Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബുർഹാൻ വാനിയുടെ കൊല:...

ബുർഹാൻ വാനിയുടെ കൊല: നവാസ്​ ശരീഫ്​ അപലപിച്ചു

text_fields
bookmark_border
ബുർഹാൻ വാനിയുടെ കൊല: നവാസ്​ ശരീഫ്​ അപലപിച്ചു
cancel
camera_alt???????? ??????????? ??????????????? ?????????????? ???? ????????????? ????? ?????

ഇസ്​ലാമാബാദ്​: ഹിസ്​ബുൽ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനിയുടെ കൊലപാതകത്തിൽ പാകിസ്​താൻ ​പ്രധാനമന്ത്രി നവാസ്​ ശരീഫ്​ നടുക്കം ​േരഖപ്പെടുത്തി. ബുർഹാൻ വാനി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി​േഷധിക്കുന്ന സാധാരണക്കാരായ ജനങ്ങളെ അടിച്ചമർത്താൻ​ അമിതാധികാരം ഉപയോഗിക്കുന്നത്​​ അപലപനീയമാണെന്നും  ​നവാസ്​ ശരീഫി​െൻറ ഒാഫിസ്​ പുറത്തിറക്കിയ വാർത്താകുറിപ്പിൽ വ്യക്തമാക്കി. ബുർഹാൻ വാനിയുടെ കൊലപാതകത്തിൽ മൗനം പാലിക്കുന്ന നവാസ്​ ശരീഫിനെതിരെ പാകിസ്​താനിലെ പ്രതിപക്ഷ കക്ഷികൾ രംഗത്തുവന്നിരുന്നു. ഇതിന്​ പിന്നാലെയാണ്​ പ്രധാനമന്ത്രിയുടെ ഒാഫിസ്​ വാർത്താകുറിപ്പ്​ പുറത്തിറക്കിയത്​.

യു.എൻ സുരക്ഷാ സമിതിയുടെ പ്രമേയപ്രകാരം സ്വയം നിർണായവകാശം വേണമെന്ന ജമ്മുകശ്​മീർ ജനതയുടെ ആവശ്യത്തെ സൈന്യത്തെ ഉപയോഗിച്ച്​ അടിച്ചമർത്താൻ കഴിയില്ലെന്നും നവാസ്​ ശരീഫ്​ വ്യക്തമാക്കി. കശ്​മീർ വിഘടന വാദി നേതാക്കളെ തടങ്കലിലാക്കുന്ന  ഇന്ത്യയുടെ നടപടി മനുഷ്യാവകാശ ലംഘനാമാണ്​. സുരക്ഷാ സമിതിയുടെ പ്രമേയത്തോട്​ ഇന്ത്യ പ്രതിബന്ധത കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കശ്മീരിലുണ്ടായ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 23 ആയി. താഴ്വരയിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പൂര്‍ണമായും മരവിപ്പിച്ചിരിക്കുകയാണ്. ശ്രീനഗർ-ജമ്മു ദേശീയപാത ദിവസങ്ങളായി ഗതാഗതം നിരോധിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് ട്രെയിനുകളും സർവീസ് നടത്തുന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nawaz sharifBurhan Wani
Next Story