Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightതെരേസ മെയ് പുടിനുമായി...

തെരേസ മെയ് പുടിനുമായി ചര്‍ച്ച നടത്തി

text_fields
bookmark_border
തെരേസ മെയ് പുടിനുമായി ചര്‍ച്ച നടത്തി
cancel
ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിനുമായി ഫോണില്‍ ചര്‍ച്ച നടത്തി. പ്രധാനമന്ത്രിയായശേഷം മെയ് പുടിനുമായി നടത്തുന്ന ആദ്യ ചര്‍ച്ചയാണിത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പൂര്‍ണ സംതൃപ്തി നല്‍കുന്നതല്ളെന്നും കൂടുതല്‍ മെച്ചപ്പെടുത്തണമെന്നും ഇരു നേതാക്കളും അഭിപ്രായപ്പെട്ടു. അടുത്ത മാസം ചൈനയില്‍ നടക്കുന്ന ജി20 ഉച്ചകോടിയില്‍ നേരിട്ട് സംസാരിക്കാനും നേതാക്കള്‍ ധാരണയിലത്തെി. ഇരു രാജ്യങ്ങളും നേരിടുന്ന പൊതു സുരക്ഷാഭീഷണികളെ സംബന്ധിച്ചും വ്യോമയാന മേഖലയിലെ സഹകരണത്തെക്കുറിച്ചുമാണ് സംസാരിച്ചതെന്ന് ബ്രിട്ടീഷ് അധികൃതര്‍ അറിയിച്ചു. നേരത്തേ സിറിയ, യുക്രെയ്ന്‍ തുടങ്ങിയ വിഷയങ്ങളിലെ അഭിപ്രായഭിന്നതയെ തുടര്‍ന്ന് ബ്രിട്ടനും റഷ്യയും തമ്മിലുള്ള ബന്ധം വഷളായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:teresa amybritish prime minister
Next Story