അംഗലാ മെര്‍കല്‍ തുര്‍ക്കിയില്‍
text_fieldsഅങ്കാറ: അഭയാര്‍ഥികളുടെ പുനരധിവാസത്തിന് യൂറോപ്യന്‍ യൂനിയന്‍ മുന്നോട്ടുവെച്ച പദ്ധതിയുടെ തുടര്‍ചര്‍ച്ചകള്‍ക്കായി ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കല്‍ തുര്‍ക്കിയിലത്തെി. രാജ്യത്തെ 20 ലക്ഷം വരുന്ന അഭയാര്‍ഥികളുടെ പുനരധിവാസത്തിനായി 300 കോടി ഡോളറിന്‍െറ സാമ്പത്തിക സഹായവും പൗരന്മാര്‍ക്ക് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് വിസാ നിയമങ്ങളില്‍ ഇളവു വരുത്തുന്നതുമടക്കമുള്ള വാഗ്ദാനങ്ങളടങ്ങിയ പദ്ധതിയാണ് ഇ.യു മുന്നോട്ടുവെച്ചത്. എന്നാല്‍, പദ്ധതി അപര്യാപ്തമാണെന്നു ചൂണ്ടിക്കാട്ടി തുര്‍ക്കി തള്ളിക്കളഞ്ഞിരുന്നു. ഇക്കാര്യങ്ങളെല്ലാം മെര്‍കല്‍ പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനുമായും പ്രധാനമന്ത്രി ദാവൂദ് ഒഗ്ലുവുമായും നടത്തുന്ന കൂടിക്കാഴ്ചയില്‍ ചര്‍ച്ചാവിഷയമാവുമെന്ന് കരുതുന്നു.
പദ്ധതി വെറുമൊരു കരടു മാത്രമാണെന്നും അന്തിമധാരണയായിട്ടില്ളെന്നും തുര്‍ക്കി വ്യക്തമാക്കിയിരുന്നു. ഏതാനും ലക്ഷം അഭയാര്‍ഥികളെ സ്വീകരിച്ചതിന് അംഗലാ മെര്‍കലിനെ നൊബേല്‍ സമ്മാനത്തിന് ശിപാര്‍ശ ചെയ്തത് ശ്രദ്ധയില്‍പെടുത്തി അതിന്‍െറ പതിന്മടങ്ങ് പേര്‍ തുര്‍ക്കിയില്‍ കഴിയുന്നുണ്ടെന്നും എന്നാല്‍, ആരും അത് ശ്രദ്ധിക്കില്ളെന്നും ഉര്‍ദുഗാന്‍ തുറന്നടിച്ചിരുന്നു. തീവ്രവാദം തടയുന്നതിനുള്ള നടപടികളും സിറിയയിലെ നിലവിലെ സാഹചര്യവും ചര്‍ച്ച ചെയ്തേക്കുമെന്നും വിലയിരുത്തലുകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
