Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅറഫാത്തിന്‍െറ മരണം:...

അറഫാത്തിന്‍െറ മരണം: അന്വേഷണം ഫ്രാന്‍സ് നിര്‍ത്തി

text_fields
bookmark_border
അറഫാത്തിന്‍െറ മരണം: അന്വേഷണം ഫ്രാന്‍സ് നിര്‍ത്തി
cancel

പാരിസ്: ഫലസ്തീന്‍ നേതാവ് യാസിര്‍ അറഫാത്തിന്‍െറ മരണകാരണം കണ്ടത്തെുന്നതിനായുള്ള അന്വേഷണം നിര്‍ത്തിയതായി ഫ്രാന്‍സ്. പൊളോണിയം വിഷബാധയേറ്റ് മരണം സംഭവിച്ചതിന് തെളിവില്ളെന്ന് പറഞ്ഞാണ് ഫ്രാന്‍സിലെ നാന്‍റര്‍ കോടതി അന്വേഷണം നിര്‍ത്തിവെക്കുന്നതായി അറിയിച്ചത്.
2004 നവംബര്‍ എട്ടിനാണ് യാസിര്‍ അറഫാത്തിന്‍െറ മരണം. രക്തത്തില്‍ ഗുരുതരമായ പ്രശ്നങ്ങള്‍ കണ്ടത്തെിയതിനെ തുടര്‍ന്ന് അറഫാത്തിനെ പാരിസിനടുത്ത പെഴ്സി സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. വിഷബാധയാണ് മരണകാരണമെന്ന് ഫലസ്തീനികളും മനുഷ്യാവകാശ സംഘടനകളും ആരോപിച്ചു. ഈ വാദം സര്‍ക്കാര്‍ തള്ളിയ ഇസ്രായേല്‍ പോസ്റ്റ്മോര്‍ട്ടം നടത്താതെ മൃതദേഹം സംസ്കരിച്ചു.
വര്‍ഷങ്ങള്‍ക്കു ശേഷം അറഫാത്തിന്‍െറ ശരീരത്തിന്‍െറ അസ്ഥികളിലും അനുബന്ധ ഭാഗങ്ങളിലും അമിതമായ അളവില്‍  പൊളോണിയത്തിന്‍െറ അളവ് കണ്ടത്തെിയതായി അല്‍ജസീറ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടതിനെ തുടര്‍ന്ന് അന്വേഷണമാവശ്യപ്പെട്ട് ഭാര്യ സുഹ രംഗത്തുവരികയായിരുന്നു. 2012 ലാണ് സുഹ നാന്‍റര്‍ കോടതിയെ സമീപിച്ചത്. ഫ്രാന്‍സ്, സ്വിറ്റ്സര്‍ലന്‍ഡ്, റഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള വ്യത്യസ്ത സംഘങ്ങളാണ് അറഫാത്തിന്‍െറ മൃതദേഹത്തില്‍നിന്ന് സാംപിളുകള്‍ ശേഖരിച്ചത്. ശരീരാവശിഷ്ടങ്ങളിലെ പ്ളൂട്ടോണിയത്തിന്‍െറ അംശം പരിസ്ഥിതിപരമാണെന്നും ബോധപൂര്‍വമല്ളെന്നും നേരത്തെ ഫ്രഞ്ച് പ്രോസിക്യൂട്ടര്‍ പറഞ്ഞിരുന്നു. ഇതിന്‍െറ തുടര്‍ച്ചയായാണ് നടപടി.
കോടതിയുടെ ഉത്തരവ് പക്ഷപാതപരമാണെന്ന് സുഹ പ്രതികരിച്ചു. വിദഗ്ധാന്വേഷണം തുടരുമെന്നും യഥാര്‍ഥ പ്രതിയെ പുറത്തത്തെിക്കുമെന്നും ഫലസ്തീന്‍ അതോറിറ്റി പ്രതിനിധി തൗഫീഖ് തിറാവി പറഞ്ഞു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story