Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമന്‍ജിബില്‍നിന്ന്...

മന്‍ജിബില്‍നിന്ന് ഒഴിയാന്‍ ഐ.എസിന് 48 മണിക്കൂര്‍ സമയം

text_fields
bookmark_border
മന്‍ജിബില്‍നിന്ന് ഒഴിയാന്‍ ഐ.എസിന് 48 മണിക്കൂര്‍ സമയം
cancel

ഡമസ്കസ്: സിറിയയിലെ മന്‍ജിബ് നഗരം വിട്ടുപോകാന്‍ ഐ.എസിന് യു.എസ് സഖ്യസേന 48 മണിക്കൂര്‍ സമയം നല്‍കി. നിരപരാധികളായ സിവിലിയന്മാരെ രക്ഷപ്പെടുത്തുന്നതിന്‍െറ ഭാഗമായി വ്യോമാക്രമണം ഒഴിവാക്കിക്കൊണ്ടാണ് അന്ത്യശാസനം നല്‍കിയത്. രണ്ടു ദിവസത്തെ വ്യോമാക്രമണത്തില്‍ കുട്ടികളുള്‍പ്പെടെ 56 സിവിലിയന്മാര്‍ കൊല്ലപ്പെട്ടിരുന്നു.
ജീവനോടെ  നഗരം വിട്ടുപോവാന്‍ ഐ.എസിന് അവസാനത്തെ അവസരമാണിതെന്നും സൈന്യം മുന്നറിയിപ്പു നല്‍കി. മന്‍ജിബില്‍ തദ്ദേശവാസികളെ ഐ.എസ് മനുഷ്യകവചമാക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. നഗരത്തിന്‍െറ തെക്കന്‍ മേഖല ഐ.എസില്‍നിന്ന് പിടിച്ചെടുത്തതായി മനുഷ്യാവകാശ നിരീക്ഷണ സംഘത്തലവന്‍ റാമി അബ്ദുല്‍ റഹ്മാന്‍ പറഞ്ഞു.  

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:isis
Next Story