Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദക്ഷിണ ചൈനാ കടലില്‍ സൈനിക പരിശീലനം നടത്തും –ചൈന

text_fields
bookmark_border
ദക്ഷിണ ചൈനാ കടലില്‍ സൈനിക പരിശീലനം നടത്തും –ചൈന
cancel

ബെയ്ജിങ്: ദക്ഷിണ ചൈനാ കടലില്‍ സൈനിക പരിശീലനം നടത്തുമെന്ന് ചൈനയുടെ പ്രഖ്യാപനം. പരിശീലനത്തിന്‍െറ മുന്നോടിയായാണ് മേഖല മൂന്ന് ദിവസത്തേക്ക് അടച്ചിട്ടിരിക്കൂന്നതെന്നും വാരാന്ത്യത്തില്‍തന്നെ ബൃഹത്തായ സൈനിക പരിശീലനത്തിന് തുടക്കം കുറിക്കുമെന്നും ചൈനയുടെ നാവിക സേനവൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞയാഴ്ച, ദക്ഷിണ ചൈനാ കടലില്‍ ചൈനക്ക് അവകാശമില്ളെന്ന് അന്താരാഷ്ട്ര ട്രൈബ്യൂണല്‍ വിധിപുറപ്പെടുവിച്ചിരുന്നു. ഈ വിധി തള്ളിയാണ് ചൈന പുതിയ നീക്കത്തിനൊരുങ്ങുന്നത്.

സൈനിക പരിശീലനത്തിന്‍െറ വിശദാംശങ്ങള്‍ ചൈനീസ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. അമേരിക്കയുടെ നാവികസേന തലവന്‍ ജോണ്‍ റിച്ചാര്‍ഡ്സന്‍ മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ബെയ്ജിങ്ങിലുള്ളപ്പോള്‍ തന്നെയാണ് ചൈനയുടെ പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്. ചൈനയുടെ നാവിക തലവന്‍ വു ഷെങ്ലിയുമായി തിങ്കളാഴ്ച അദ്ദേഹം കൂടിക്കാഴ്ച  നടത്തുകയും നാവിക സേനയുടെ സബ്മറൈന്‍ അക്കാദമി സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. ചൈനയുടെ പുതിയ നീക്കം മേഖലയില്‍ പുതിയ സംഘര്‍ഷങ്ങള്‍ക്ക് വഴിവെക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story