Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രാജപക്സയുടെ മകന്‍ അറസ്റ്റില്‍
text_fieldsbookmark_border
കൊളംബോ: ശ്രീലങ്കന്‍ മുന്‍ പ്രസിഡന്‍റ് മഹിന്ദ രാജപക്സയുടെ മകന്‍ സാമ്പത്തിക തിരിമറി കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായി. അദ്ദേഹത്തിന്‍െറ മൂത്ത മകന്‍ നമാല്‍ രാജപക്സയാണ് (30) 65 കോടി ഡോളറിന്‍െറ റിയല്‍ എസ്റ്റേറ്റ് ഇടപാടുമായി ബന്ധപ്പെട്ട് തിരിമറി നടത്തിയെന്ന കുറ്റത്തിന് തിങ്കളാഴ്ച അറസ്റ്റിലായത്. ഇന്ത്യയിലെ പ്രമുഖ ബിസിനസ് സംഘമായ കൃഷ് ഗ്രൂപ്പുമായുള്ള ഇടപാടിന്‍െറ പേരിലാണ് അറസ്റ്റ്. 2013ല്‍ കൃഷ് ഗ്രൂപ് കൊളംബോയിലെ ഒരു ജില്ലയില്‍ ഭീമന്‍ റിയല്‍ എസ്റ്റേറ്റ് പദ്ധതിക്കായി അന്നത്തെ സര്‍ക്കാറുമായി ധാരണപത്രത്തില്‍ ഒപ്പുവെച്ചിരുന്നു. പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ അന്ന് ഭരണത്തിലുണ്ടായിരുന്നവര്‍ക്ക് ഗ്രൂപ് പണം വാഗ്ദാനം ചെയ്തിരുന്നു. ആ സമയത്ത് പാര്‍ലമെന്‍റ് അംഗമായിരുന്ന നമാലിനും കൃഷ് ഗ്രൂപ് പണം നല്‍കിയതായി തെളിഞ്ഞതിന്‍െറ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
