തുര്‍ക്കി ഭീകരാക്രമണം; മരണം 128
text_fieldsഅങ്കാറ: തുര്‍ക്കി തലസ്ഥാനമായ അങ്കാറയില്‍ സമാധാന റാലിക്കിടെയുണ്ടായ ഭീകരാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 128 ആയി. 246ലേറെ പേര്‍ക്ക് പരിക്കേറ്റു. 46 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. മരണസംഖ്യ ഉയരാന്‍ സാധ്യത. രാജ്യത്തെ നടുക്കിയ സ്ഫോടനത്തെ തുടര്‍ന്ന് പ്രധാനമന്ത്രി ദാവൂദ് ഒഗ്ലു മൂന്നു ദിവസത്തെ ഒൗദ്യോഗിക ദു$ഖാചരണം പ്രഖ്യാപിച്ചു. രാജ്യത്തെ ഐക്യവും സമാധാനവും തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് ആക്രമണമെന്ന് പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ അപലപിച്ചു. ആക്രമണത്തെ തുടര്‍ന്ന് സര്‍ക്കാര്‍ മാധ്യമങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തി.സര്‍ക്കാരിനെതിരായ സന്ദേശങ്ങളുടെ പ്രചാരണം തടയുന്നതിന് ട്വിറ്ററും ഫേസ്ബുക്കും നിരോധിച്ചു.
ആക്രമണത്തില്‍ അനുശോചിച്ച് ഇസ്താംബുളിലെ ഇസ്തിക്ലാല്‍ തെരുവില്‍ പതിനായിരങ്ങള്‍ അണിനിരന്ന റാലി നടന്നു. ‘കൊലയാളി രാജ്യം’ എന്ന പ്ളക്കാര്‍ഡുകളുമേന്തിയാണ് ആളുകള്‍ പങ്കെടുത്തത്. ഇടതുസംഘടനകളുടെ ആഭിമുഖ്യത്തിലാണ് റാലി നടത്തിയത്. പ്രതിഷേധക്കാര്‍ കൊലയാളി ഉര്‍ദുഗാന്‍, കൊലയാളി പൊലീസ് എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളുയര്‍ത്തി. രാജ്യത്തെ സംഘര്‍ഷത്തിലേക്ക് തള്ളിവിട്ടതിന്‍െറ ഉത്തരവാദിത്തം ഉറുര്‍ദുഗാനാണെന്ന് ലഹളക്കാര്‍ ആരോപിച്ചു. പ്രതിഷേധക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. നിരവധി തവണ പൊലീസ് പ്രതിഷേധക്കാര്‍ക്കു നേരെ കണ്ണീര്‍വാതകം പ്രയോഗിച്ചു. ഐ.എസ് തീവ്രവാദ സംഘത്തിലെ14 പേരെ പൊലീസ് അറസ്റ്റ് ചെയ്തതായി തുര്‍ക്കിഷ് വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്യുന്നു.
സര്‍ക്കാറിനെതിരായ ആക്രമണത്തിന് കുര്‍ദ് തീവ്രപക്ഷമായ പി.കെ.കെ ഏകപക്ഷീയ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. പൗരന്മാര്‍ ഭീകരാക്രമണത്തിന് ഇരയായതിനെ തുടര്‍ന്നാണ് തീരുമാനമെന്ന് കുര്‍ദിഷ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തെ അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയും റഷ്യന്‍ പ്രസിഡന്‍റ ്വ്ളാദിമിര്‍ പുടിനും അപലപിച്ചു. തീവ്രവാദത്തിനെതിരായ തുര്‍ക്കി പൗരന്മാരുടെ പോരാട്ടത്തിന് അമേരിക്ക ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്ന് പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ ഒബാമ പറഞ്ഞതായി വൈറ്റ് ഹൗസ് അറിയിച്ചു. ഭീകരാക്രമണത്തിന്‍െറ തേര്‍വാഴ്ചയാണ് തുര്‍ക്കിയില്‍ കണ്ടതെന്ന ്പുടിന്‍ വ്യക്തമാക്കി. ദാരുണ സംഭവം ഞെട്ടിപ്പിച്ചെന്ന് ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കല്‍ പറഞ്ഞു. സമാധാനത്തിനായി റാലി നടത്തിയവര്‍ക്ക് നേരെയുള്ള ആക്രമണം നിതീകരിക്കാവുന്നതല്ളെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ ജീന്‍സ് സ്റ്റോസ്റ്റന്‍ബെര്‍ഗ് പറഞ്ഞു. സ്ഫോടനത്തിന്‍െറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ളെങ്കിലും ഐ.എസ്, കുര്‍ദിസ്താന്‍ വര്‍ക്കേഴ്സ് പാര്‍ട്ടി, ലെഫ്റ്റ് റെവല്യൂഷനറി പീപ്ള്‍സ് ലിബറേഷന്‍ പാര്‍ട്ടി ഫ്രന്‍റ് എന്നീ സംഘങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്ന് ദാവൂദ് ഒഗ്ലു അറിയിച്ചു. ശനിയാഴ്ച അങ്കാറയിലെ പ്രധാന റെയില്‍വേ സ്റ്റേഷന് പുറത്ത് നൂറുകണക്കിന് പേര്‍ പങ്കെടുത്ത സമാധാന റാലിക്കിടെയാണ് ചാവേര്‍ പൊട്ടിത്തെറിച്ചത്. സര്‍ക്കാറും കുര്‍ദ് തീവ്രപക്ഷമായ പി.കെ.കെയും തമ്മില്‍ തുടരുന്ന ആക്രമണ, പ്രത്യാക്രമണങ്ങള്‍ രാജ്യത്ത് ജനജീവിതം താറുമാറാക്കുന്നതിനെതിരെ മുഖ്യപ്രതിപക്ഷ കക്ഷിയായ കുര്‍ദ് അനുകൂല പീപ്ള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി സംഘടിപ്പിച്ച റാലിക്കിടെയായിരുന്നു ഇരട്ട സ്ഫോടനം.
സര്‍ക്കാറും കുര്‍ദ് തീവ്രപക്ഷമായ പി.കെ.കെയും തമ്മില്‍ തുടരുന്ന ആക്രമണ, പ്രത്യാക്രമണങ്ങള്‍ രാജ്യത്ത് ജനജീവിതം താറുമാറാക്കുന്നതിനെതിരെ മുഖ്യപ്രതിപക്ഷ കക്ഷിയായ കുര്‍ദ് അനുകൂല പീപ്ള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി സംഘടിപ്പിച്ച റാലിയാണ് ചോരയില്‍ മുങ്ങിയത്. തുര്‍ക്കിയില്‍ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ ശേഷിക്കെ ഉണ്ടായ സ്ഫോടനം രാജ്യത്തെ അസ്ഥിരതയിലേക്ക് നയിക്കുമോ എന്ന ആശങ്കയിലാണ് ജനങ്ങള്‍.
അതിനിടെ തെക്കുകിഴക്കന്‍ തുര്‍ക്കിയിലെയും വടക്കന്‍ ഇറാഖിലെയും കുര്‍ദ് വിമതരെ ലക്ഷ്യം വെച്ച് തുര്‍ക്കി സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
