​യം​ തേ​ടി നേ​താ​വി​നെ ഹൈ​ക​മാ​ൻ​ഡ്​ നി​ശ്​​ച​യി​ക്കും. മു​ൻ​കൂ​ട്ടി പ്ര​ഖ്യാ​പി​ക്കു​ന്ന ഒ​രു സം​ഘ​ട​നാ രീ​തി​യും കോ​ൺ​ഗ്ര​സി​നി​ല്ല.

? പ​​ക്ഷേ, ആ ​പാ​ർ​ട്ടി​യി​ലെ മു​ൻ​നി​ര നേ​താ​ക്ക​ളെ​ല്ലാം കു​പ്പാ​യ​മി​ട്ട്​ ഇ​റ​ങ്ങി​യി​രി​ക്കു​ന്നു എ​ന്ന​ല്ലേ കേ​ൾ​ക്കു​ന്ന​ത്, സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം വൈ​കി​യ​തു​പോ​ലും അ​ങ്ങ​നെ​യ​ല്ലേ?

• അ​തെ​ല്ലാം മാ​ധ്യ​മ സൃ​ഷ്ടി​യ​ല്ലേ, ആ ​പാ​ർ​ട്ടി​യു​ടെ സം​ഘ​ട​നാ കീ​ഴ്വ​ഴ​ക്കം വെ​ച്ച​ല്ലേ കാ​ര്യ​ങ്ങ​ൾ ചെ​യ്യൂ. മാ​ധ്യ​മ​ങ്ങ​ൾ പ​ല​തും പ​റ​യും. അ​തി​​ലൊ​ന്നും അ​ടി​സ്ഥാ​ന​മി​ല്ല. ഇ​ട​ക്ക്​ കെ.​സി.​വേ​ണു​ഗോ​പാ​ൽ മ​ത്സ​രി​ക്കു​മെ​ന്ന്​ മാ​ധ്യ​മ​ങ്ങ​ൾ വ്യാ​പ​ക​മാ​യി പ​റ​ഞ്ഞു. മാ​സ​ങ്ങ​ൾ​ക്ക്​ മു​മ്പു​ത​ന്നെ കെ.​സി വ്യ​ക്​​ത​മാ​ക്കി​യ​താ​ണ്,​ താ​ൻ മ​ത്സ​രി​ക്കി​ല്ല എ​ന്ന്. ഇ​തി​ൽ ത​മ്മി​ല​ടി എ​ന്ന പ്ര​തീ​തി ഉ​ണ്ടാ​ക്കാ​ൻ ബോ​ധ​പൂ​ർ​വം ന​ട​ത്തു​ന്ന പാ​ഴ്​​ശ്ര​മ​മാ​ണ്​ പ​ല​തും.

?പാ​ർ​ട്ടി​യെ ന​യി​ക്കേ​ണ്ട കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍റ്​ മ​ത്സ​രി​ക്കു​ന്ന​ത്​ ​ശ​രി​യാ​ണോ?

• അ​തി​ന്​ ബ​ദ​ൽ സം​വി​ധാ​നം ഉ​ണ്ടാ​കു​മ​ല്ലോ. തെ​ര​ഞ്ഞെ​ടു​​പ്പി​ലേ​ക്ക്​ പോ​കു​മ്പോ​ൾ പാ​ർ​ട്ടി​യെ ച​ലി​പ്പി​ക്കാ​നു​ള്ള സം​വി​ധാ​നം സ്വീ​ക​രി​ച്ചി​ട്ടാ​വും സ​ണ്ണി ജോ​സ​ഫ്​ മ​ത്സ​രി​ക്കു​ക.

? എ​ൽ.​ഡി.​എ​ഫ്​ സ​ർ​ക്കാ​റി​നെ​തി​രെ ഉ​ന്ന​യി​ക്കു​ന്ന പ്ര​ധാ​ന ആ​രോ​പ​ണ​ങ്ങ​ൾ എ​ന്തൊ​ക്കെ​യാ​ണ്​?

•സ​മ​സ്ത മേ​ഖ​ല​യി​ലും അ​സം​തൃ​പ്തി​യാ​ണ്​ ജ​ന​ങ്ങ​ളി​ൽ. അ​വ​ർ ജ​ന​ങ്ങ​ളി​ൽ നി​ന്ന്​ അ​ക​ന്ന്​ ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കാ​നു​ള്ള പ്ര​ഖ്യാ​പ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ്​ ന​ട​ത്തി​യ​ത്. അ​തി​ദാ​രി​ദ്ര്യ​മു​ക്​​തം എ​ന്ന പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്​ യ​ഥാ​ർ​ഥ​ത്തി​ൽ ആ ​വി​ഭാ​ഗ​ത്തെ പ്ര​കോ​പി​ത​രാ​ക്കി​യി​രി​ക്കു​ക​യാ​ണ്. സ​മാ​ന​ത​ക​ളി​ല്ലാ​ത്ത അ​നാ​ഥ​ത്വ​മാ​ണ്​ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ അ​നു​ഭ​വി​ക്കു​ന്ന​ത്. അ​തു​പോ​ലെ മ​ല​യോ​ര മേ​ഖ​ല​യി​ലേ​ക്ക്​ ചെ​ന്നാ​ൽ നി​ഷ്​​ക്രി​യ​മാ​യ സ​ർ​ക്കാ​ർ സം​വി​ധാ​നം മൂ​ലം വ​ന്യ​മൃ​ഗ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ നി​ര​വ​ധി ജീ​വ​നു​ക​ൾ പൊ​ലി​യു​ക​യും കൃ​ഷി​നാ​ശം സം​ഭ​വി​ക്കു​ക​യും ചെ​യ്തു. വി​ചി​ത്ര​മാ​യ കാ​ഴ്ച​ക​ളാ​ണ്​ കേ​ര​ള​ത്തി​ൽ കാ​ണു​ന്ന​ത്. പേ​പി​ടി​ച്ച നാ​യ്ക്ക​ൾ വൃ​ദ്ധ​യെ ക​ടി​ച്ചു​കൊ​ല്ലു​ന്നു, അ​തു​പോ​ലെ പേ​പി​ടി​ച്ച മ​നു​ഷ്യ​ർ പ​ട്ടാ​പ്പ​ക​ൽ ആ​ളു​ക​ളെ വെ​ട്ടി​ക്കൊ​ല്ലു​ന്നു. ക്ര​മ​സ​മാ​ധാ​ന നി​ല ത​ക​ർ​ന്നു എ​ന്നു​മാ​ത്ര​മ​ല്ല, ആ​ർ​ക്കും എ​ന്തു​മാ​കാം എ​ന്ന അ​വ​സ്ഥ​യി​ലേ​ക്ക്​ കാ​ര്യ​ങ്ങ​ൾ എ​ത്തി. സാ​ധാ​ര​ണ​ക്കാ​ര​ന്​ ആ​ശ്വാ​സം ല​ഭി​ക്കു​ന്നി​ല്ല എ​ന്ന്​ മാ​ത്ര​മ​ല്ല, അ​തേ സ​മ​യം ത​ന്നെ ഒ​രു വി​ഭാ​ഗം സി.​പി.​എം നേ​താ​ക്ക​ളു​ടെ ജീ​വി​ത ശൈ​ലി​കൊ​ണ്ടു​ത​​ന്നെ അ​വ​ർ എ​ങ്ങ​നെ പ​ണ​മു​ണ്ടാ​ക്കു​ന്നു​വെ​ന്ന്​ ജ​ന​ങ്ങ​ൾ​ക്ക്​ ബോ​ധ്യ​പ്പെ​ടു​ക​യു​മാ​ണ്. അ​ഴി​മ​തി​യ​ല്ല, പി​ടി​ച്ചു​പ​റി​ക്ക്​ സ​മാ​ന​മാ​യ കാ​ര്യ​ങ്ങ​ളാ​ണ്​ ന​ട​ക്കു​ന്ന​ത്. ശ​ബ​രി​മ​ല​യി​ലെ കൊ​ള്ള​പോ​ലും ന്യാ​യീ​ക​രി​ക്കു​ന്ന ഒ​രു ക​മ്യൂ​ണി​സ്റ്റ്​ പാ​ർ​ട്ടി​യെ ജ​ന​ങ്ങ​ൾ ആ​ദ്യ​മാ​യി കാ​ണു​ക​യാ​ണ്. ഇ​തെ​​ല്ലാം അ​പ​ച​യ​ത്തി​ന്‍റെ ചി​ല വ​ശ​ങ്ങ​ൾ മാ​ത്രം.

? മോ​ഹ​ൻ​ലാ​ലി​നെ​വെ​ച്ച്​ സി​നി​മ​യെ​ടു​ത്ത ആ​ളാ​ണ​ല്ലോ, മു​ഖ്യ​​മ​ന്ത്രി-​മോ​ഹ​ൻ​ലാ​ൽ സം​ഭാ​ഷ​ണ​ത്തെ​ക്കു​റി​ച്ച്​ എ​ന്തു പ​റ​യു​ന്നു?

• അ​തി​ൽ രാ​ഷ്​​ട്രീ​യം കാ​ണേ​ണ്ട കാ​ര്യ​മി​ല്ല. മോ​ഹ​ൻ​ലാ​ൽ ഉ​മ്മ​ൻ ചാ​ണ്ടി​യെ​യും ഇ​ന്‍റ​ർ​വ്യൂ ചെ​യ്തി​ട്ടു​ണ്ട്. അ​ത്​ സം​ഘ​ടി​പ്പി​ച്ച​വ​ർ​ക്ക്​ രാ​ഷ്ട്രീ​യ​ല​ക്ഷ്യം ഉ​ണ്ടാ​കും. പ​ക്ഷേ, മോ​ഹ​ൻ​ലാ​ലി​നെ സം​ബ​ന്ധി​ച്ച്​ അ​തി​ൽ അ​സ്വാ​ഭാ​വി​ക​മാ​യി ഒ​ന്നു​മി​ല്ല. മു​ഖ്യ​മ​ന്ത്രി​ക്കും അ​ഭി​മു​ഖം സം​വി​ധാ​നി​ച്ച​വ​ർ​ക്കു​മാ​ണ്​ രാ​ഷ്ട്രീ​യ ല​ക്ഷ്യ​മു​ള്ള​ത്. മോ​ഹ​ൻ​ലാ​ലി​ന്​ അ​ങ്ങ​നി​ല്ല.

? കി​ഫ്​​ബി​ക്കെ​തി​രെ വ​ലി​യ ആ​ക്ഷേ​പ​മാ​ണ​ല്ലോ യു.​ഡി.​എ​ഫ്​ ഉ​ന്ന​യി​ക്കു​ന്ന​ത്, യു.​ഡി.​എ​ഫ്​ വ​ന്നാ​ൽ കി​ഫ്​​ബി ഉ​പേ​ക്ഷി​ക്കു​മോ?

• യു.​ഡി.​എ​ഫ്​ സ​ർ​ക്കാ​റി​ന്‍റെ കാ​ല​ഘ​ട്ട​ത്തി​ലാ​ണ്​ ഇ​ങ്ങ​നൊ​രു ആ​ശ​യം ത​ന്നെ ഉ​ണ്ടാ​കു​ന്ന​ത്. റ​വ​ന്യൂ ജ​ന​റേ​റ്റി​ങ്​ പ​ദ്ധ​തി​ക​ൾ​ക്ക്​ ഫ​ണ്ട്​ ക​ണ്ടെ​ത്തി​യാ​ൽ റ​വ​ന്യൂ ജ​ന​​റേ​റ്റ്​ ചെ​യ്യു​ന്ന മു​റ​ക്ക്​ അ​ത്​ തി​രി​ച്ച​ട​ക്കാം എ​ന്ന സ്വ​ഭാ​വ​ത്തി​ൽ വ​ൻ​കി​ട പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​ക എ​ന്ന​താ​യി​രു​ന്നു ആ​ശ​യം. ബ​ജ​റ്റി​ൽ പ്ര​തി​ഫ​ലി​ക്കാ​തെ മെ​ഗാ പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കാം എ​ന്ന നി​ല​യി​ലാ​ണ്​ ഇ​ത്​ കൊ​ണ്ടു​വ​ന്ന​ത്. ഇ​തി​ന്​ കി​ഫ്​​ബി എ​ന്നു​ പേ​രി​ട്ട്​ അ​തൊ​രു സ​മാ​ന്ത​ര ബ​ജ​റ്റാ​ക്കി മാ​റ്റി​യി​രി​ക്കു​ക​യാ​ണി​പ്പോ​ൾ. നി​യ​മ​സ​ഭ​യു​ടെ അ​ക്കൗ​ണ്ട​ബി​ലി​റ്റി ഇ​ല്ലാ​തെ വ​ന്ന സം​വി​ധാ​ന​ത്തി​ൽ നി​യ​മ​വി​രു​ദ്ധ​മാ​യ പ​ല​കാ​ര്യ​ങ്ങ​ളും ന​ട​ക്കു​ന്നു​​ണ്ട്. ആ​ശ​യ​പ​ര​മാ​യി അ​ഭി​പ്രാ​യ വ്യ​ത്യാ​സ​മി​ല്ലെ​ങ്കി​ലും അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ പ്ര​വ​ർ​ത്ത​നം വി​ല​യി​രു​ത്തി​യു​ള്ള തീ​രു​മാ​ന​മാ​യി​രി​ക്കും കൈ​ക്കൊ​ള്ളു​ക.

? തൃ​ശൂ​ർ ലോ​ക്സ​ഭാ സീ​റ്റും ഇ​പ്പോ​ൾ തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നും ബി.​ജെ.​പി നേ​ടി, അ​വ​രു​ടെ വ​ള​ർ​ച്ച​യെ​ക്കു​റി​ച്ച്​ എ​ന്തു​പ​റ​യു​ന്നു?

• ബി.​ജെ.​പി രാ​ജ്യ​ത്തു​ത​ന്നെ ഒ​ന്നു​മ​ല്ലാ​തി​രു​ന്ന 1984ൽ ​തി​രു​വ​ന​ന്ത​പു​രം ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​ന്നേ​കാ​ൽ ല​ക്ഷം വോ​ട്ടാ​ണ്​ നേ​ടി​യ​ത്. അ​തൊ​ക്കെ ഓ​രോ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കും അ​വ​രു​ടെ സ​വി​ശേ​ഷ​ത വെ​ച്ച്​ സം​ഭ​വി​ക്കു​ന്ന കാ​ര്യ​ങ്ങ​ളാ​ണ്. അ​തു​കൊ​ണ്ട്​ ബി.​ജെ.​പി വ​ള​ർ​ന്നു എ​ന്ന്​ ഞാ​ൻ വി​ശ്വ​സി​ക്കു​ന്നി​ല്ല. കാ​ര​ണം പ​ഞ്ചാ​യ​ത്ത്​ തെ​ര​ഞ്ഞെ​ടു​പ്പ്​ വ​ന്ന​പ്പോ​ൾ പാ​ർ​ല​മെ​ന്‍റ്​ തെ​ര​ഞ്ഞെ​ടു​പ്പി​ലു​ള്ള​തി​നേ​ക്കാ​ൾ നാ​ല​ര ശ​ത​മാ​നം വോ​ട്ട്​ കു​റ​ഞ്ഞു. ഇ​ത്ത​വ​ണ​യും അ​വ​ർ​ എ​ന്തെ​ങ്കി​ലും നേ​ട്ട​മു​ണ്ടാ​ക്കു​മെ​ന്ന്​ ക​രു​തു​ന്നി​ല്ല.

? ഇ​ര​വി​പു​രം സീ​റ്റി​ന്‍റെ കാ​ര്യ​ത്തി​ല​ട​ക്കം ആ​ർ.​എ​സ്.​പി​യി​ലെ പ്ര​ശ്ന​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പ്​ വി​ജ​യ​ത്തെ ബാ​ധി​​ക്കി​ല്ലേ?

• പാ​ർ​ട്ടി​ക​ളി​ൽ അ​ഭി​പ്രാ​യ വ്യ​ത്യാ​സം വ​രു​ന്ന​ത്​ ആ​ദ്യ സം​ഭ​വ​മ​ല്ല. എ​ല്ലാ പാ​ർ​ട്ടി​ക​ളി​ലും സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ കാ​ര്യ​ത്തി​ല​ട​ക്കം അ​ഭി​​പ്രാ​യ വ്യ​ത്യാ​സം പ​തി​വാ​ണ്. ആ​ർ.​എ​സ്.​പി​യു​ടെ കാ​ര്യ​ത്തി​ൽ അ​ത്​ പ​രി​ഹ​രി​ച്ചി​ട്ടു​ണ്ട്. പാ​ർ​ട്ടി ഒ​റ്റ​ക്കെ​ട്ടാ​യി ത​ന്നെ​യാ​ണ്​ മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. ഇ​ര​വി​പു​രം വി​ജ​യി​ക്കും.

? എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍റെ മ​ക​ന്​ സ്ഥാ​നാ​ർ​ഥി​ത്വം നി​ഷേ​ധി​ക്ക​പ്പെ​ട്ട​ത്​ ച​വ​റ​യി​ൽ താ​ങ്ക​ളു​ടെ വി​ജ​യ​ത്തെ​പ്പോ​ലും ബാ​ധി​ക്കി​ല്ലേ?

• പ്രേ​മ​​ച​ന്ദ്ര​നു​മാ​യി വ്യ​ക്​​തി​പ​ര​മാ​യി യാ​തൊ​രു അ​ഭി​പ്രാ​യ വ്യ​ത്യാ​സ​വു​മി​ല്ല. സ്ഥാ​നാ​ർ​ഥി​യെ​ചൊ​ല്ലി ര​ണ്ട്​ അ​ഭി​പ്രാ​യം പാ​ർ​ട്ടി​യി​ൽ​വ​ന്നു, പാ​ർ​ട്ടി യോ​ജി​ച്ച് ഉ​ചി​ത​മാ​യ ഒ​രു തീ​രു​മാ​ന​മെ​ടു​ത്തു. ബാ​ക്കി​യൊ​ക്കെ ഭാ​വ​ന​യി​ൽ വ​രു​ന്ന നി​ഗ​മ​ന​ങ്ങ​ളാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPIMkerala politcsUDFPinarayi VijayanLatest News
News Summary - ‘Even CPM leaders want a change in government’; Shibu Baby John says corruption akin to extortion is taking place in Kerala
Next Story