Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബ്രെക്സിറ്റ് ചര്‍ച്ചക്ക് ബര്ണീര് നേതൃത്വം നല്‍കും
text_fieldsbookmark_border
ബ്രസല്‍സ്: ബ്രിട്ടനുമായി യൂറോപ്യന്‍ യൂനിയന്‍ നടത്തുന്ന ബ്രെക്സിറ്റ് ചര്‍ച്ചക്ക് പ്രമുഖ ഫ്രഞ്ച് രാഷ്ട്രീയപ്രവര്‍ത്തകനും യൂറോപ്യന്‍ യൂനിയന്‍ മുന്‍ കമീഷണറുമായ മിഷേല്‍ ബര്ണീര് നേതൃത്വം നല്‍കും. യൂറോപ്യന്‍ യൂനിയന്‍ കമീഷന് ഴാന്‍ ക്ളോദ് ജങ്കര്‍ ആണ് ഇക്കാര്യം അറിയിച്ചത്. ചര്‍ച്ച ഉടന്‍ തുടങ്ങുമെന്നറിയുന്നു.
2010-14 കാലത്ത് കമീഷന് ആയി പ്രവര്‍ത്തിച്ച ബര്ണീര് അക്കാലത്ത് യൂറോപ്യന്‍ യൂനിയന്‍ നേരിട്ട പല പ്രതിസന്ധികളെയും മറികടക്കുന്നതില്‍ വിജയിച്ചിരുന്നു. അക്കാലത്ത് പല അംഗ രാജ്യങ്ങളും നേരിട്ട കടുത്ത സാമ്പത്തിക പ്രതിസന്ധിയെ മറികടന്നത് ബര്ണീറുടെ ഇടപെടല്‍ മൂലമായിരുന്നു.
Next Story
