Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഐ.ക്യുവില്‍...

ഐ.ക്യുവില്‍ ഐന്‍സ്റ്റൈനെ പരാജയപ്പെടുത്തി 12കാരി

text_fields
bookmark_border
ഐ.ക്യുവില്‍ ഐന്‍സ്റ്റൈനെ പരാജയപ്പെടുത്തി 12കാരി
cancel

ലണ്ടന്‍: മാലോകരെ ഞെട്ടിക്കുന്ന ഐ.ക്യുവുമായി ലണ്ടനില്‍ നിന്നൊരു 12കാരി. നികോള്‍ ബാര്‍ എന്ന കൊച്ചുമിടുക്കിയാണ് ലോകപ്രശസ്ത ഭൗതികശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈനെപോലും പരാജയപ്പെടുത്തുന്ന ഐ.ക്യുവിന്‍െറ ഉടമ. 160 ആണ് ഐന്‍സ്റ്റൈന്‍െറ ഐ.ക്യു ലെവല്‍. എന്നാല്‍ 162 ആണ് നികോള്‍ ബാറിന്‍െറ ഐ.ക്യു ലെവലെന്നാണ് മെന്‍സ ഐ.ക്യു ടെസ്റ്റില്‍ വ്യക്തമായത്. ലോകത്ത് ഒരുശതമാനം പേര്‍ക്ക് മാത്രമാണ് ഐ.ക്യു ലെവല്‍ ഏറ്റവുംഉയര്‍ന്ന തോതിലുള്ളതെന്നാണ് വിലയിരുത്തല്‍. മൈക്രോസോഫ്റ്റ് ഉടമയായ ബില്‍ഗേറ്റ്സ്, ഭൗതികശാസ്ത്രഞന്‍ സ്റ്റീഫന്‍ ഹോക്കിന്‍സ് തുടങ്ങിയവരാണ് ഈ ഗണത്തില്‍പെടുന്നത്. ഇനിമുതല്‍ നികോളും ഇവരുടെ കൂട്ടത്തിലാണ് ഉള്‍പ്പെടുകയെന്ന് മെന്‍സ വക്താവ് ആന്‍ ക്ളാര്‍ക്സണ്‍ വ്യക്തമാക്കി.
അതേസമയം അതികഠിനമായ പ്രയത്നത്തിനുടമയാണ് നികോള്‍ എന്നാണ് മാതാവ് ഡോളി ബക്ലാന്‍റ് സാക്ഷ്യപ്പെടുത്തുന്നത്. സ്കൂള്‍ ഹോംവര്‍ക്കിന് ശേഷവും വീണ്ടും വീണ്ടും ഹോംവര്‍ക്കിനായി എന്നും ആവശ്യപ്പെടാറുണ്ടെത്രെ. ചെറുപ്രായത്തില്‍ തന്നെ വീട്ടില്‍ കൊണ്ടുവരുന്ന മാസികകളില്‍ നിന്നുള്ള തെറ്റുകള്‍പോലും തന്‍െറ മകള്‍ കണ്ടത്തൊറുണ്ടെന്നും ബക്ലാന്‍റ് പറയുന്നു. ബേണ്‍ഡ് മില്‍ അകാദമിയിലെ ഏഴാംതരം വിദ്യാര്‍ഥിനിയാണ് നികോള്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story