അഭയാര്‍ഥികളെ സ്വീകരിക്കല്‍: കിഴക്കന്‍ യൂറോപിന് ആശയക്കുഴപ്പം
text_fieldsബുഡാപെസ്റ്റ്: ജര്‍മനിയും ഫ്രാന്‍സും ബ്രിട്ടനുമുള്‍പെടെ രാജ്യങ്ങള്‍ അഭയാര്‍ഥികളെ സ്വീകരിക്കാന്‍ പൂര്‍ണ സന്നദ്ധത അറിയിച്ച് രംഗത്തത്തെുമ്പോള്‍ കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ശങ്കയൊഴിയുന്നില്ല. ബഹുസ്വര സാംസ്കാരികത തങ്ങള്‍ക്കു സ്വീകാര്യമല്ളെന്നും സ്വന്തം സാംസ്കാരിക തനിമയെ മറ്റുള്ളവര്‍ കളങ്കപ്പെടുത്തുമെന്ന നിലപാടുമായി ഹംഗറി മാത്രമല്ല, പോളണ്ട്, സ്ളൊവാക്യ, ചെക് റിപ്പബ്ളിക് തുടങ്ങിയ രാജ്യങ്ങളും രംഗത്തുവന്നിട്ടുണ്ട്.
22 അംഗ രാജ്യങ്ങളില്‍ ഓരോരുത്തരും നിശ്ചിത അഭയാര്‍ഥികളെ സ്വീകരിക്കാനുള്ള നിര്‍ദേശം അടുത്ത ദിവസം യൂറോപ്യന്‍ കമീഷന്‍ മുന്നോട്ടുവെക്കാനിരിക്കെയാണ് കിഴക്കന്‍ യൂറോപ്പ് വിമുഖത പരസ്യമാക്കിയത്. ബാള്‍ട്ടിക് മേഖലയിലെ ഏഴു രാജ്യങ്ങള്‍ മൊത്തം 30,000 അഭയാര്‍ഥികളെ സ്വീകരിക്കേണ്ടിവരുമെന്നാണ് സൂചന. വാഴ്സോ, പ്രാഗ്, ബുഡാപെസ്റ്റ് പോലുള്ള രാജ്യാന്തര നഗരങ്ങളില്‍ ഇവരെ താമസിപ്പിക്കുന്നത് പ്രയാസമാകില്ളെന്നാണ് യൂറോപ്യന്‍ യൂനിയന്‍െറ വിലയിരുത്തല്‍.
എന്നാല്‍, ‘യൂറോപ്പ് എന്ന ആശയംതന്നെ ഫലശൂന്യമാണെന്നാണ്’ ഇതേക്കുറിച്ച് ഹംഗറി പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബാന്‍ പ്രതികരിച്ചത്. സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട് ഫികോയും സമാന പരാമര്‍ശങ്ങളുമായി രംഗത്തത്തെിയിട്ടുണ്ട്.
യൂറോപിന് ഏകീകൃതമായ കുടിയേറ്റ നിയമങ്ങള്‍ ഇതുവരെ നിലവില്‍വന്നിട്ടില്ല. പല രാജ്യങ്ങളുടെതാകട്ടെ പരസ്പര വിരുദ്ധവും. ഇതിന്‍െറ തുടര്‍ച്ചയായാണ് സെര്‍ബിയന്‍ അതിര്‍ത്തിയില്‍ കൂറ്റന്‍ മതില്‍ നിര്‍മാണം ഹംഗറി ആരംഭിച്ചത്. അതിര്‍ത്തിയില്‍ സൈന്യത്തെയും വിന്യസിച്ചിട്ടുണ്ട്. ഇത്തരം വിഷയങ്ങള്‍ അതത് രാജ്യങ്ങളുടെ സ്വന്തം വിഷയമായതിനാല്‍ യൂറോപ്യന്‍ യൂനിയന് തീരുമാനം അടിച്ചേല്‍പിക്കാനുമാകില്ല.
ഗ്രീസ്, ഇറ്റലി, ഹംഗറി എന്നീ രാജ്യങ്ങളിലുള്ള അഭയാര്‍ഥികളെ രാജ്യങ്ങള്‍ എങ്ങനെ വീതിച്ചെടുക്കുമെന്ന വിഷയത്തില്‍ അടുത്ത 10 ദിവസത്തിനകം അന്തിമ തീരുമാനമെടുക്കാനുള്ള അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
ഓരോ രാജ്യത്തിനും നിര്‍ബന്ധിത ക്വോട്ട നിര്‍ണയിക്കുന്നത് സ്വീകരിക്കില്ളെന്ന് കിഴക്കന്‍ യൂറോപ്പിലെ പ്രമുഖര്‍ അറിയിച്ചിട്ടുണ്ട്. അതേ സമയം, വരുന്നവര്‍ക്ക് പരിധി നിര്‍ണയിച്ചിട്ടില്ളെന്നും എട്ടു ലക്ഷം പേരെ വരെ സ്വീകരിക്കുമെന്നും ജര്‍മനി പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
