ഗ്രീസില്‍ ഇന്ന് വീണ്ടും ജനവിധി
text_fieldsആതന്‍സ്: സാമ്പത്തികത്തകര്‍ച്ച മാത്രമല്ല അടിക്കടിയുള്ള രാഷ്ട്രീയ പ്രതിസന്ധിയും മൂലം പ്രക്ഷുബ്ധമായ ഗ്രീസില്‍ ഇന്ന് വീണ്ടും തെരഞ്ഞെടുപ്പ്. ഈ വര്‍ഷം നടക്കുന്ന മൂന്നാമത്തെ തെരഞ്ഞെടുപ്പാണിത്. ആദ്യ തെരഞ്ഞെടുപ്പ് നടന്നത് ജനുവരിയിലും തുടര്‍ന്ന് ജുലൈയിലുമാണ്. ഐ.എം.എഫ്, യൂറോപ്യന്‍ യൂനിയന്‍ എന്നിവ നിര്‍ദേശിച്ച സാമ്പത്തിക കാര്‍ക്കശ്യനയങ്ങള്‍ അനിവാര്യമാണോ എന്നറിയാനുള്ള ഹിത പരിശോധനയില്‍ 61.13 ശതമാനം ജനങ്ങളും ചെലവു വെട്ടിച്ചുരുക്കാന്‍ നിര്‍ദേശിക്കുന്ന യൂറോപ്യന്‍ യൂനിയന്‍ നിര്‍ദേശങ്ങള്‍ക്കെതിരെ വോട്ട് രേഖപ്പെടുത്തിയെങ്കിലും പ്രധാനമന്ത്രി അലക്സിസ് സിപ്രാസ് യൂറോപ്യന്‍ യൂനിയനുമായി രഞ്ജിപ്പിലത്തെുകയും കടാശ്വാസപദ്ധതികള്‍ക്കു മുന്നില്‍ ശിരസ്സ് നമിക്കുകയുമായിരുന്നു. ഇതേ തുടര്‍ന്നുണ്ടായ ജനകീയ പ്രക്ഷോഭങ്ങളാണ് പുതിയ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് വഴിയൊരുക്കിയത്. അലക്സിസ് സിപ്രാസ് നയിക്കുന്ന ഇടതുപക്ഷ ‘സിറിസ’ പ്രസ്ഥാനം നേരിയ ഭൂരിപക്ഷം നേടുമെന്ന് അഭിപ്രായ സര്‍വേകള്‍ സൂചിപ്പിക്കുന്നു.
അതേസമയം, യൂറോപ്യന്‍ യൂനിയനുമായി ബന്ധം നിര്‍ത്തുമെന്നും പൊതുചെലവുകള്‍ വെട്ടിച്ചുരുക്കില്ളെന്നും പ്രഖ്യാപിച്ച അലക്സിസിന്‍െറ കരണംമറിച്ചിലില്‍ പ്രതിഷേധിച്ച് ‘സിറിസ’ അനുഭാവികള്‍ പോളിങ് ബഹിഷ്കരിച്ചേക്കുമെന്ന ആശങ്കയും ശക്തമാണ്.
വാങ്കലിസ് മീമറാകിസ് നേതൃത്വം നല്‍കുന്ന വലതുപക്ഷ ന്യൂഡെമോക്രസി പാര്‍ട്ടിയാണ് സിറിസക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുന്നത്. ഗോള്‍ഡന്‍ ഡാണ്‍ എന്ന നവനാസി സംഘടനയും സജീവ പ്രചാരണങ്ങളുമായി രംഗപ്രവേശം ചെയ്തിട്ടുണ്ട്. വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ വഞ്ചിച്ച അലക്സിസ് സിപ്രാസിനെ പാഠംപഠിപ്പിക്കണമെന്ന വാശിയോടെയാണ് പ്രതിപക്ഷ പ്രചാരണങ്ങള്‍. അലക്സിസിന്‍െറ ഒമ്പതുമാസത്തെ ഭരണം ഗ്രീസിനു ദുരന്തകാലമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. സാമ്പത്തികമായി കൂടുതല്‍ തളര്‍ന്ന ജനത്തെ അഭിമുഖീകരിക്കാന്‍ ഇരു വിഭാഗത്തിനും ഉത്തരങ്ങളില്ളെന്നതിനാല്‍ ആര് ജയിക്കുമെന്ന പ്രവചനവും അസാധ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
