Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightതുര്‍ക്കിയില്‍ രണ്ട്...

തുര്‍ക്കിയില്‍ രണ്ട് സൈനിക മേധാവികള്‍ രാജിവെച്ചു

text_fields
bookmark_border
തുര്‍ക്കിയില്‍ രണ്ട് സൈനിക മേധാവികള്‍ രാജിവെച്ചു
cancel

ഇസ്തംബൂള്‍: സൈനിക അട്ടിമറിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അവലോകനം ചെയ്യാനുള്ള സുപ്രീം മിലിട്ടറി കൗണ്‍സില്‍ യോഗത്തിന് മണിക്കൂറുകള്‍ മാത്രം മുമ്പ് തുര്‍ക്കിയില്‍ സൈനിക ജനറല്‍മാര്‍ രാജിവെച്ചു. ഭരണകൂടം ഇപ്പോള്‍ തുടര്‍ന്നുവരുന്ന പുറത്താക്കല്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് രണ്ട് ഉന്നത ജനറല്‍മാരായ കാമില്‍ ബസോഗ്ളു, ഇഹ്സാന്‍ ഉയ എന്നിവര്‍ രാജി സമര്‍പ്പിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഭരണം പിടിച്ചടക്കാന്‍ ജൂലൈ 15ന് സൈന്യം നടത്തിയ ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് തുര്‍ക്കി പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ 1223ലേറെ സൈനിക ഓഫിസര്‍മാരെ സ്ഥാനഭ്രഷ്ടരാക്കിയിരുന്നു. ഇതില്‍ 130 ജനറല്‍മാരും ഉള്‍പ്പെടും.

 

Show Full Article
TAGS:Turkey Coup 
Next Story