‘ഞാന്‍ ഓര്‍ത്തത് എന്‍െറ മകനെ’
text_fieldsഇസ്തംബൂള്‍: തുര്‍ക്കി കടല്‍തീരത്ത് മുഖം മണലോടുചേര്‍ത്ത് ജീവനറ്റുകിടന്ന ഐലന്‍ കുര്‍ദിയെന്ന മൂന്നു വയസ്സുകാരന്‍െറ മൃതദേഹം പുറത്തെടുക്കുമ്പോള്‍ സ്വന്തം മകന്‍െറ മുഖമാണ് മനസ്സിലത്തെിയതെന്ന് പൊലീസുകാരന്‍. തീരത്തേക്ക് ചെല്ലുമ്പോള്‍ കുഞ്ഞ് ജീവനോടെ ഇരിക്കണേയെന്നായിരുന്നു പ്രാര്‍ഥന. പക്ഷേ, ജീവന്‍െറ തുടിപ്പുകളൊന്നും ബാക്കിയുണ്ടായിരുന്നില്ല. അതോടെ തളര്‍ന്നുപോയി. ആറു വയസ്സുകാരനായ ഒരു മകന്‍ എനിക്കുമുണ്ട്. അവനെയെടുത്ത് ഓമനിക്കുംപോലെയാണ് ഐലനെയും ഞാനെടുത്തത്. ഈ ചിത്രം എടുത്തെന്നോ ലോകം ഇതേറ്റെടുക്കുമെന്നോ കരുതിയതേയില്ല’- മുഹമ്മദ് സിപ്ലാക് എന്ന പൊലീസുകാരന്‍ മാധ്യമങ്ങളോടു പറഞ്ഞു.
മരണദൂതുമായി എത്തിയ തിരകളോട് മല്ലിട്ട് അവസാന ശ്വാസത്തിനരികെ നില്‍ക്കുമ്പോള്‍, തന്നെ വെള്ളത്തിനു മുകളില്‍ താങ്ങിനിര്‍ത്താന്‍ പാടുപെട്ട പിതാവിനോട് മരിക്കല്ളെയെന്ന് ഐലന്‍ പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
പിതാവ് അബ്ദുല്ല കുര്‍ദിയുടെ സഹോദരി ടിമ കുര്‍ദി ബ്രിട്ടീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഐലന്‍െറ അവസാന വാക്കുകള്‍ പുറത്തുവിട്ടത്.
അബ്ദുല്ലയും കുടുംബവും സഞ്ചരിച്ച ബോട്ട് ഈജിയന്‍ കടലില്‍ തലകീഴായി മറിഞ്ഞതോടെ എല്ലാവരെയും രക്ഷിക്കാന്‍ പാടുപെട്ടെങ്കിലും ഓരോരുത്തരായി മരണത്തിലേക്ക് കൈവിട്ടുപോകുകയായിരുന്നു. ഈ സമയത്താണ് പിതാവിന്‍െറ കൈപിടിച്ചുകിടന്ന കുഞ്ഞുമകന്‍ രക്ഷ നോക്കാന്‍ പറഞ്ഞുകൊണ്ടിരുന്നത്. ഗ്രീക് തീരനഗരമായ കോസിലേക്ക് പുറപ്പെട്ട റബര്‍ ബോട്ടാണ് മറിഞ്ഞത്. മനുഷ്യക്കടത്ത് സംഘങ്ങള്‍ക്ക് ആയിരക്കണക്കിന് പൗണ്ട് നല്‍കിയായിരുന്നു മരണത്തിലേക്കുള്ള യാത്ര.
മനുഷ്യക്കടത്ത് സംഘങ്ങള്‍ക്ക് നല്‍കാനുള്ള പണം നല്‍കിയിരുന്നത് ടിമയായിരുന്നു. ഐലനും സഹോദരന്‍ ഗാലിബും മാതാവ് റിഹാനുമുള്‍പെടെ 12 പേരാണ് ഈ ബോട്ടപകടത്തില്‍ മരണത്തിന് കീഴടങ്ങിയത്.
കുടുംബാംഗങ്ങളെ കഴിഞ്ഞ ദിവസം ജന്മനാടായ കൊബാനിയില്‍ സംസ്കരിച്ചിരുന്നു. ഇനിയൊരിക്കലും സിറിയ വിട്ടുപോകില്ളെന്ന് അബ്ദുല്ല പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
