അല്‍നുസ്റ ഫ്രണ്ട് അല്‍ഖായിദയുമായി വേര്‍പിരിഞ്ഞു
text_fieldsദമസ്കസ്: സിറിയന്‍ തീവ്രവാദ ഗ്രൂപായ അല്‍ നുസ്റ ഫ്രണ്ട് അല്‍ഖായിദയുമായി വേര്‍പിരിഞ്ഞു. അല്‍നുസ്റ ഫ്രണ്ട് ഇനിമുതല്‍ ജബത് അല്‍ ഷാം എന്ന പേരിലായിരിക്കും അറിയപ്പെടുക. ഗ്രൂപ്പ് നേതാവ് അബു മുഹമ്മദ് അല്‍ ജുലാനി പ്രത്യേക വിഡിയോ സന്ദേശത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സിറിയന്‍ സര്‍ക്കാരിനെതിരായ പ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്്റെ ഭാഗമായാണ് അല്‍ഖായിദയില്‍ നിന്ന് വേര്‍പിരിഞ്ഞ് ജബത് ഫത്ത് അല്‍ ഷാം രൂപീകരിക്കുന്നതെന്ന് അബു മുഹമ്മദ് അല്‍ ജുലാനി അറിയിച്ചു.
സിറിയയിലെ വിമത ഗ്രൂപായിരിക്കും ജബത് ഫത്ത് അല്‍ ഷാം. പുതിയ ഗ്രൂപിനെ അല്‍ ഖായിദ സ്വാഗതംചെയ്തു. സിറിയന്‍ സര്‍ക്കാരിനെതിരായ പോരാട്ടത്തില്‍ ജബത് ഫത്ത് അല്‍ ഷാമിന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനാവുമെന്നും അല്‍ഖായിദ നേതാവ് അയ്മാന്‍ അല്‍സവാഹിരി അറിയിച്ചു. അലപ്പോയിലും ദമസ്കസിലും നടന്ന ബോംബാക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടാണ് 2012 മുതല്‍ അല്‍ നുസ്റ ഫ്രണ്ട് സാന്നിധ്യം അറിയിച്ചത്. അല്‍ നുസ്റ ഫ്രണ്ടിനെ തീവ്രവാദ ഗ്രൂപായി റഷ്യയും യു.എസും പ്രഖ്യാപിക്കുകയും യു.എന്‍ ഇത് അംഗീകരിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.