Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബ്രിട്ടന്‍ വെടിവെപ്പ്; ...

ബ്രിട്ടന്‍ വെടിവെപ്പ്; മൂന്നു മരണം

text_fields
bookmark_border
ബ്രിട്ടന്‍ വെടിവെപ്പ്; മൂന്നു മരണം
cancel

ലണ്ടന്‍: കിഴക്കന്‍ ഇംഗ്ളണ്ടിലെ ലിങ്കന്‍ഷെയറില്‍ നടന്ന വെടിവെപ്പില്‍ ആക്രമിയടക്കം മൂന്നു പേര്‍ കൊല്ലപ്പെട്ടു. സംഭവത്തിന് തീവ്രവാദവുമായി ബന്ധമില്ളെന്ന് പൊലീസ് അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണ്. മേഖലയിലെ സ്പോര്‍ട്സ് കോംപ്ളക്സിനും നീന്തല്‍ക്കുളത്തിനും സമീപമാണ് സംഭവം. മൂവരും സംഭവസ്ഥത്തുതന്നെ മരിച്ചു. ബ്രിട്ടനിലെ ഏറ്റവും ശാന്തമായ മേഖലകളിലൊന്നായി കരുതുന്ന ലിങ്കന്‍ഷെയറില്‍ വെടിവെപ്പുസംഭവങ്ങള്‍ അപൂര്‍വമാണ്. അതിനാല്‍ വെടിവെപ്പ് തദ്ദേശവാസികളെ ഭീതിയിലാഴ്ത്തി. ഇതേതുടര്‍ന്ന്  സ്പോര്‍ട്സ് കോംപ്ളക്സും നീന്തല്‍ക്കുളവും അടച്ചു.
 

Show Full Article
TAGS:Lincolnshire 
Next Story