അഭയാര്‍ഥികള്‍ക്കായി ജര്‍മനിയുടെ 600 കോടി യൂറോ
text_fieldsപാരിസ്: രാജ്യത്തത്തെുന്ന പതിനായിരക്കണക്കിന് അഭയാര്‍ഥികളുടെ പുനരധിവാസത്തിനും അവശ്യസേവനങ്ങള്‍ക്കും ജര്‍മനി 600 കോടി യൂറോ (44,700 കോടി രൂപ) നീക്കിവെച്ചു. പകുതി തുക പ്രാദേശിക സര്‍ക്കാറുകള്‍ക്കും അവശേഷിച്ചത് കേന്ദ്രത്തിനുമാണ് നല്‍കുക. ഈ വര്‍ഷം രാജ്യത്തത്തൊവുന്ന എട്ടു ലക്ഷം അഭയാര്‍ഥികള്‍ക്കുവേണ്ടിയാകും തുക വിനിയോഗിക്കുക. രാജ്യത്തത്തെിയവരുടെ രേഖകള്‍ ശരിയാക്കുന്നത് വേഗത്തിലാക്കുന്നതുള്‍പ്പെടെ മറ്റു നടപടികള്‍ക്കും കഴിഞ്ഞദിവസം ചേര്‍ന്ന സഖ്യകക്ഷിയോഗത്തില്‍ തീരുമാനമായി. ആഗസ്റ്റില്‍ മാത്രം ജര്‍മനിയില്‍ ലക്ഷം അഭയാര്‍ഥികള്‍ എത്തിയിരുന്നു. ഹംഗറി അതിര്‍ത്തി തുറന്നശേഷം കഴിഞ്ഞദിവസങ്ങളില്‍ റെക്കോഡ് ഒഴുക്കിനാണ് ജര്‍മന്‍നഗരങ്ങള്‍ സാക്ഷിയാകുന്നത്. രണ്ടു ദിവസത്തിനകം ഓസ്ട്രിയയില്‍നിന്ന് 18,000 പേര്‍ മ്യൂണിക്കില്‍ എത്തിയതായാണ് ഒൗദ്യോഗിക കണക്ക്. തിങ്കളാഴ്ച 10,000 പേരും എത്തി. ബവേറിയയിലെ കാര്‍ ഷോറൂം, റെയില്‍വേ ലോജിസ്റ്റിക്സ് സെന്‍റര്‍, രാജ്യാന്തര വ്യാപാര പ്രദര്‍ശന ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് ഇവരില്‍ ഏറെ പേരെയും പാര്‍പ്പിച്ചിരിക്കുന്നത്. നാലായിരത്തോളം പേരെ മറ്റു നഗരങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
അടുത്ത രണ്ടു വര്‍ഷത്തിനിടെ ലക്ഷത്തിലേറെ അഭയാര്‍ഥികളെ പുനരധിവസിപ്പിക്കാനുള്ള യൂറോപ്യന്‍ യൂനിയന്‍ പദ്ധതിയില്‍ 23,000 പേര്‍ക്ക് ഫ്രാന്‍സില്‍ അവസരമൊരുക്കുമെന്ന് പ്രസിഡന്‍റ് ഫ്രാങ്സ്വ ഓലന്‍ഡ് പറഞ്ഞു. യൂറോപ്യന്‍ കമീഷന്‍ തയാറാക്കിയ പട്ടികപ്രകാരം ജര്‍മനി 31,443ഉം സ്പെയിന്‍ 14,931ഉം അഭയാര്‍ഥികള്‍ക്ക് ആശ്രയമരുളണം. കിഴക്കന്‍ യൂറോപ്പിലെ രാജ്യങ്ങള്‍ക്കും കമീഷന്‍ ക്വോട്ട നിശ്ചയിച്ചിട്ടുണ്ടെങ്കിലും നിര്‍ബന്ധിതമായി അഭയാര്‍ഥികളെ സ്വീകരിക്കാന്‍ ഒരുക്കമല്ളെന്ന നിലപാടിലാണ് ഹംഗറി, പോളണ്ട് ഉള്‍പ്പെടെയുള്ളവ. നേരത്തേ അഭയാര്‍ഥികള്‍ക്ക് പറ്റിയതല്ളെന്നുകണ്ട് മാറ്റിനിര്‍ത്തിയിരുന്ന കൊസോവൊ, അല്‍ബേനിയ, മോണ്ടിനെഗ്രോ എന്നിവയെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞദിവസം കമീഷന്‍ തീരുമാനിച്ചിരുന്നു. ഒഴുക്ക് ശക്തമായി തുടരുന്നതില്‍ ആശങ്കപൂണ്ട് ഓസ്ട്രിയ കഴിഞ്ഞദിവസം വീണ്ടും അതിര്‍ത്തി കൊട്ടിയടക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
നിര്‍ബന്ധിത സാഹചര്യം പരിഗണിച്ചാണ് കൂടുതല്‍പേര്‍ക്ക് വഴി തുറന്നുനല്‍കിയതെന്നും ഘട്ടംഘട്ടമായി ഇതു കുറയുന്നില്ളെങ്കില്‍ അതിര്‍ത്തി അടക്കുകയാവും പോംവഴിയെന്നും ഓസ്ട്രിയന്‍ ചാന്‍സലര്‍ വെര്‍ണര്‍ ഫെയ്മാന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
