Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2016 10:53 PM GMT Updated On
date_range 1 Jun 2016 10:53 PM GMTഉര്‍ദുഗാനെ ആക്ഷേപിക്കുന്ന കവിത പോസ്റ്റ് ചെയ്ത മുന്‍ മിസ് തുര്‍ക്കിക്ക് നല്ലനടപ്പ്
text_fieldsbookmark_border
അങ്കാറ: ഇന്‍സ്റ്റഗ്രാമില്‍ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനെയും ദേശീയഗാനത്തെയും പരസ്യമായി അധിക്ഷേപിക്കുന്ന കവിത പോസ്റ്റ് ചെയ്ത മുന്‍ മിസ് തുര്‍ക്കിയെ നല്ലനടപ്പിന് ശിക്ഷിച്ചു. മോഡല്‍ മെര്‍വ് ബുയുകസാറകിനെയാണ് 14 മാസത്തെ തടവിനു ശിക്ഷിച്ചത്. എന്നാല്‍, ശിക്ഷ പിന്നീട് റദ്ദാക്കിയ കോടതി അഞ്ചുവര്‍ഷത്തേക്ക് കുറ്റം ആവര്‍ത്തിക്കരുതെന്നും മുന്നറിയിപ്പു നല്കി. 2014ലാണ് തുര്‍ക്കിയിലെ അഴിമതിയെ പരാമര്‍ശിച്ച് ദേശീയഗാനത്തിന്‍െറ വരികളുടെ പാരഡിയായി ആരോ എഴുതിയ മാസ്റ്റേഴ്സ് പോയം പോസ്റ്റ് ചെയ്തത്. കവിതയില്‍ ഉര്‍ദുഗാനെ കളിയാക്കുന്ന പദപ്രയോഗങ്ങളുമുണ്ട്. രാജ്യത്ത് പ്രസിഡന്റിനെ വിമര്‍ശിക്കുന്നത് ഒരുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story