Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മലേഷ്യയിലും ആവേശമായി കബാലി
text_fieldsbookmark_border
ക്വാലാലംപുര്‍: ഇന്ത്യയില്‍ സിനിമാ പ്രേമികള്‍ ആവേശത്തോടെ സ്വീകരിച്ച കബാലിക്ക് മലേഷ്യയിലും സമാന പ്രതികരണം. കനത്ത മഴയെ വകവെക്കാതെയാണ് മലേഷ്യയുടെ പശ്ചാത്തലത്തില്‍ കഥപറയുന്ന ചിത്രം കാണാന്‍ പ്രേക്ഷകര്‍ എത്തിയത്. ഇന്ത്യന്‍ വംശജരുടെ അംഗബലമുള്ള രാഷ്ട്രീയ പാര്‍ട്ടിയായ എം.ഐ.സിയുടെ നേതാക്കള്‍ സിനിമയുടെ ആദ്യ പ്രദര്‍ശനം കാണാന്‍ എത്തിയിരുന്നു. സാധാരണ കുടുംബത്തില്‍ ജനിച്ച് മലേഷ്യയില്‍ തമിഴ് വംശജര്‍ നേരിടുന്ന വിവേചനത്തിനെതിരെ പൊരുതുന്ന കബാലീശ്വരന് എന്ന അധോലോക നായകന്‍െറ കഥയാണ് കബാലി പറയുന്നത്.
Next Story
