Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightതുർക്കി അട്ടിമറി:...

തുർക്കി അട്ടിമറി: ഉർദുഗാനെ സഹായിച്ചത്​ മൊബൈൽ ആപ്​

text_fields
bookmark_border
തുർക്കി അട്ടിമറി: ഉർദുഗാനെ സഹായിച്ചത്​ മൊബൈൽ ആപ്​
cancel

ഇസ്​തംബൂൾ: സൈനിക അട്ടമറി ശ്രമമുണ്ടായപ്പോൾ സമയോചിതമായി ഇടപെടാൻ തുർക്കി പ്രസിഡൻറ്​ റജബ്​ ഉർദുഗാനെ സഹായിച്ചത്​ മൊബൈൽ ആപ്. ​ ആപ്പിൾ ​​െഎ ഫോണി​െൻറ വിഡിയോ ചാറ്റ്​ ആപ്​ ആയ ഫേസ് ​ടൈമിലൂടെയാണ്​ ജനങ്ങളോട്​ തെരുവിലിറങ്ങാൻ ഉർദുഗാൻ ആവശ്യപ്പെട്ടത്​. സിഎൻഎൻ ചാനലിലെ ന്യൂസ്​​ റിപ്പോർട്ടർ ഇത്​ പുറം ലോകത്തെത്തിക്കുകയും ചെയ്​തു.

നാം ഇത്​ മറികടക്കും. തെരുവിലേക്ക്​പോയി അവർക്ക്​മറുപടി കൊടുക്കൂ. അങ്കാറ സ്ക്വയറിലേക്ക്​ ഞാൻ വരുകയാണ്​. പട്ടാളത്തി​​െൻറയൊന്നും അകമ്പടിയില്ലാതെയാണ്​ വരുന്നത്​.​ ഇതിന്​ ഉത്തരവാദികൾ ആരായാലും അർഹതപ്പെട്ട ശിക്ഷ അവർക്ക്​ നൽകും –ഉർദുഗാൻ പറഞ്ഞു. ഇതുകേട്ട്​​ വിമത സൈന്യത്തി​െൻറ കർഫ്യൂ ആഹ്വാനം ലംഘിച്ച്​ തെരുവിലിറങ്ങിയ ജനം പട്ടാളക്കാർക്കെതിരെ പ്രതിഷേധിക്കുകയും അട്ടിമറി ശ്രമം പരാജയപ്പെടുത്താൻ ഒൗദ്യോഗിക പൊലീസ്​ സേനയെ സഹായിക്കുകയുമായിരുന്നു.

സംഭവത്തിൽ 1442 സിവിലിയൻമാർക്ക്​ പരിക്കേറ്റതായും 2000 ഒാളം വിമത സൈനികരെ അറസ്​റ്റ്​ ചെയ്​തതായും തുർക്കി പ്രധാനമന്ത്രി ബിൻ അലി യിൽദ്രിം അറിയിച്ചു


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Turkey Coup
Next Story