ഇറാഖിൽ കാര്‍ ബോംബ് സ്ഫോടനം; 21 മരണം
text_fieldsബഗ്ദാദ്: മധ്യ ഇറാഖിലെ ഖാലിസ് നഗരത്തിനു സമീപമുണ്ടായ കാര്‍ബോംബ് സ്ഫോടനത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. തിങ്കളാഴ്ച രാവിലെ നഗര കവാടത്തിലത്തെിയ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നുവത്രെ. 32 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. തലസ്ഥാനമായ ബഗ്ദാദില്‍നിന്ന് 80 കിലോമീറ്റര്‍ അകലെയാണ് ഖാലിസ്.
നഗരത്തിലേക്ക് കടക്കാന്‍ വാഹനത്തില്‍ കാത്തിരുന്നവരാണ് സ്ഫോടനത്തില്‍ മരിച്ചവരെന്ന് റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തിന് പിന്നില്‍ ആരെന്ന് വ്യക്തമല്ല. കഴിഞ്ഞ ദിവസം, ഇറാഖിലെ ഒരു ചെക് പോയന്‍റിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്‍െറ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
