Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവധശിക്ഷ...

വധശിക്ഷ പുനസ്ഥാപിക്കാന്‍ തയാറെന്ന് ഉര്‍ദുഗാന്‍

text_fields
bookmark_border
വധശിക്ഷ പുനസ്ഥാപിക്കാന്‍ തയാറെന്ന് ഉര്‍ദുഗാന്‍
cancel

അങ്കാറ: തുര്‍ക്കി ജനത ആവശ്യപ്പെട്ടാല്‍ നിയമഭേദഗതിക്ക് പാര്‍ലമെന്‍റിന്‍െറ അനുമതി ലഭിച്ചശേഷം  വധശിക്ഷ പുന$സ്ഥാപിക്കാന്‍ തയാറാണെന്ന് പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. ഇസ്തംബൂളിലെ തന്‍െറ വസതിയുടെ മുമ്പില്‍ തടിച്ചുകൂടിയ ആയിരക്കണക്കിനു അനുയായികളെ അഭിസംബോധന ചെയ്യുകയായിരുന്നു ഉര്‍ദുഗാന്‍. പാളിപ്പോയ അട്ടിമറിക്കാരെ ശിക്ഷിക്കാന്‍ വധശിക്ഷ തിരിച്ചുകൊണ്ടുവരണമെന്ന് ഉര്‍ദുഗാന്‍ അനുകൂലികള്‍ മുദ്രാവാക്യം മുഴക്കി. അമേരിക്കയിലും റഷ്യയിലും ചൈനയിലുമെല്ലാം വധശിക്ഷ നിലവിലുണ്ടെന്നും യൂറോപ്യന്‍ യൂനിയന്‍ രാഷ്ട്രങ്ങളില്‍മാത്രമാണ് വധശിക്ഷയില്ലാത്തതെന്നും ഉര്‍ദുഗാന്‍ ചൂണ്ടിക്കാട്ടി. നിയമനിര്‍വഹണം പൂര്‍ണാര്‍ഥത്തില്‍ പിന്തുടരുന്ന ജനാധിപത്യരാജ്യമാണ് തുര്‍ക്കിയെന്നും ജനങ്ങളുടെ ആവശ്യം കണ്ടില്ളെന്നു നടിക്കാനാവില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബുധനാഴ്ച ചേരുന്ന പാര്‍ലമെന്‍റ് യോഗം വധശിക്ഷ പുനസ്ഥാപിക്കണോ എന്ന വിഷയത്തില്‍ തീരുമാനമെടുക്കും. യൂറോപ്യന്‍ യൂനിയന്‍ അംഗത്വത്തിനു വേണ്ട നിബന്ധനയായ വധശിക്ഷ എടുത്തുകളയല്‍ 2004ലാണ് തുര്‍ക്കി നടപ്പാക്കിയത്. തുര്‍ക്കിയിലെ സംഭവവികാസങ്ങള്‍ യൂറോപ്യന്‍ യൂനിയന്‍ സൂക്ഷ്മമായി വീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. വധശിക്ഷ പുനസ്ഥാപിച്ചാല്‍ തുര്‍ക്കിയുടെ യൂറോപ്യന്‍ യൂനിയന്‍ അംഗത്വം അടഞ്ഞ അധ്യായമാവുമെന്ന് ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍കല്‍ ഉര്‍ദുഗാനുമായുള്ള ടെലിഫോണ്‍ സംഭാഷണത്തില്‍ വ്യക്തമാക്കിയിരുന്നു.

പട്ടാള അട്ടിമറി നീക്കം നടന്ന രാത്രിയിലുണ്ടായ നാടകീയ ഓര്‍മകളമായി ഉര്‍ദുഗാന്‍ ടെലിവിഷനില്‍  കഴിഞ്ഞദിവസം രാത്രി നിറഞ്ഞുനിന്നു. പട്ടാളത്തിലെ വിമതര്‍ നടത്തിയ അട്ടിമറിയില്‍നിന്ന് പിടിച്ചുനിന്നതിന്‍െറ ഞെട്ടിക്കുന്ന അനുഭവങ്ങളാണ് അദ്ദേഹം വെളിപ്പെടുത്തിയത്. അദ്ദേഹം താമസിച്ചിരുന്ന റിസോര്‍ട്ട് നഗരമായ മാര്‍മറീസിലേക്ക് അട്ടിമറിക്കാരായ സേനാംഗങ്ങള്‍ ഇരച്ചുകയറിയ കാര്യം  സി.എന്‍.എന്‍  റിപ്പോര്‍ട്ടറുമായി  പങ്കുവെച്ചു. 10ഓ 15ഓ മിനിറ്റ് താന്‍ അവിടെ തങ്ങിയിരുന്നുവെങ്കില്‍ കൊല്ലപ്പെടുകയോ അവരുടെ പിടിയില്‍ പെടുകയോ ചെയ്യുമായിരുന്നു -അദ്ദേഹം പറഞ്ഞു. അതിനിടെ, അട്ടിമറി നീക്കത്തില്‍ പങ്കെടുത്ത  ജനറല്‍മാരും  അഡ്മിറല്‍മാരും ഉള്‍പ്പെടെ 85 പേരെ ജയിലില്‍ അടച്ചതായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വാര്‍ത്താ ഏജന്‍സി അറിയിച്ചു. ഇവരെ പിന്നീട് വിചാരണ ചെയ്യും. ഫത്ഹുല്ല ഗുലാനുമായി ബന്ധമുണ്ടെന്നാരോപിച്ച് വിദ്യാഭ്യാസ വകുപ്പിലെ  15,200 ജീവനക്കാരെ പിരിച്ചുവിട്ടതായും റിപോര്‍ട്ടുണ്ട്.

അതേസമയം, പട്ടാളത്തിലെ ഭൂരിപക്ഷം അംഗങ്ങള്‍ക്കും അട്ടിമറിശ്രമവുമായി ഒരു ബന്ധവും ഇല്ളെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. വിമതര്‍ കടുത്ത ശിക്ഷ നേരിടേണ്ടിവരുമെന്നും സൈനിക നേതൃത്വം മുന്നറിയിപ്പു നല്‍കി. അട്ടിമറി നീക്കവുമായി ബന്ധപ്പെട്ട കേസ് വിവരങ്ങളും  ഫത്ഹുല്ല ഗുലനെതിരായ ആരോപണങ്ങളുമടങ്ങിയ നാലു രേഖകളും അമേരിക്കക്ക് കൈമാറാനായി തുര്‍ക്കി ഒൗദ്യോഗിക സംഘത്തെ അമേരിക്കയിലേക്കയച്ചു. ഭീകരപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന ഗുലനെ തുര്‍ക്കിയിലേക്ക് കയറ്റിയയക്കണമെന്ന ആവശ്യവും ശക്തമായി ഉന്നയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Erdogan
Next Story