വെസ്റ്റ് ബാങ്കിലെ കുടിയേറ്റം: ഇസ്രായേലി ‘തട്ടിപ്പിന്‍െറ’ രേഖകള്‍ പുറത്ത്
text_fieldsവെസ്റ്റ് ബാങ്ക്: ഇസ്രായേലിന്‍െറ ആദ്യകാല കുടിയേറ്റങ്ങളിലൊന്ന് അന്താരാഷ്ട്ര നിയമങ്ങളെ വ്യാജവാദങ്ങളിലൂടെ മറികടന്നാണ് ആരംഭിച്ചതെന്നതിന്‍െറ തെളിവുകള്‍ പുറത്ത്. 1970ലെ ഇതു സംബന്ധിച്ച രേഖകളാണ് പുറത്തായത്. വെസ്റ്റ് ബാങ്കില്‍ ആരംഭിച്ച ഖിര്‍യത്ത് അബ്ര കുടിയേറ്റവുമായി ബന്ധപ്പെട്ട് ഇസ്രായേല്‍ പ്രതിരോധമന്ത്രിയായിരുന്ന മോസെ ദയാന്‍ വിളിച്ചുകൂട്ടിയ യോഗത്തിന്‍െറ മിനുട്സിലാണ് ഇതു സംബന്ധിച്ച രേഖകളുള്ളത്.
സുരക്ഷയുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് എന്നപേരില്‍ പ്രദേശം പിടിച്ചെടുത്ത് രഹസ്യമായി 250ലേറെ വീടുകള്‍ ഈ പ്രദേശത്ത് പണിയുകയായിരുന്നു. ഇപ്പോള്‍ ഈ പ്രദേശത്ത് 8000 ഇസ്രായേലികള്‍ താമസിക്കുന്നുണ്ട്. അന്താരാഷ്ട്ര നിയമങ്ങള്‍ കാറ്റില്‍ പറത്തി നിര്‍മാണം പൂര്‍ത്തിയാക്കാനാണ് പ്രതിരോധ മന്ത്രിയുടെ യോഗത്തില്‍ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
