Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2016 4:56 AM IST Updated On
date_range 1 July 2016 4:56 AM ISTശ്രീലങ്കയില്‍ തമിഴ് ജനതയില്‍നിന്ന് പിടിച്ചെടുത്ത ഭൂമി തിരിച്ചുനല്‍കുന്നു
text_fieldsbookmark_border
കൊളംബോ: തമിഴ്പുലികളുമായി ആഭ്യന്തര യുദ്ധം രൂക്ഷമായ കാലത്ത് തമിഴ് ജനതയില്‍നിന്ന് സൈന്യം പിടിച്ചെടുത്ത ഭൂമി 2018ഓടെ പൂര്‍ണമായും തിരിച്ചുനല്‍കാന്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ തീരുമാനം. ജനീവയില്‍ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ സംസാരിക്കവേ ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രി മംഗള സമരവീര അറിയിച്ചതാണിത്.
കഴിഞ്ഞയാഴ്ച 701 ഏക്കര്‍ ജാഫ്ന ജില്ലാ ഭരണകൂടത്തിന് കൈമാറുകയും ഇതില്‍ 201 ഏക്കര്‍ ഭൂമി യഥാര്‍ഥ ഉടമകള്‍ക്ക് കൈമാറുകയും ചെയ്തു.
ശ്രീലങ്കന്‍ സൈന്യം കൈവശം വെക്കുന്ന തമിഴ് സമൂഹത്തിന്‍െറ ഭൂമി തിരികെ നല്‍കാന്‍ സര്‍ക്കാര്‍ വ്യക്തമായ ഉത്തരവ് നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
