തുര്‍ക്കി തീരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ കുട്ടിയെ തിരിച്ചറിഞ്ഞു
text_fieldsഅങ്കാറ: തുര്‍ക്കി തീരത്ത് മരിച്ചനിലയില്‍ കണ്ടെത്തിയ കുട്ടിയെ തിരിച്ചറിഞ്ഞു. സിറിയയില്‍ നിന്നുള്ള മൂന്ന് വയസുകാരനായ ഐലന്‍ കുര്‍ദിയാണ് ഈ ബാലനെന്ന് തുര്‍ക്കി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബ്രിട്ടനിലെ ഇന്‍ഡിപെന്‍ഡന്‍റ് പത്രമാണ് കുട്ടിയുടെ ചിത്രം ആദ്യം പ്രസിദ്ധീകരിച്ചത്.
കാനഡയിലുള്ള പിതാവ് അബ്ദുല്ല കുര്‍ദിയുടെ അടുത്തേക്ക് ബോട്ടില്‍ മാതാവിനും സഹോദരനുമൊപ്പം പുറപ്പെട്ടതായിരുന്നു ഐലന്‍. ഐ.എസുമായി പോരാട്ടം ഇപ്പോഴും തുടരുന്ന സിറിയന്‍ അതിര്‍ത്തി ഗ്രാമമായ കൊബാനിയില്‍നിന്നാണ് യാത്ര. കരമാര്‍ഗം ഏറെദൂരം സഞ്ചരിച്ചശേഷമായിരുന്നു തുര്‍ക്കി തീരത്തത്തെിയത്. എല്ലാ ശുഭമാകുന്നതിനു പകരം ഐലന്‍ മാത്രമല്ല, മാതാവ് റിഹാനും അഞ്ചു വയസ്സുകാരനായ സഹോദരന്‍ ഗാലിപും കടലില്‍ മരണത്തിന് കീഴടങ്ങി.
മരിച്ചുകിടക്കുമ്പോഴും മുഖത്തെ ഓമനത്തം വിടാത്ത ബാലന്‍െറ ചിത്രം ബ്രിട്ടീഷ് പത്രം ഇന്‍ഡിപെന്‍ഡന്‍റാണ് ആദ്യമായി പുറംലോകത്തത്തെിച്ചത്. ലോകമാധ്യമങ്ങളും ചുവടുപിടിച്ച് വാര്‍ത്ത നല്‍കി. ഇതുകണ്ട കാനഡയിലുള്ള പിതാവ് അബ്ദുല്ലയാണ് മകന്‍െറയും കുടുംബത്തിന്‍െറയും ദാരുണാന്ത്യം സ്ഥിരീകരിച്ചത്. പിന്നാലെ, ഐലനും ഗാലിപും കളിപ്പാവ പിടിച്ചുനില്‍ക്കുന്നതും സോഫയില്‍ ഒന്നിച്ചുനില്‍ക്കുന്നതുമുള്‍പ്പെടെ മറ്റു ചിത്രങ്ങളും പുറത്തുവന്നു. ഒന്നിലേറെ ബോട്ടുകളില്‍ ഇവരുള്‍പ്പെടെ കുടുംബങ്ങള്‍ ഒന്നിച്ചായിരുന്നു സഞ്ചാരം. തിക്കിനിറച്ച നിലയിലായിരുന്നു കൊച്ചുബോട്ടില്‍ 17 പേര്‍. നടുക്കടലിലത്തെിയതോടെ ബോട്ട് തലകീഴായി മറിയുകയായിരുന്നു. 16 പേര്‍ സഞ്ചരിച്ച ഒരു ബോട്ടുകൂടി തകര്‍ന്നിട്ടുണ്ട്. യാത്രക്കാര്‍ എല്ലാവരും മരിച്ചെന്നാണ് കരുതുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
