അഭയാര്‍ഥിപ്രശ്നം: തുര്‍ക്കിക്ക് യൂറോപ്യന്‍ യൂനിയന്‍െറ വാഗ്ദാനം
text_fieldsഅങ്കാറ: അഭയാര്‍ഥികളുടെ പ്രവാഹം തടയുന്നതിന് തുര്‍ക്കിക്ക് 341 കോടി ഡോളറും യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് 750 ലക്ഷം ജനങ്ങള്‍ക്ക് സൗജന്യ വിസയും യൂറോപ്യന്‍ യൂനിയന്‍ വാഗ്ദാനം ചെയ്തു. വെള്ളിയാഴ്ച ബ്രസല്‍സില്‍ ചേര്‍ന്ന യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളുടെ ഉച്ചകോടിയിലാണ് പ്രഖ്യാപനം. പദ്ധതിയോട് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്ദുഗാന് സഹകരിക്കണമെന്നും ഇ.യു അഭ്യര്‍ഥിച്ചു.
അതിര്‍ത്തി അടച്ച് അഭയാര്‍ഥികളുടെ പ്രവാഹം തടയണമെന്നാണ് യൂറോപ്യന്‍ യൂനിയന്‍െറ ആവശ്യം. ഇതുമായി ബന്ധപ്പെട്ട പ്രാരംഭ ചര്‍ച്ചകള്‍ക്കായി ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കല്‍ ഞായറാഴ്ച ഇസ്താംബൂളിലത്തെും.സിറിയ, ഇറാഖ്, അഫ്ഗാന് തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള അഭയാര്‍ഥികള്‍ക്ക് യൂറോപ്പിലേക്കുള്ള പ്രധാന മാര്‍ഗമാണ് തുര്‍ക്കി. ഈ വര്‍ഷം യൂറോപ്പിലേക്കത്തെിയ ഏഴുലക്ഷം അഭയാര്‍ഥികളില്‍ കൂടുതല്‍ പേരും തുര്‍ക്കി വഴി വന്നവരാണ്. അതിനിടെ, രണ്ടുലക്ഷത്തിലേറെ സിറിയന്‍ അഭയാര്‍ഥികള്‍ തുര്‍ക്കിയില്‍ കഴിയുന്നുണ്ടെന്നും ഇവരുടെ യൂറോപ്പിലേക്കുള്ള വരവ് തടയുകയാണ് ലക്ഷ്യമെന്നും യൂറോപ്യന്‍ കമീഷന് പ്രസിഡന്റ് ജീന്‍ ക്ളൗഡ് ജങ്കര്‍ വ്യക്തമാക്കി.
തുര്‍ക്കി സന്നദ്ധമാവുമെങ്കില്‍ ഫലപ്രദമായി അഭയാര്‍ഥികളുടെ ഒഴുക്ക് തടയാനാവുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ബ്രസല്‍സ്സിലെ ഉച്ചകോടിയില്‍ പങ്കെടുത്ത രാഷ്ട്രത്തലവന്മാര്ക്ക് അഭയാര്‍ഥിപ്രവാഹം എങ്ങനെ തടയുമെന്നതിനെക്കുറിച്ച് വ്യക്തമായ മറുപടിയില്ലായിരുന്നു. അഭയാര്‍ഥി പ്രശ്നം യൂറോപ്പിന്‍െറ രാഷ്ട്രീയ ചര്‍ച്ചയായി മാറുകയാണ്.അഭയാര്‍ഥികളെ തടയാന്‍ അതിര്‍ത്തിവേലി കെട്ടിയത് പൂര്‍ത്തിയായതായി ഹംഗറി സര്‍ക്കാര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
