Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കശ്മീര്‍ യു.എന്നിന്‍െറ അപൂര്‍ണ ചര്‍ച്ചാവിഷയം –നവാസ് ശരീഫ്
text_fieldsbookmark_border
ഇസ്ലാമാബാദ്: യു.എന്നിന്‍െറ അപൂര്‍ണമായ ചര്‍ച്ചാവിഷയമാണ് കശ്മീരെന്ന് പാക് പ്രധാനമന്ത്രി നവാസ് ശരീഫ്്. പാക് അധീന കശ്മീരിലെ തെരഞ്ഞെടുക്കപ്പെട്ട എം.പിമാരുമായി സംവദിക്കവെയായിരുന്നു ശരീഫിന്‍െറ പരാമര്‍ശം. ജൂലൈ 21 നു നടന്ന തെരഞ്ഞെടുപ്പില്‍ ശരീഫിന്‍െറ പാകിസ്താന് മുസ്ലിം ലീഗ് വന്‍ ഭൂരിപക്ഷം നേടിയിരുന്നു. നയതന്ത്രതലത്തിലും ധാര്മികപരമായും കശ്മീര്‍ ജനതക്ക് പിന്തുണ തുടരും. യു.എന്‍ പ്രമേയമനുസരിച്ച് സ്വയംഭരണം വേണമോ എന്നത ്തീരുമാനിക്കേണ്ടത് കശ്മീര്‍ ജനതയാണ്. എല്ലാ അന്താരാഷ്ട്ര വേദികളിലും ഈ വിഷയം അവതരിപ്പിക്കുമെന്നും രീഫ് വ്യക്തമാക്കി. എല്ലാ വിധ സ്വാതന്ത്ര്യവും അനുഭവിക്കുന്ന പാക് അധീന കശ്മീരിലെ ജനങ്ങള്‍ ഭാഗ്യം ചെയ്തവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story
