Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബസ്റയില്‍ റെക്കോഡ് ചൂട്

text_fields
bookmark_border
ബസ്റയില്‍ റെക്കോഡ് ചൂട്
cancel


ബഗ്ദാദ്: ശനിയാഴ്ച തെക്കന്‍ ഇറാഖിലെ ബസ്റ സഗരത്തില്‍ അനുഭവപ്പെട്ടത് റെക്കോഡ് ചൂട്. 53 ഡിഗ്രിയായിരുന്നു കഴിഞ്ഞ ദിവസത്തെ താപനില. ഈ വര്‍ഷത്തെ ഏറ്റവും കൂടിയ താപനിലയാണ് ഇത്. ഇറാഖില്‍ ശനിയാഴ്ച അനുഭവപ്പെട്ടത് 51 ഡിഗ്രി ചൂട് ആണെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കൊടുംചൂടിനെ തുടര്‍ന്ന് ബസ്റയിലെ ജനം നദികളിലും ജലാശയങ്ങളിലും ആശ്രയം തേടിയതായാണ് റിപ്പോര്‍ട്ട്. ബസ്റയില്‍ വൈദ്യുതിക്ഷാമവും രൂക്ഷമായിരിക്കയാണ്. കൂടിയ താപനിലയും ഇറാനില്‍ നിന്ന് വൈദ്യുതി ഇറക്കുമതി നിലച്ചതുമാണ് കാരണം. വരുദിനങ്ങളില്‍ താപനില 45 ഡിഗ്രി സെല്‍ഷ്യസ് ആയി കുറയുമെന്നാണ് കരുതുന്നത്.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story