Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightതുർക്കിയിൽ വിദ്യാഭ്യാസ...

തുർക്കിയിൽ വിദ്യാഭ്യാസ വിചക്ഷണർക്ക്​ യാത്രാ നിരോധം

text_fields
bookmark_border
തുർക്കിയിൽ വിദ്യാഭ്യാസ വിചക്ഷണർക്ക്​ യാത്രാ നിരോധം
cancel

ഇസ്​തംബൂൾ: തുർക്കിയിൽ വിദ്യാഭ്യാസ വിചക്ഷണർക്ക്​ രാജ്യം വിടുന്നതിന്​ ഉന്നത വിദ്യാഭ്യാസ കൗൺസിൽ വിലക്കേർപ്പെടുത്തി. സർവകലാശാല സംബന്ധമായ കാര്യങ്ങൾക്ക്​ യാത്ര ചെയ്യുന്നതിനാണ്​ വിലക്കുള്ളത​്​. അതേസമയം, താൽകാലികമായ നടപടി മാത്രമാണെന്ന്​​ അധികൃതർ മാധ്യമങ്ങളെ അറിയിച്ചു.

സൈനികരുമായി സർവകലാശാലയിലെ ചില വ്യക്​തികൾ ​ഫോൺ സംഭാഷണം നടത്തിയതായി കരുതുന്നതിനാലാണ്​ നടപടിയെന്നും തുർക്കിയിൽ നടന്നിട്ടുള്ള സൈനിക അട്ടിമറികളിൽ സർവകലാശാലകൾ എല്ലായ്​പ്പോഴും നിർണായക സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും ഒൗദ്യോഗിക വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. ​

കഴിഞ്ഞ ദിവസം 1577 സർവകലാശാലാ ഡീൻമാ​േരാട്​​ രാജിവെക്കാൻ വിദ്യാഭ്യാസ കൗൺസിൽ ആവശ്യപ്പെട്ടിരുന്നു. വെള്ളിയാഴ്​ചത്തെ അട്ടിമറിക്ക്​ ശേഷം രാജ്യത്തെ സർക്കാർ സംവിധാനങ്ങളിൽ വ്യാപക അഴിച്ചുപണിയാണ്​ തുർക്കി പ്രസിഡൻ്​ റജബ്​ ത്വയ്യിബ്​ ഉർദുഗാൻ നടപ്പിലാക്കുന്നത്​. നീതിന്യായ വകുപ്പിലും സൈന്യത്തിലും പൊലീസ്​ സേനയിലുമുള്ള പതിനായിരത്തോളം ​േപരെ ജോലിയിൽ നിന്ന്​ പിരിച്ചുവിടുകയോ തടവിലാക്കുകയോ ​െചയ്​തിട്ടുണ്ട്​.

 

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Turkey Coup
Next Story