വിവാഹ മോചിതരുടെ വിലക്കുകളില്‍ ഇളവ്; സ്വവര്‍ഗാനുരാഗത്തിന് അംഗീകാരമില്ല
text_fieldsവത്തിക്കാന്‍ സിറ്റി: സഭാ നിയമങ്ങള്‍ക്ക് വിരുദ്ധമായി വിവാഹ മോചനം നേടിയവരുടെയും പുനര്‍വിവാഹിതരായവരുടെയും കാര്യത്തില്‍ അനുഭാവപൂര്‍ണമായ നിലപാട് സ്വീകരിക്കാന്‍ കത്തോലിക്ക സഭ സിനഡില്‍ തീരുമാനം. എന്നാല്‍ സ്വവര്‍ഗ ബന്ധത്തിനെതിരെയുള്ള നിലപാടില്‍ മാറ്റം വരുത്തേണ്ടതില്ളെന്നും സിനഡില്‍ തീരുമാനമായി. മൂന്ന് ആഴ്ചയായി വത്തിക്കാനില്‍ നടന്ന മെത്രാന്‍ സിനഡില്‍ ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 300 ബിഷപ്പുമാരാണ് പങ്കെടുത്തത്. സഭയുടെ പരമ്പരാഗത നിലപാടുകളില്‍ വലിയ തോതിലുള്ള പരിഷ്കരണ നിര്‍ദേശങ്ങളുള്‍പെടെ സിനഡില്‍ ചര്‍ച്ചയായിരുന്നു.
വിവാഹമോചന വിഷയങ്ങളില്‍ രൂപതകള്‍ക്ക് ഉചിതമായ തീരുമാനങ്ങള്‍ കൈക്കൊള്ളാവുന്ന തരത്തിലാണ് പുതിയ തീരുമാനം. നിലവില്‍ സഭാ നിയമങ്ങള്‍ക്ക് വിരുദ്ധമായി വിവാഹമോചനമോ പുനര്‍ വിവഹമോ നടത്തുന്നവര്‍ക്ക് കുര്‍ബാന സ്വീകരണത്തിന് വിലക്കുണ്ട്. വിവാഹ മോചനം നേടിയവര്‍ക്കും സഭക്കു പുറത്തു പുനര്‍വിവാഹം നടത്തിയവരുമായ ആളുകളുടെ കാര്യത്തില്‍ അനുഭാവപൂര്‍ണമായ നിലപാട് സ്വീകരിക്കണമെന്നും കുര്‍ബാനയില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കണമെന്നും മെത്രാന്മാര്‍ ആവശ്യപ്പെട്ടു.
മൗലികമായ നിലപാടുകളില്‍ മാറ്റം വരുത്താതെ തന്നെ സ്വവര്‍ഗാനുരാഗികളോട് കൂടുതല്‍ കാരുണ്യം കാണിക്കണമെന്ന നിലപാട് മാര്‍പാപ്പ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ സഭാ നിലപടില്‍ മാറ്റം വരുത്തേണ്ടതില്ളെന്ന പാരമ്പര്യ വിഭാഗത്തിന്‍െറ നിലപാടിനാണ് സിനഡില്‍ മേല്‍കൈ കിട്ടിയത്. സ്വവര്‍ഗ അനുരാഗികളെ അനുകമ്പയോടെ കാണണം. എന്നാല്‍ എതിര്‍ലിംഗ ബന്ധവും സ്വവര്‍ഗ ബന്ധവും താരതമ്യം ചെയ്യാന്‍ കഴിയില്ല. സ്വവര്‍ഗ വിവാഹത്തെ അംഗീകരിക്കേണ്ടതില്ളെന്നുമുള്ള നിലപാട് സിനിഡില്‍ പങ്കെടുത്ത ഭൂരിപക്ഷം ബിഷപ്പുമാരും ആവര്‍ത്തിച്ചു.
കുടുംബന്ധങ്ങള്‍ക്കു ഭീഷണിയാവുന്ന വിധമല്ല മറിച്ച് വിശ്വാസത്തില്‍ ഉറച്ച് കാലോചിതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടു മുന്നോട്ടു പോവാനുള്ള ഊര്‍ജമായിട്ടാണ് സിനഡിനെ ഫ്രാന്‍സിസ് മാര്‍പാപ്പ വിശേഷിപ്പിച്ചത്. പ്രതിസന്ധികളില്‍ നിന്ന് ഒളിച്ചോടരുതെന്നും അവയെ ധൈര്യപൂര്‍വം നേരിടണമെന്നും പാപ്പ തന്‍െറ പ്രസംഗത്തില്‍ മെത്രാന്‍മാരോട് അഭ്യര്‍ഥിച്ചു. മാര്‍പാപ്പ ആറ് തവണ സിനഡിനെ അഭിസംബോധന ചെയ്തു. സ്ത്രീകള്‍ക്ക് സഭയില്‍ കൂടുതല്‍ പങ്കാളിത്തം നല്‍കുന്നതടക്കം വിവിധ വിഷയങ്ങളില്‍ 94 നിര്‍ദേശങ്ങള്‍ മാര്‍പാപ്പയുടെ അന്തിമ അംഗീകാരത്തിനായി സമര്‍പ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
