തുര്‍ക്കി സ്ഫോടനം: 50 പേര്‍ അറസ്റ്റില്‍
text_fieldsഅങ്കാറ: നൂറിലേറെ പേരുടെ ജീവനപഹരിച്ച ഇരട്ട ചാവേറാക്രമണത്തിന് കാരണക്കാരെന്നു സംശയിക്കുന്ന 50 വിദേശികളെ തുര്‍ക്കി പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന് പിന്നില്‍ ഐ.എസ് തീവ്രവാദികളാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇസ്തംബൂളിലെ ചില മേഖലകളിലെ അപ്പാര്‍ട്മെന്‍റില്‍ നടത്തിയ തിരച്ചിലിലാണ് ഇവരെ പിടികൂടിയത്.
അറസ്റ്റിലായവര്‍ ഐ.എസില്‍ ചേരാനായി സിറിയയിലേക്കും ഇറാഖിലേക്കും പോകാന്‍ തയാറെടുപ്പ് നടത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
ഒക്ടോബര്‍ 10ന് നടന്ന ഭീകരാക്രമണത്തിന്‍െറ പ്രധാന സൂത്രധാരകര്‍ഐ.എസ് ആണെന്ന് സംശയിക്കുന്നതായി പ്രധാനമന്ത്രി ദാവൂദ് ഒഗ്ലു പ്രഖ്യാപിച്ചിരുന്നു.
ആക്രമണത്തിന് പിന്നിലുള്ള ചാവേറുകളിലൊരാള്‍ കഴിഞ്ഞ ജൂലൈയില്‍ അതിര്‍ത്തിനഗരമായ സുറുകില്‍ ചാവേറാക്രമണം നടത്തിയയാളുടെ സഹോദരനാണെന്നും ഇയാളുടെ പേര് യൂനുസ് ഇംറ് അലഗോസ് ആണെന്നും സ്ഥിരീകരിച്ചിരുന്നു. രണ്ടാമത്തെ ചാവേര്‍ ഉമര്‍ ഡെനീസ് ദുന്‍ഡര്‍ അടുത്തിടെ രണ്ടുതവണ സിറിയ സന്ദര്‍ശിച്ചതായും കണ്ടത്തെിയിരുന്നു.
നവംബര്‍ ഒന്നിന് നടക്കുന്ന തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു നടന്ന ആക്രമണം തുര്‍ക്കിയെ കടുത്ത സമ്മര്‍ദത്തിലാക്കിയിട്ടുണ്ട്.
സുരക്ഷാപാളിച്ചയാണ് ആക്രമണത്തിന് വഴിവെച്ചതെന്ന് പ്രതിപക്ഷ പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനെതിരെ ആരോപണമുന്നയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
