അഭയാര്‍ഥി പ്രവാഹം തുടരുന്നു; നിലപാട് കടുപ്പിച്ച് ഹംഗറി
text_fieldsലെസ്ബോസ്: അഭയാര്‍ഥികള്‍ക്ക് വാതില്‍ തുറന്നതോടെ യുദ്ധമുഖത്തുനിന്ന് ജീവിതം തിരഞ്ഞ് യൂറോപ്യന്‍ ഭൂഖണ്ഡത്തിലേക്കുള്ള മനുഷ്യപ്രവാഹം കനത്തു. ലെസ്ബോസ് ദ്വീപില്‍ കുടുങ്ങിക്കിടക്കുന്ന 25000ത്തോളം പേരെ രക്ഷപ്പെടുത്താനായി ഗ്രീക്ക് ഭരണകൂടവും യു.എന്‍ അഭയാര്‍ഥി ഏജന്‍സിയും ചേര്‍ന്ന് കപ്പലുകളും കൂടുതല്‍ ജീവനക്കാരെയും അയച്ചു. ഏതന്‍സില്‍ എത്തുന്ന അഭയാര്‍ഥികള്‍ക്കുള്ള ഇടത്താവളമായി ഒഴിഞ്ഞു കിടക്കുന്ന ഫുട്ബോള്‍ മൈതാനം ഗ്രീക്ക് ഒരുക്കിക്കൊടുത്തു. തിങ്കളാഴ്ചത്തെ അഭയാര്‍ഥി പ്രവാഹത്തെ ‘പലായന വിസ്ഫോടനം’ എന്നാണ് ഒരു ഗ്രീക്ക് മന്ത്രി വിശേഷിപ്പിച്ചത്. യുദ്ധ മേഖലയില്‍ നിന്നുള്ള അഭയാര്‍ഥികളുടെ ഒഴുക്ക് ഒറ്റത്തവണത്തേക്കുള്ള പ്രതിഭാസമല്ളെന്നും ഇതൊരു കൂട്ട പ്രയാണത്തിന്റെ ആരംഭം മാത്രമാണെന്നും യൂറോപ്യന്‍ യൂണിയന് പ്രസിഡന്റ് ഡൊനാള്‍ഡ് ടസ്കും പറഞ്ഞു.
.jpg)
അതേസമയം, ആഗോള സമ്മര്‍ദ്ദത്തെ വകവെക്കാതെ അഭയാര്‍ഥികളുടെ നേര്‍ക്ക് കടുത്ത നിലപാട് തുടരുകയാണ് ഹംഗറി. തലസ്ഥാനമായ ബുഡാപെസ്റ്റ് ലക്ഷ്യമിട്ട് നീങ്ങുന്നവരെ സെര്‍ബിയയുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയില്‍ എത്തുമ്പോള്‍ തന്നെ ഹംഗേറിയന്‍ പൊലീസ് തടയുകയാണെന്ന് ബി.ബി.സി റിപോര്‍ട്ട് ചെയ്തു. കുരുമുളക് സ്പ്രേ അടക്കമുള്ളവ ഉപയോഗിച്ചാണ് പൊലീസ് ഇവരെ നേരിടുന്നത്. ഗത്യന്തരമില്ലാതെ ചിലര്‍ പൊലീസിനുനേര്‍ക്ക് കല്ളെറിയുന്നുണ്ടായിരുന്നു. മാസിഡോണിയയില്‍ നിന്നും സെര്ബിയിലേക്ക് കടക്കാന്‍ അതിര്‍ത്തിയില്‍ നില്ക്കുന്നവരുടെ നിര 100 മീറ്ററിലേറെ നീണ്ടതായി ബി.ബി.സിയുടെ ജെയിംസ് റെയ്നോള്‍ഡ് റിപോര്‍ട്ട് ചെയ്തു. ജര്‍മനിയെയും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളെയും ലക്ഷ്യമിട്ട് പശ്ചിമേഷ്യയില്‍ നിന്നും ആഫ്രിക്കയില്‍ നിന്നുമുള്ള അഭയാര്‍ഥികള്‍ എത്തിച്ചേരുന്ന ഇടത്താവളമാണ് ഹംഗറി. ബുഡാപെസ്റ്റ് റെയില്‍വെ സ്റ്റേഷന് വഴിയാണ് അഭയാര്‍ഥികള്‍ മറ്റു രാജ്യങ്ങളിലേക്ക് കടക്കുന്നത്. കഴിഞ്ഞ ആഴ്ചയില്‍ ഉടനീളം 20,000 ലേറെ അഭയാര്‍ഥികള്‍ ആണ് ഹംഗറി വഴി ആസ്ട്രിയയിലേക്കും ജര്‍മനിയിലേക്കും കടന്നത്.

അഭയാര്‍ഥി പ്രവാഹത്തിനെതിനെതിരെ ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ അഭൂതപുര്‍വമായ ഒഴുക്ക് വരുംവര്‍ഷങ്ങളില്‍ ജര്‍മനിയെ മാറ്റിമറിക്കുമെന്നാണ് അവര്‍ പറഞ്ഞത്. ഹംഗറിക്കൊപ്പം ചെക്ക് റിപ്പബ്ളിക്, റൊമാനിയ,സ്ളോവാക്യ,ഡെന്മാര്ക്ക് തുടങ്ങിയ രാജ്യങ്ങള്‍ അഭയാര്‍ഥികള്‍ക്കു നേരെ ഇപ്പോഴും മുഖം തിരിഞ്ഞു നില്‍ക്കുകയാണ്.
ദക്ഷിണ ഡെന്മാര്ക്കില് നിന്നും സ്വീഡനിലേക്ക് കടക്കാന്‍ ശ്രമിച്ച 150 ലേറെ വരുന്ന അഭയാര്‍ഥികളെ മോട്ടോള്‍ സൈക്കിള്‍ ഉപയോഗിച്ച് ഡെന്മാര്ക്ക് പൊലീസ് തടഞ്ഞു.

ആഗോള സാഹചര്യങ്ങള്‍ അഭയാര്‍ഥി പ്രശ്നം ഗൗരവത്തില്‍ എടുക്കാന്‍ അമേരിക്കയെ സമ്മര്ദ്ദത്തിലാഴ്ത്തിരിക്കുകയാണ്. അഭയാര്‍ഥി പുനരധിവാസം അടക്കം ഈ പ്രശ്നത്തില്‍ കൂടുതല്‍ പരിഗണനാത്മക മനോഭാവത്തോടെ ഇടപെടേണ്ടിയിരിക്കുന്നുവെന്ന് യു.എസ് ഭരണകൂടം പ്രതികരിച്ചു. അതേമസയം, അടുത്ത അഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ സിറിയയില്‍ നിന്നുള്ള 20,000 അഭയാര്‍ഥികളെ ബ്രിട്ടണ് ഏറ്റെടുക്കുമെന്ന് പ്രധാനമന്ത്രി ഡവിഡ് കാമറണ്‍ എം.പിമാരെ അറിയിച്ചു.
വടക്കേ ആഫ്രിക്കയില്‍ നിന്നും തുര്‍ക്കി വഴിയും അഭയമന്വേഷിച്ച് 3,40000 പേരാണ് ഈ വര്‍ഷം യൂറോപിലത്തെിയതെന്നാണ് ഇതുവരെയുള്ള കണക്ക്. അതീവ അപകടകരമായ സമുദ്ര യാത്രകളിലൂടെയാണ് ഇവര്‍ ഭൂഖണ്ഡം താണ്ടിയത്. ഇതില്‍ ഏറ്റവും കൂടുതല്‍ പേര് എത്തിയത് ജര്മനിയേിലേക്കാണ്. ഈ വര്‍ഷം മൊത്തം എട്ട് ലക്ഷം അഭയാര്‍ഥികളെ ജര്‍മനി പ്രതീക്ഷിക്കുന്നുണ്ട്. ജര്‍മനിക്ക് മേല്‍ മുഴുവന്‍ ഭാരവും ഏല്പിക്കാതെ മറ്റു രാജ്യങ്ങള്ക്കൂടി ചുമല് താഴ്ത്തിക്കൊടുക്കേണ്ടി വരുമെന്ന സൂചനകളിലേക്കാണ് ഇതു വിരല്‍ ചൂണ്ടുന്നത്. കൂടുതല്‍ അഭയാര്‍ഥി പ്രവാഹത്തിന് വഴി വെച്ചതിന് ആംഗല മെര്‍ക്കല്‍ ഇതിനകം തന്നെ പൗരന്മാരുടെ വിമര്ശനത്തിനിരായിക്കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
