Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കശ്മീര്‍: പാകിസ്താനെ പിന്തുണച്ച് തുര്‍ക്കി
text_fieldsbookmark_border
ഇസ് ലാമാബാദ്: മനുഷ്യാവകാശ ലംഘനങ്ങള്‍ പരിശോധിക്കുന്നതിന് ഒ.ഐ.സി (ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോര്പറേഷന്) സംഘത്തെ കശ്മീരിലേക്കയക്കണമെന്ന പാക് നിലപാടിനെ പിന്തുണച്ച് തുര്‍ക്കി രംഗത്ത്. പാകിസ്താന് സന്ദര്‍ശിക്കുന്ന തുര്‍ക്കി വിദേശകാര്യ മന്ത്രി മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
കശ്മീര്‍ പ്രശ്നം ചര്‍ച്ചയിലൂടെ പരിഹരിക്കപ്പെടുമെന്നു തന്നെയാണ് തുര്‍ക്കിയുടെ പ്രതീക്ഷയെന്നും അദ്ദേഹം പാക് വിദേശകാര്യ ഉപദേശകന് സര്‍താജ് അസീസിനൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു. ജമ്മു-കശ്മീര്‍ വിഷയത്തില്‍ പൂര്‍ണമായും തുര്‍ക്കി പാകിസ്താനെ പിന്തുണക്കുന്നു. കശ്മീരിലേക്ക് ഒ.ഐ.സി സംഘത്തെ അയക്കുന്നതിന് സെക്രട്ടറി ജനറലിനോട് ആവശ്യപ്പെടും -അദ്ദേഹം പറഞ്ഞു.
Next Story
