Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jun 2016 4:58 AM IST Updated On
date_range 30 Jun 2016 4:58 AM ISTതുര്‍ക്കിയും റഷ്യയും ഇനി ഭായി ഭായി
text_fieldsbookmark_border
മോസ്കോ: പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിനു പിന്നാലെ തുര്‍ക്കിക്കു മേല്‍ ചുമത്തിയ യാത്രാവിലക്കുകള്‍ റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍ എടുത്തുകളഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധങ്ങളും മുമ്പത്തെപ്പോലെ തുടരാന്‍ തീരുമാനമായി. നവംബറില്‍ വ്യോമാതിര്‍ത്തി ലംഘിച്ച റഷ്യന്‍ വിമാനം തുര്‍ക്കി വെടിവെച്ചിട്ടതിനെ തുടര്‍ന്നാണ് ഇരുരാജ്യങ്ങളുടെയും ബന്ധം താറുമാറായത്. സംഭവത്തില്‍ ഖേദംപ്രകടിപ്പിക്കണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നും റഷ്യ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇക്കാര്യം ആദ്യം ഉര്‍ദുഗാന്‍ തള്ളിക്കളഞ്ഞു. മാസങ്ങള്‍ക്കുശേഷം സംഭവത്തില്‍ ഖേദംപ്രകടിപ്പിച്ച് ഉര്‍ദുഗാന്‍ പുടിന് കത്തയക്കുകയും ഇരുനേതാക്കളും ടെലിഫോണ്‍ സംഭാഷണം നടത്തുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
