പെഷാവര്‍ സൈനിക സ്കൂള്‍ ആക്രമണം ; മുഖ്യ സൂത്രധാരന്‍ കൊല്ലപ്പെട്ടു
text_fieldsഇസ്ലാമബാദ്: പെഷാവര്‍ സൈനിക സ്കൂളിലുണ്ടായ ആക്രമണത്തിലെ മുഖ്യ സൂത്രധാരന്‍ ഉമര്‍ മന്‍സൂര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ നന്‍ഗര്‍ഹാര്‍ പ്രവിശ്യയില്‍ ബന്ദര്‍ മേഖലയില്‍ യു.എസ് നടത്തിയ വ്യോമാക്രമണത്തിലാണ് മന്‍സൂര്‍ കൊല്ലപ്പെട്ടത്. പാകിസ്താനിലെ തെഹ്രികെ താലിബാന്‍െറ താരീഖ് ഗീദാര്‍ സംഘത്തില്‍ പെട്ടയാളാണ് ഇദ്ദേഹം. യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്‍റ് തയ്യാറാക്കിയ ആഗോള ഭീകരരുടെ പട്ടികയില്‍ മന്‍സൂര്‍ ഉള്‍പെട്ടിരുന്നു. മെയ് 25 നാണ് ഇയാളെ ഭീകരരുടെ പട്ടികയില്‍ ഉള്‍പെടുത്തിയത്.
പാക് മണ്ണില്‍ താലിബാന്‍ നടത്തിയ ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു പെഷാവറിലുണ്ടായിരുന്നത്. ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ 134 വിദ്യാര്‍ഥികള്‍ അടക്കം 151 പേര്‍ കൊല്ലപ്പെട്ടിരുന്നു. പെഷാവര്‍ സ്കൂള്‍ ആക്രമണത്തിലെ പ്രതികളില്‍ നാലുപേരെ പാകിസ്താന്‍ തൂക്കിലേറ്റിയിരുന്നു. മൗലവി അബ്ദുസ് സലാം, ഹസ്രത് അലി, മുജീബുര്‍ റഹ്മാന്‍, സബീല്‍ എന്നിവരെയാണ് തൂക്കിലേറ്റിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
