Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightതുർക്കിയിൽ ഫുട​്​ബോൾ...

തുർക്കിയിൽ ഫുട​്​ബോൾ താര​ത്തിന് അറസ്​റ്റ്​ വാറൻറ്​

text_fields
bookmark_border
തുർക്കിയിൽ ഫുട​്​ബോൾ താര​ത്തിന് അറസ്​റ്റ്​ വാറൻറ്​
cancel

ഇസ്​തംബൂൾ: തുർക്കിയിൽ മുൻ ഫുട്​ബോൾ താരത്തിന്​ അറസ്​റ്റ്​ വാറൻറ്​. പട്ടാള അട്ടിമറി ​ശ്രമവുമായി ബന്ധ​മുണ്ടെന്ന്​ സംശയിച്ച്​ തുർക്കിയിലെ മുൻ അന്താരാഷ്​ട്ര ഫുട്​ബോൾ കളിക്കാരനും സ്​റ്റാർ സ്​​ട്രൈക്കറുമായ ഹകാൻ സുകുറിനെതിരെയാണ്​ തുർക്കി അധികൃതർ അറസ്​റ്റ്​ വാറൻറ്​ പുറപ്പെടുവിച്ചത്​. യു.എസ്​ ആസ്​ഥാനമായി പ്രവർത്തിക്കുന്ന പു​േരാഹിതനായ ഫതഹുല്ല ഗുലാനുമായി ബന്ധമുള്ള ഭീകര സംഘടനയിൽ ഹകാൻ അംഗമാണെന്ന്​ പറയപ്പെടുന്നു. ക

ഴിഞ്ഞ വർഷം ഹകാനും കുടുംബവും തുർക്കി വിട്ടിരുന്നു. അട്ടിമറി ​ശ്രമവുമായി ബന്ധമുണ്ടെന്ന്​ ക​െണ്ടത്തിയതിനെ തുടർന്ന്​ ജുഡീഷ്യറി, പട്ടാളം, പൊലീസ്​, തുടങ്ങിയ മേഖലകളിലെ 10000 പരം ആളുകളെ തുർക്കി തടവിലാക്കുകയോ പിരിച്ചു വിടുകയോ ​െചയ്​തിട്ടുണ്ട്​. ജൂലൈ 15ന്​ തുർക്കിയിൽ പട്ടാള അട്ടിമറി ശ്രമമുണ്ടായതിനെ തുടർന്ന്​ 240 പേർ കൊല്ല​െപ്പടുകയും 2200 പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തിരുന്നു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Turkey Coup
Next Story