50ലധികം അഭയാര്‍ഥികളുടെ മൃതദേഹങ്ങളുമായി ഓസ്ട്രിയന്‍ ട്രക്
text_fieldsവിയന: ഓസ്ട്രിയയില്‍ കണ്ടത്തെിയ ട്രക്കില്‍ 50ലധികം അഭയാര്‍ഥികളുടെ മൃതദേഹങ്ങള്‍. അഭയാര്‍ഥി പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കല്‍ ഉള്‍പ്പെടെയുള്ള ബാള്‍ക്കന്‍ മേഖലയിലെ നേതാക്കന്മാര്‍ വിയനയില്‍ ഒത്തുകൂടിയ ദിവസം തന്നെയാണ് ഇത്രയധികം അഭയാര്‍ഥികളെ ട്രക്കില്‍നിന്ന് മരിച്ചനിലയില്‍ കണ്ടത്തെിയത്. 50ലധികം മൃതദേഹങ്ങള്‍ അടങ്ങിയ ട്രക് ഹംഗറിയുടെ തലസ്ഥാനത്തെ വിയനയുമായി ബന്ധിപ്പിക്കുന്ന ഹൈവേയില്‍നിന്ന് കണ്ടത്തെിയതായി ആഭ്യന്തര മന്ത്രി ജോഹന്ന മിക്ല്‍-ലീറ്റ്നറോടൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പൊലീസ് വക്താവ് അറിയിച്ചു. ശീതീകരണ സംവിധാനമുള്ള ട്രകാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടത്തെിയതെന്ന് അദ്ദേഹം പറഞ്ഞു.

ഇത്രയധികം ആളുകള്‍ എങ്ങനെ ട്രക്കിലത്തെിയെന്നതറിയില്ളെന്നാണ് റിപ്പോര്‍ട്ട്. മനുഷ്യക്കടത്തിന്‍െറ ഭാഗമാണിതെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. അഭയാര്‍ഥികളെ സഹായിക്കുകയാണെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അവര്‍ക്ക് ശക്തമായ നടപടി നേരിടേണ്ടിവരുമെന്ന് അദ്ദേഹം വ്യക്തമാക്കി. 28,300ലധികം പേര്‍ ഇതുവരെ അഭയാര്‍ഥി സംരക്ഷണത്തിന് ഓസ്ട്രിയയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
മൃതദേഹങ്ങള്‍ കണ്ടത്തെിയ വിവരം തങ്ങളെ ഞെട്ടിച്ചിരിക്കയാണെന്ന് അംഗലാ മെര്‍കല്‍ പറഞ്ഞു. ഖേദകരമായ ഈ വാര്‍ത്ത അഭയാര്‍ഥി പ്രശ്നത്തില്‍ എത്രയും വേഗം പരിഹാരം കാണണമെന്നതിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്ന് അവര്‍ അഭിപ്രായപ്പെട്ടു. അഭയാര്‍ഥി പ്രതിസന്ധിയിലെ യൂറോപ്യന്‍ യൂനിയന്‍െറ പരാജയത്തിനെതിരെ ഉയര്‍ന്ന വിമര്‍ശമാണ് ബാള്‍ക്കന്‍ രാജ്യങ്ങളുടെ കൂടിക്കാഴ്ചക്ക് വഴിവെച്ചത്. ഇതിന് പരിഹാരം കാണാന്‍ ഇ.യു ശ്രമിക്കുന്നില്ളെന്ന് സെര്‍ബിയയും മാസിഡോണിയയും വിമര്‍ശമുയര്‍ത്തിയിരുന്നു. ഈ രണ്ടു രാജ്യങ്ങളുമാണ് അഭയാര്‍ഥി പ്രതിസന്ധി ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
