Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിമാനത്തില്‍ തക്ബീര്‍ മുഴക്കിയ പാക് വംശജന് തടവുശിക്ഷ

text_fields
bookmark_border
ലണ്ടന്‍: വിമാനത്തില്‍നിന്ന് തക്ബീര്‍ മുഴക്കിയ പാക് വംശജന് കോടതി രണ്ടര മാസത്തെ തടവുശിക്ഷ വിധിച്ചു. സഹയാത്രികരില്‍ പരിഭ്രാന്തി പരത്തുന്ന തരത്തില്‍ പ്രവര്‍ത്തിച്ചു എന്ന കുറ്റത്തിനാണ് ഷെഹ്റാസ് സര്‍വാര്‍ എന്ന പാക് വംശജന് ലണ്ടനിലെ കോടതി ശിക്ഷ വിധിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം.
ദുബൈയില്‍നിന്ന് ബിര്‍മിങ്ഹാമിലേക്ക് വരുകയായിരുന്ന എമിററ്റ്സ് ബോയിങ് 777 എന്ന വിമാനത്തില്‍ യാത്രക്കിടെ ഷെഹ്റാസ് ‘ അല്ലാഹു അക്ബര്‍’ എന്ന് തുടര്‍ച്ചയായി ഉച്ചരിക്കുകയായിരുന്നു. ലാന്‍ഡിങ് സമയത്ത് സ്ഫോടന ശബ്ദം ഉണ്ടാക്കുകയും ചെയ്തുവത്രെ.
Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story