എനിക്കിനി ഒന്നും വേണ്ട, വിലപ്പെട്ടതെല്ലാം നഷ്ടപ്പെട്ടുകഴിഞ്ഞു... ഐലന്‍െറ പിതാവ് കുര്‍ദി
text_fieldsഇസ്താംബൂള്‍: തുര്‍ക്കിയില്‍ നിന്നും ഗ്രീസിലേക്ക് മോട്ടോര്‍ബോട്ടില്‍ ഒരു യാത്രയാണ് കടല്‍ക്കൊള്ളക്കാര്‍ അബ്ദുല്ല കുര്‍ദിക്ക് വാഗ്ദാനം ചെയ്തിരുന്നത്. പക്ഷെ നല്‍കിയതോ, 15 അടി മാത്രം നീളമുള്ള ശക്തമായ തിരമാലകളെ നേരിടാന്‍ ശേഷിയില്ലാത്ത ഒരു റബര്‍ റാഫ്റ്റും. അതാണ് കുര്‍ദിയുടെ ജീവിതം തകര്‍ത്തത്.
തുര്‍ക്കിയില്‍ നിന്ന് ഗ്രീസിലേക്കുള്ള ആ യാത്ര അന്ത്യയാത്രയാകുമെന്ന് കുരുന്നുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല. മെഡിറ്ററേനിയന്‍ കടലിലേക്ക് കുര്‍ദിയും ഭാര്യയും രണ്ടുചെറിയ മക്കളും വീണ് അല്‍പനിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഇളയമകന്‍ ഐലന്‍ മരണത്തിലേക്ക് വഴുതിനീങ്ങി. പിന്നീട് ഗാലിബിനെ എങ്ങനെയെങ്കിലും വെള്ളത്തില്‍ നിന്ന് ഉയര്‍ത്തിപ്പിടിച്ച് രക്ഷിക്കാനായിരുന്നുശ്രമം. പക്ഷെ ഒന്നും കഴിഞ്ഞില്ല. ഭാര്യ റിഹാനും കുഞ്ഞുമക്കളായ ഐലനും ഗാലിബും ഇല്ലാത്ത ലോകത്ത് ഇനി കുര്‍ദി മാത്രം.
തുര്‍ക്കിയിലെ മുഗ്ളയില്‍ ഉറ്റവരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന മുറിയില്‍ നിന്നും ഇറങ്ങിവരുന്ന കുര്‍ദിയുടെ ചിത്രം ആരേയും നൊമ്പരപ്പെടുത്തും.
'ഇനി എനിക്ക് ഒന്നും ആവശ്യമില്ല.
ഈ ലോകത്തെ എല്ലാ രാജ്യങ്ങളും ഒരുമിച്ച ് നല്‍കിയാലും എനിക്കൊന്നും വേണ്ട. എന്‍െറ ജീവിതത്തിലെ വിലപ്പെട്ടതെല്ലാം നഷ്ടപ്പെട്ടു കഴിഞ്ഞു' മൃതദേഹങ്ങളുടെ അവകാശിയാണെന്ന് സാക്ഷ്യപ്പെടുത്തുന്ന രേഖകളില്‍ ഒപ്പിട്ടുകൊടുത്ത് തിരിച്ചിറങ്ങിയ കുര്‍ദി വിതുമ്പി.
കഴിഞ്ഞ ദിവസം തുര്‍ക്കി തീരത്ത് ജീവനറ്റ നിലയില്‍ കണ്ടത്തെിയ ആരുടേയും കരളലയിക്കുന്ന ഐലന്‍െറ ചിത്രത്തിനു പിന്നാലെ പിതാവിന്‍െറ ചിത്രവും ലോകത്തെ നൊമ്പരപ്പെടുത്തുന്ന ഒന്നായി മാറിയിരിക്കുകയാണ്. പലായനത്തിന്‍െറ വേദന ലോകത്തിനു മുഴുവന്‍ പകരാന്‍ മൂന്നുവയസുകാരന്‍ ഐലന്‍െറ ചിത്രത്തിനായി. യുദ്ധവും സംഘര്‍ഷവും അനാഥമാക്കിയ മണ്ണില്‍നിന്ന് എല്ലാം വെടിഞ്ഞ് നാടുവിടേണ്ടിവരുന്നവരുടെ ദൈന്യം പങ്കുവെക്കാന്‍ പാശ്ചാത്യരാജ്യങ്ങള്‍ ഇനിയെങ്കിലും മുന്നോട്ടുവരുമെന്നാണ് ലോകത്തിന്‍െറ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
